Connect with us

world

ഇറാനില്‍ വെടിയേറ്റ് കുട്ടികള്‍ മരിച്ച സംഭവം; കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തില്‍ ഇസ്രായേല്‍ ബുള്ളറ്റുകള്‍ കണ്ടെത്തി

കുട്ടിയുടെ വയറ്റിലും താടിയിലും തലയുടെ പിന്‍ഭാഗത്തുമാണ് വെടിയേറ്റതെന്നും, പരിശോധനയില്‍ ഇസ്രായേല്‍ സൈനിക ഗ്രേഡ് ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

തെഹ്റാന്‍: ഇസ്ഫഹാനില്‍ വാടകക്കൊലയാളികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ ശരീരത്തില്‍ ഇസ്രായേല്‍ ബുള്ളറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സായുധരായ വാടകക്കൊലയാളികളുടെ വെടിയേറ്റ് മരിച്ചത്. കുട്ടിയുടെ വയറ്റിലും താടിയിലും തലയുടെ പിന്‍ഭാഗത്തുമാണ് വെടിയേറ്റതെന്നും, പരിശോധനയില്‍ ഇസ്രായേല്‍ സൈനിക ഗ്രേഡ് ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി ഏഴിന് കെര്‍മാന്‍ഷായില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടിരുന്നു. മെലീന അസാദി എന്ന മൂന്ന് വയസ്സുകാരി പിതാവിനോടൊപ്പം മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ പോയി മടങ്ങുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പടിഞ്ഞാറന്‍ ഉപരോധങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലും മറ്റ് നഗരങ്ങളിലും വ്യാപാരികളുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.

പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് അധികൃതര്‍ സമ്മതിച്ചെങ്കിലും, അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള കലാപകാരികള്‍ ഈ പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുമുതല്‍ നശിപ്പിക്കാനും അക്രമം അഴിച്ചുവിടാനും സുരക്ഷാ സേനയെയും സാധാരണക്കാരെയും കൊലപ്പെടുത്താനുമായി അമേരിക്കന്‍-ഇസ്രായേല്‍ ചാരസംഘടനകള്‍ വാടകക്കൊലയാളികളെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാനിലെ ഫൗണ്ടേഷന്‍ ഓഫ് മാര്‍ട്ടിയേഴ്സ് ആന്‍ഡ് വെറ്ററന്‍സ് അഫയേഴ്സ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം കലാപങ്ങളില്‍ ആകെ 3,117 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 2,427 പേര്‍ നിരപരാധികളായ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. സംഘടിത തീവ്രവാദ സംഘങ്ങള്‍ നടത്തിയ വെടിവെപ്പിലാണ് വഴിയാത്രക്കാരും പ്രതിഷേധക്കാരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇന്ത്യയും ഇറാനും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം; ഇറാന്റെ പരമോന്നത നേതാവിന്റെ വക്താവ്

ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ വക്താവ് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി.

Published

on

ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ വക്താവ് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.

ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ ഇറാനില്‍ പഠിച്ചിട്ടുണ്ടെന്നും രണ്ട് പുരാതന നാഗരികതകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇറാനിലെ ജനങ്ങള്‍ എപ്പോഴും പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും ഇന്ത്യയും തമ്മില്‍ നല്ല ബന്ധവും സഹകരണവും വേണമെന്ന് ഇറാന്റെ പരമോന്നത നേതാവ് എപ്പോഴും നിര്‍ബന്ധിക്കുന്നു…ചാബഹാറില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം  3,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. ആ സമയത്തും ഞങ്ങള്‍ ഇന്ത്യയുടെ തത്വശാസ്ത്ര പുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നു.

‘സര്‍വകലാശാലയില്‍ പോലും ഞങ്ങള്‍ ഇന്ത്യയുടെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ പഠിച്ചു, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും ഞങ്ങള്‍ നിങ്ങളുടെ നാഗരികത, നിങ്ങളുടെ അറിവ് എന്നിവ ഉപയോഗിച്ചു, ഞങ്ങളുടെ സ്‌കൂളുകളിലൂടെ ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഞങ്ങള്‍ എല്ലായ്‌പ്പോഴും പഠിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ സാഹചര്യം ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പറയുന്നത് പോലെയല്ല. മാധ്യമങ്ങള്‍ ഉള്‍പ്പടെ ഭാവനാപരമായ കാര്യങ്ങളാണ് ഇറാനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. ഇറാനില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നടന്ന കലാപങ്ങളില്‍ ചില ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് പ്രവചിക്കാനാവില്ല. ആദ്യം ഇറാനിലെ സിവിലയന്‍സിനെയും പൊലീസുകാരേയും ബിസിനസുകാരേയും ആക്രമിച്ച് അവര്‍ കൊല്ലപ്പെടുത്തി. യു.കെയിലേയും യു.എസിലേയും യുറോപ്യന്‍ രാജ്യങ്ങളിലേയും ചില സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

News

ഗസ്സ: ഇസ്രാഈലിന്റെ ലക്ഷ്യമെന്ത്

മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.

Published

on

ഗസ്സ: ഗസ്സയില്‍ 70,000ല്‍ അധികം പേരെ കൊന്നൊടുക്കിയ വംശഹത്യക്ക് നേത്യത്വം നല്‍കിയ ഇസ്രാഈല്‍ ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസില്‍ ചേര്‍ന്നതോടെ ഇസ്രാഈലിന്റെ ഗസ്സ ലക്ഷ്യം എന്തെന്ന ചോദ്യം വീണ്ടും ഉയരുന്നു.
ഗസ്സയിലെ പശ്ചാതല സൗകര്യങ്ങളില്‍ 90 ശതമാനത്തില്‍ അധികവും ഇസ്രാഈല്‍ തകര്‍ത്ത് തരിപ്പണമാക്കിയതിനാല്‍ അതി ശൈത്യത്തിലും ടെന്റുകളില്‍ കഴിച്ചു കൂട്ടുകയാണ് ഗസ്സക്കാര്‍. മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.

ഗസ്സയില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ ഗസ്സ പുനര്‍ നിര്‍മാണത്തിനും ഭരണത്തിനുമായുള്ള ബോര്‍ഡ് ഓഫ് പീസില്‍ ചേരുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഫ ലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈലിനും നെതന്യാഹുവിനും എന്താണ് ലക്ഷ്യമെന്നതാണ് ഇതില്‍ പ്രധാനം. ഗസ്സ പുനര്‍ നിര്‍മിക്കുകയാണോ അതോ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ബന്ധിക്കുകയാണോ നെതന്യാഹുവിന്റെ ലക്ഷ്യം? ഇസ്രാഈലില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നുവെന്ന് ലോകത്തെ കാണിക്കാനുള്ള നെതന്യാഹുവിന്റെ തന്ത്രമായും ഇതിനെ നിരീക്ഷകര്‍ കാണുന്നുണ്ട്.

സഖ്യ കക്ഷി ഭരണമായതിനാല്‍ ധനമന്ത്രി ബെസലല്‍സ് മോട്രിച്ചിനെ പോലുള്ളവരെ സംതൃപ്തിപ്പെടുത്തല്‍ നെതന്യാഹുവിന് കടുപ്പമുള്ള ജോലിയാണ്. ഗസ്സയുടെ പുനര്‍ നിര്‍മാണത്തേയും വെടിനിര്‍ത്തലിനേയും എതിര്‍ക്കുന്ന ജൂത മത പാര്‍ട്ടിയുടെ നേതാവാണ് സ്‌മോട്രിച്ച്. ട്രംപിന്റെ പുതിയ തീരുമാനം ഇതുവരെ നെതന്യാഹുവിന് അനുകൂലമല്ല. മൂന്നു ഘട്ടമായി പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം പരമാവധി വൈകിപ്പിക്കുക എന്ന നെതന്യാഹുവിന്റെ തന്ത്രം ട്രംപ് ത
കര്‍ത്തു. ഇതിനു പുറമെ ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല റഫ അതിര്‍ത്തി തുറക്ക രുതെന്ന ആവശ്യവും അടുത്ത ആഴ്ചയോടെ അവസാനിക്കും.

