kerala
പോക്സോ കേസ് പ്രതിക്ക് സി.ഐ ജാമ്യം
കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.
പത്തനംതിട്ട: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പോക്സോ കേസിലെ പ്രതിക്ക് സൈബർ സെൽ സി.ഐ ജാമ്യം നിന്നതായി ഗുരുതര ആരോപണം. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.
പ്രതി ശങ്കരൻകുട്ടി സുനിൽ കൃഷ്ണന്റെ അയൽവാസിയാണെന്നും, തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജാമ്യം നിന്നതെന്നും കള്ളക്കേസിലാണ് ഇയാളെ കുടുക്കിയതെന്നും സി.ഐ സുനിൽ കൃഷ്ണൻ വിശദീകരിച്ചു. എന്നാൽ, സംഭവം പുറത്തായതോടെ ശക്തമായ വിമർശനം ഉയരുകയും തുടർന്ന് സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
നവംബർ എട്ടിനാണ് ശങ്കരൻകുട്ടിക്കെതിരെ ഏനാത്ത് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് വകുപ്പിനുള്ളിലും വ്യാപക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
kerala
ചികിത്സാപിഴവ്: വലതുകൈ നഷ്ടമായ വിനോദിനിക്ക് ഇനിയും കൃത്രിമക്കൈയില്ല; പുതുവർഷവും സ്കൂളിലേക്കില്ല
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.
പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇതുവരെ കൃത്രിമക്കൈ ലഭിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.
കുടുംബത്തിന് ഇതുവരെ ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ മാത്രമാണ്. കൃത്രിമക്കൈ ഘടിപ്പിക്കാൻ ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. വിഷയത്തിൽ ജില്ലാ കലക്ടറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.
സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതാണ് അപകടത്തിന് കാരണം. 2025 സെപ്റ്റംബർ 24നായിരുന്നു സംഭവം. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വലതുകൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്ലാസ്റ്റർ ഇട്ടു വിട്ടു.
തുടർന്ന് കൈവിരലുകളിൽ കുമിളകൾ രൂപപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ വലതുകൈ മുറിച്ച് മാറ്റേണ്ടിവന്നു.
ചികിത്സാപിഴവിനെ തുടർന്ന് ജീവിതം മാറിമറിഞ്ഞ വിനോദിനിക്ക് കൃത്രിമക്കൈ നൽകാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
kerala
ആലത്തൂരിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി ബൂത്ത് പ്രസിഡൻ്റിനെതിരെ കേസ്
കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.
പാലക്കാട്: ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമാണ് സുരേഷ് ആക്രമണം നടത്തിയതെന്നാണ് പരാതി. ചെറിയ ഷെഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാൾ അതിക്രമിച്ച് കയറിയത്. തുടർന്ന് പീഡന ശ്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണെന്നാണ് വിവരം.
kerala
മദ്യലഹരിയിൽ വാഹനമോടിച്ച് വയോധികൻ മരണം; സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ നരഹത്യാക്കുറ്റം
മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് കോട്ടയം ചിങ്ങവനം പോലീസ് ചുമത്തിയത്.
കോട്ടയം: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയാത്രക്കാരനായ വയോധികനെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് കോട്ടയം ചിങ്ങവനം പോലീസ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) അപകടത്തെ തുടർന്ന് ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസ് ഈവിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഡിസംബർ 24-ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മറ്റു വാഹനങ്ങളിൽ ഇടിച്ച ശേഷം വഴിയാത്രക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു.
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
kerala1 day agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala1 day agoമലപ്പുറത്തിന് ആരോഗ്യ വകുപ്പിന്റെ വിവേചനം; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ച് യൂത്ത് ലീഗ്
-
india15 hours ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala1 day agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
