Connect with us

News

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണികൃഷ്ണന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിക്കുന്നു

മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പും ഭര്‍ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ ഇടപെടലുകള്‍, പ്രത്യേകിച്ച് അദ്ദേഹം അംഗമായിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന് ആണ്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന കണ്ടെത്തലിലാണ് പൊലീസ്. വിവാഹ ശേഷം ഉണ്ണികൃഷ്ണന്‍ ഗ്രീമയുടെ വീട്ടില്‍ പോയത് ഒരു ദിവസം മാത്രമാണെന്നും, ദാമ്പത്യമെന്ന നിലയില്‍ ഇരുവരും ഒരുമിച്ച് കഴിഞ്ഞത് വെറും 25 ദിവസമാണെന്നും പൊലീസ് വ്യക്തമാക്കി.

ഗ്രീമ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കുറിപ്പില്‍ പറയുന്ന അവഗണന, ഭര്‍ത്താവിന്റെ ഈ സ്വഭാവരീതിയുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഭര്‍ത്താവ് ഒപ്പം താമസിക്കുമെന്ന വിശ്വാസത്തോടെ ഗ്രീമ അഞ്ച് വര്‍ഷത്തോളം കടുത്ത മാനസിക അവഗണന സഹിച്ചിരുന്നുവെന്നും, ഇത്രയും ദുരിതങ്ങള്‍ നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഗ്രീമയും മാതാവും ജീവനൊടുക്കാന്‍ കാരണമായത് ഉണ്ണികൃഷ്ണന്‍ ഭാര്യയെ നിരന്തരം പരസ്യമായി അപമാനിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പും ഭര്‍ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൂടാതെ, ഗ്രീമ നിരന്തരം ഭര്‍ത്താവിനെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഉണ്ണികൃഷ്ണന്‍ അതിന് സമ്മതിച്ചിരുന്നില്ലെന്നും രേഖകളില്‍ പറയുന്നു.ഈ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്‍ സജീവമായിരുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗണഗീതം പാടിയത് ചോദ്യം ചെയ്തില്‍ തര്‍ക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു

Published

on

By

തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തില്‍ തര്‍ക്കം. സിപിഎം സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

സംഭവത്തില്‍ ആറ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന്‍ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ചല്ലിമുക്ക് ജംഗ്ഷനില്‍ നടത്തിയ ഭക്തിഗാനമേളയില്‍ ഗണഗീതം പാടിയതിലാണ് തര്‍ക്കം.

പത്ത് മണിയോടെയായിരുന്നു സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് അല്‍പനേരം പരിപാടി നിര്‍ത്തിവച്ചിരുന്നു. പിന്നീട് പരിപാടിക്ക് ശേഷം ഷാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തിയ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും കൈക്ക് പൊട്ടലുമുണ്ട്. കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. പിന്നാലെ രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Continue Reading

kerala

‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം -വി.ഡി സതീശന്‍

റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

By

റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. നിരവധി ധീര ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.

മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്‌നേഹികള്‍ തെളിച്ച വഴിയിലൂടെയാണ് ഈ രാജ്യം മുന്നേറിയത്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് അദ്ദേഹം കുറിച്ചു. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു

 

Continue Reading

kerala

‘മൂല്യശോഷണങ്ങള്‍ക്കെതിരെ ഒരുമിക്കാം,ഇന്ത്യന്‍ റിപ്പബ്ലിക്കിന് കാവലാകാം’; റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്‍കാര്‍ നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര്‍ നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.

Published

on

By

റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍. ഇന്ത്യാ മഹാരാജ്യം ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യരാജ്യമായതിന്റെ 77 ാം വാര്‍ഷികത്തിലാണ് നാം. ഈ ദിവസത്തില്‍ ഭരണഘടനയെയും അതുറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും നീതിയും തുല്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ മുമ്പിലുണ്ടാകുമെന്ന് പ്രതിജ്ഞ പുതുക്കുക കൂടി വേണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്‍കാര്‍ നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര്‍ നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.

റിപ്പബ്ലിക്ക് ദിനം മുമ്പത്തേതിനേക്കാള്‍ ഭംഗിയില്‍ ആഘോഷിക്കുകയും മൂല്യങ്ങള്‍ അധികാര കസേരകള്‍ കേള്‍ക്കുമാറുച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യേണ്ടുന്ന ഒരു രാഷ്ട്രീയ സന്ധിയിലാണ് നാമിപ്പോഴുള്ളത്. നിരന്തര ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലൂടെ നമ്മള്‍ സ്വതന്ത്രരായി, കൂട്ടായ ചര്‍ച്ചയിലൂടെയും തീരുമാനത്തിലൂടെയും നമ്മളൊരു സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. ആ മൂല്യങ്ങള്‍ക്ക് ശോഷണം വരാതെ കാത്തുസൂക്ഷിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങണമെന്നും ഏവര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു.

 

Continue Reading

Trending