തുര്‍ക്കിയെ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ ചേരുന്നതിനേയും നെതന്യാഹു എതിര്‍ത്തിരുന്നു. എന്നാല്‍ ഇതും അമേരിക്ക മറികടന്നു. ഗസ്സ വിഷയത്തില്‍ ഇസ്രാഈലിലും നെതന്യാഹു കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ട്. യു.എസ് പ്രഖ്യാപനം ഇസ്രാഈലിന് നാശമെന്നാണ് സ്‌മോട്രിച്ച് പറയുന്നത്. അതേ സമയം ഹമാസിനെ നിരായുധീകരിക്കാനെന്ന പേരില്‍ ഗസ്സ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ സേന ഇടിച്ചു നിരത്തല്‍ തുടരുകയാണ്. ഇവിടെ ഇസ്രാഈലിന്റെ ഒരു ബഫര്‍ സോണ്‍ നിര്‍മിക്കുകയാണ് ഇസ്രാഈല്‍ ലക്ഷ്യമിടുന്നത്. അതേ സമയം മിക്ക ഇസ്രാഈലി പൗരന്‍മാരും യുദ്ധത്തിലേക്ക് മടങ്ങിപ്പോകരുത് എന്ന ആവ ശ്യക്കാരാണ്. എന്നാല്‍ ഫലസ്തീന്‍ എന്ന രാജ്യം ഇസ്രാഈലുകാര്‍ ആരും അംഗീകരിക്കുന്നില്ല താനും.

 

Continue Reading

News

ഇറാനോട് ചേർന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ; പ്രതിഷേധങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനിൽ 5,000ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Published

on

വാഷിങ്ടൺ: ഭരണകൂടത്തിനെതിരായ പ്രതിഷേധം രൂക്ഷമായ ഇറാന്റെ സമീപത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാനിൽ 5,000ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇത് ഇറാൻ–യു.എസ് ബന്ധം കൂടുതൽ വഷളാക്കുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഇറാനിൽ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ച സാഹചര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ.

ഇതിനിടെയാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് ഒരു സംഘം അമേരിക്കൻ യുദ്ധക്കപ്പലുകൾ സഞ്ചരിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. യുദ്ധക്കപ്പലുകൾ മുൻകരുതലിന്റെ ഭാഗമായാണ് അയച്ചതെന്നും സ്ഥിതി ഗുരുതരമായാൽ മാത്രമേ ഉപയോഗിക്കൂവെന്നും വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു.

ഇതുവരെ നേരിട്ടുള്ള ആക്രമണം നടന്നിട്ടില്ലെങ്കിലും സൈനിക ഇടപെടലിന്റെ സാധ്യത പൂർണമായി തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധം ആരംഭിക്കുന്ന കാര്യത്തിൽ ട്രംപ് സൂക്ഷ്മത പുലർത്തുമെങ്കിലും, ഇത്രയും വലിയ സൈനിക സന്നാഹം വിന്യസിക്കുന്നത് ബലപ്രയോഗത്തിനുള്ള സൂചനയാണെന്ന ആശങ്കയും ആഗോള സുരക്ഷാ സംഘടനകൾ ഉയർത്തുന്നുണ്ട്.

യുദ്ധക്കപ്പലുകൾ ഉപയോഗിക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും ഈ നടപടി അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുമെന്നും ട്രംപ് ഇറാനെ മുന്നറിയിപ്പ് നൽകി.

ഇറാനിൽ ഇതുവരെ 4,716 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ 203 സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധങ്ങളുമായി ബന്ധമില്ലാത്ത 43 കുട്ടികളും 40 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

26,800ലധികം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ഇറാൻ പുറത്തുവിട്ട മരണസംഖ്യ യാഥാർഥ്യത്തേക്കാൾ വളരെ കുറവാണെന്നും സംഘടന ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ചിലർ തീവ്രവാദികളാണെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വിശദീകരണം.

Continue Reading

Trending