Connect with us

kerala

വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

Published

on

കണ്ണൂര്‍: പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി 27 ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും.

ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനത്തിന് അംഗീകാരമായത്. വി കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്ന് പറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വി കുഞ്ഞികൃഷ്ണന് അനുകൂലമായും പ്രതികൂലമായും പയ്യന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞിരിക്കുകയാണ്.

kerala

മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇന്ന് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

Published

on

By

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂര്‍ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിന്‍ ജെ നൈനാന്‍ എന്നിവരാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലെ സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

 

Continue Reading

kerala

വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ SNDP സംരക്ഷണ സമിതി ഹൈക്കോടതിയിൽ നിയമനടപടി സ്വീകരിക്കും

Published

on

നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, SNDP സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച്, പുരസ്‌ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശക്കും എതിരേ, ടചഉജ സംരക്ഷണ സമിതി ഹൈക്കോടതിയില്‍.നിയമ നടപടികള്‍ സ്വീകരിക്കും.

സങ്കുചിതരാഷ്ടീയ നേട്ടത്തിന്, രാജ്യതാല്‍പ്പര്യം ബലികഴിച്ച്, രാഷ്ട്രത്തിന്റെ പരമോന്നത പുരസ്‌ക്കാരങ്ങളുടെ അന്തസ്സ് നിലനിര്‍ത്തുവാന്‍, രാജ്യത്തെഓരോ പൗരനും കടമയും ബാദ്ധ്യതയുമുണ്ട്. അത് നിറവേറ്റുവാന്‍, ടചഉജ സംരക്ഷണ സമിതി നടത്തുവാന്‍ പോകുന്ന നിയമ-സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുവാന്‍, നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ ജനവിഭാഗങ്ങളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി Adv. S. ചന്ദ്രസേനൻ
SNDPSS ചെയർമാൻ അറിയിച്ചു.

Continue Reading

kerala

‘ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം’; എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

Published

on

By

ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍.
ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂയെന്നും അതിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായര്‍-ഈഴവ ഐക്യത്തില്‍ നിന്നുള്ള എന്‍എസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐക്യം പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും വാര്‍ത്താക്കുറിപ്പിലുണ്ട്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.

Continue Reading

Trending