kerala
‘എന്‍എസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാന്‍ തന്നെ, തുഷാര്‍ വെള്ളപ്പാള്ളി പെരുന്നയിലേക്ക് വരേണ്ട’ -സുകുമാരന്‍ നായര്‍
എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു.
കോട്ടയം: വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
kerala
എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യമില്ല; നിര്‍ണായക തീരുമാനം പെരുന്നയില്‍
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്എസ്. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാര്‍ത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
kerala
ഗണഗീതം പാടിയത് ചോദ്യം ചെയ്തില് തര്‍ക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു
തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തില് തര്‍ക്കം. സിപിഎം സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
സംഭവത്തില്‍ ആറ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന് നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ചല്ലിമുക്ക് ജംഗ്ഷനില്‍ നടത്തിയ ഭക്തിഗാനമേളയില് ഗണഗീതം പാടിയതിലാണ് തര്‍ക്കം.
പത്ത് മണിയോടെയായിരുന്നു സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് അല്പനേരം പരിപാടി നിര്‍ത്തിവച്ചിരുന്നു. പിന്നീട് പരിപാടിക്ക് ശേഷം ഷാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തിയ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും കൈക്ക് പൊട്ടലുമുണ്ട്. കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. പിന്നാലെ രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
kerala
‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം -വി.ഡി സതീശന്
റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. നിരവധി ധീര ദേശാഭിമാനികളുടെ ജീവന് ബലി നല്കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.
മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്നേഹികള്‍ തെളിച്ച വഴിയിലൂടെയാണ് ഈ രാജ്യം മുന്നേറിയത്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് അദ്ദേഹം കുറിച്ചു. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു
-
News17 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala17 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala16 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
News14 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News14 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala14 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala15 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
kerala13 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
