Connect with us

News

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അർച്ചനയെ തീപ്പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു.

Published

on

തൃശ്ശൂര്‍: തീപ്പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുഭാഗം കോഴിപ്പറമ്പില്‍ സുബീഷിന്റെ ഭാര്യ അര്‍ച്ചന (30) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു മരണം.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അര്‍ച്ചനയെ ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ ഏകദേശം 80 ശതമാനത്തോളം ഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് അര്‍ച്ചനയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അര്‍ച്ചനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പൊള്ളലിന് പിന്നിലെ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം വിവിധ കോണുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആഷ്‌ന, ആദിക്, കൃഷ്ണ എന്നിവരാണ് മക്കള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി ഇല്ല; തന്ത്രി കണ്ഠര് രാജീവറുടെ രണ്ടര കോടി എവിടെ? പരാതി നല്‍കാത്തതില്‍ ദുരൂഹത, എസ്‌ഐടി അന്വേഷണം ശക്തം

ബാങ്ക് പൊട്ടിയിട്ടും നിയമനടപടി ഇല്ല, തന്ത്രി കണ്ഠര് രാജീവറുടെ നിക്ഷേപത്തിൽ ദുരൂഹത

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവറിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കര്‍ശന അന്വേഷണം ആരംഭിച്ചു. തിരുവല്ലയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 2.5 കോടി രൂപ ബാങ്ക് തകര്‍ന്നതോടെ നഷ്ടമായിട്ടും, തന്ത്രി ഇതുസംബന്ധിച്ച് യാതൊരു പരാതിയും നല്‍കാത്തതില്‍ ഗുരുതരമായ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം.

തന്ത്രിയുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ നിര്‍ണായക വിവരം എസ്‌ഐടിക്ക് ലഭിച്ചത്. ചോദ്യം ചെയ്യലിനിടെയിലും തന്ത്രി ഈ നിക്ഷേപത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ച് പണം നഷ്ടമായതായി മാത്രമാണ് തന്ത്രി അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രണ്ടര കോടി രൂപയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതോടെയാണ് എസ്‌ഐടി വിശദമായ അന്വേഷണം ആരംഭിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവറെ എസ്‌ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, മറ്റ് പ്രതികളുമായുള്ള ബന്ധങ്ങള്‍ എന്നിവയില്‍ വ്യക്തത നേടുന്നതിനായിരുന്നു കസ്റ്റഡി ചോദ്യം ചെയ്യല്‍. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലന്‍സ് കോടതി പരിഗണിക്കും. ഇതിനിടെ തന്ത്രിയുടെ റിമാന്‍ഡ് കോടതി 14 ദിവസം കൂടി നീട്ടി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നെങ്കിലും, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹം ഇപ്പോഴും റിമാന്‍ഡിലാണ്.

 

 

Continue Reading

News

ചങ്ങാനാശ്ശേരിയില്‍ കന്യാസ്ത്രീക്ക് പീഡനം; എച്ച്ആര്‍ മാനേജറായി ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Published

on

കോട്ടയം: ചങ്ങാനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശിയായ ബാബു തോമസാണ് കേസിലെ പ്രതി. ചങ്ങാനാശ്ശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

പരാതിയില്‍, ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിരവധി തവണ പീഡിപ്പിച്ചതായും വ്യക്തമാക്കുന്നു. സംഭവത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇരകളുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘം മുന്നോട്ടുവച്ചു.

പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതി ജോലി രാജിവച്ചതായും സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

Continue Reading

News

തിരുവല്ലയില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

കടയ്ക്കുള്ളില്‍ തണുപ്പേറ്റ് വിറച്ച നിലയിലായിരുന്നു കുഞ്ഞ്.

Published

on

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ റെയില്‍വേ ക്രോസിന് സമീപം ഒരു വീടിനോട് ചേര്‍ന്നുള്ള ചായക്കടയ്ക്കുള്ളിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

രാവിലെ ചായക്കട തുറക്കാനെത്തിയ കടയുടമ ജയരാജനാണ് ആദ്യം കുഞ്ഞിനെ ശ്രദ്ധിച്ചത്. കടയ്ക്കുള്ളില്‍ തണുപ്പേറ്റ് വിറച്ച നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍തന്നെ സമീപവാസികളെ വിവരം അറിയിച്ച ജയരാജന്‍, പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ കടയില്‍ ലൈറ്റ് തെളിയിച്ചപ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും, ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും ജയരാജന്റെ ഭാര്യ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇന്ന് പുലര്‍ച്ചെ ബൈക്കുകള്‍ വന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയവരാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Continue Reading

Trending