Connect with us

News

’25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’; അമ്മമകള്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്

200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹം. 25 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചുവെന്നും കുറിപ്പിൽ പറയുന്നു

Published

on

തിരുവനന്തപുരം: കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പരേതനായ രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരുടെ കുറിപ്പുകളില്‍ മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ആറുവര്‍ഷം മുമ്പ് 200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും ഉള്‍പ്പെടെയുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു ഗ്രീമയുടെ വിവാഹം. എന്നാല്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനൊപ്പം 25 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് ‘ഉപയോഗിച്ച ഉടുപ്പ് പോലെ’ മകളെ ഉപേക്ഷിച്ചുവെന്നും, പിരിയാന്‍ യാതൊരു ന്യായമായ കാരണവും ഉണ്ടായിരുന്നില്ലെന്നും, ആറുവര്‍ഷത്തെ മാനസിക പീഡനവും അപമാനവുമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന മരുമകന്‍ നിലവില്‍ നാട്ടിലുണ്ടെന്നാണ് വിവരം. സ്വത്തുക്കള്‍ ഉണ്ണികൃഷ്ണനോ സഹോദരന്മാരോ അനുഭവിക്കരുതെന്നും, അമ്മയുടെ സഹോദരന്മാര്‍ക്ക് നല്‍കുന്നതാണ് തങ്ങള്‍ക്കുള്ള സന്തോഷമെന്നും ഗ്രീമയുടെ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

Published

on

By

ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.
ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്‍ വാസു.

 

Continue Reading

News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്രയുടെ മരണം; സീനിയര്‍ വിദ്യര്‍ഥിനികളുടെ റാഗിങ് എന്ന് കുടുംബം

കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Published

on

ഒറ്റപ്പാലം: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രുദ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ രുദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്.

സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ മകളെ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ഇതേക്കുറിച്ച് മരിക്കുന്നതിന് മുമ്പ് ഫോണ്‍ വിളിയില്‍ മകള്‍ അറിയിച്ചിരുന്നുവെന്നും രുദ്രയുടെ അച്ഛന്‍ രാജേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ഹോസ്റ്റല്‍ വാര്‍ഡന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കും കുടുംബം പരാതി നല്‍കി.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തുമെന്നും, മരിച്ച വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളിലും അധ്യാപകരിലും നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയോ കുടുംബമോ ഇതുവരെ ഔദ്യോഗിക പരാതി നല്‍കിയിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Continue Reading

News

‘കൂടോത്രം’ ചെയ്ത വസ്തുക്കള്‍ വീടുമാറി നിക്ഷേപിച്ചു; സിസിടിവിയില്‍ കുടുങ്ങിയ യുവാവ് പൊലീസ് പിടിയില്‍

ചോദ്യം ചെയ്യലിലാണ് ഈങ്ങാപ്പുഴയിൽ നിന്ന് എത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന സാധനമാണെന്നും ഇയാൾ സമ്മതിച്ചത്.

Published

on

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം പ്രവാസിയായ ഇസ്മയിലിന്റെ വീട്ടുമുറ്റത്ത് ‘കൂടോത്രം’ ചെയ്ത വസ്തുക്കള്‍ നിക്ഷേപിച്ച സംഭവത്തില്‍ ഈങ്ങാപ്പുഴ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലിനെയാണ് പിടികൂടിയത്. ഇന്ന് വൈകിട്ട് വീടിന്റെ ഗേറ്റ് തുറന്ന് പരിസരം നിരീക്ഷിച്ച ശേഷം കൈയിലുണ്ടായിരുന്ന വസ്തു വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് സുനില്‍ കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞതോടെ വീട്ടുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ കൈമാറി. ചോദ്യം ചെയ്യലില്‍, ഈങ്ങാപ്പുഴയില്‍ നിന്നെത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കൂടോത്രം ചെയ്ത വസ്തു വീടുമാറി നിക്ഷേപിച്ചതാണെന്നും സുനില്‍ മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ ഇസ്മയിലിന്റെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending