Connect with us

india

വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി

Published

on

അസം സര്‍ക്കാര്‍ എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.

പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല്‍ ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.

ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിജെപി നേതാക്കള്‍ക്കെതിരായ പോസ്റ്റ്: ഡോക്ടറെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്

ഹര്‍ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്‍ മാറ്റി.

Published

on

മുംബൈ: ബിജെപി നേതാക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ബ്രിട്ടീഷ് ഡോക്ടര്‍ സംഗ്രാം പാട്ടീലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് (LOC) പുറപ്പെടുവിച്ച സംഭവത്തില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നും ലുക്ക് ഔട്ട് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. സംഗ്രാം പാട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അശ്വിന്‍ ഡി. ഭോബെ നോട്ടീസ് അയച്ചത്.

യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സംഗ്രാം പാട്ടീല്‍ ജനുവരി 10-നാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് ഇദ്ദേഹത്തെ തടയുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ജനുവരി 19-ന് തിരികെ ലണ്ടനിലേക്ക് മടങ്ങാന്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് യാത്ര നിഷേധിച്ചത്.

ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനായ നിഖില്‍ ഭാംറെ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ‘ഷെഹര്‍ വികാസ് അഘാഡി’ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് സംഗ്രാം പാട്ടീല്‍ പങ്കുവെച്ചതിലൂടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനും ശ്രമിച്ചു എന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 353 (2) പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡോക്ടര്‍ക്കെതിരെയുള്ള നടപടി പൂര്‍ണ്ണമായും ഏകപക്ഷീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുദീപ് പാസ്ബോല വാദിച്ചു. കൃത്യമായ പരിശോധനയില്ലാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ മതവിദ്വേഷം വളര്‍ത്തുന്നതോ ആയ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹര്‍ജിക്കാരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സമാനമായ മറ്റ് പോസ്റ്റുകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ മിലിന്ദ് സാത്തെ കോടതിയെ അറിയിച്ചു.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹര്‍ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്‍ മാറ്റി.

 

Continue Reading

india

മോശം പെരുമാറ്റം; പിവി സിന്ധുവിന് ‘ചുവപ്പ് കാര്‍ഡ്’! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

Published

on

ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്‌കോര്‍: 13-21, 17-21.

മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു.

താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്‍കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു.

പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല.

Continue Reading

india

ബംഗ്ലാദേശി എന്ന് മുദ്രകുത്തി ആന്ധ്രാപ്രദേശില്‍ കുടിയേറ്റ തൊഴിലാളിയെ അടിച്ചുകൊന്നു

വര്‍ഗീയ വിദ്വേഷവും ലക്ഷ്യമിട്ടുള്ള അക്രമവും ആരോപിച്ച് ഇരയുടെ കുടുംബം നീതി ആവശ്യപ്പെടുന്നു

Published

on

ആന്ധ്രാപ്രദേശില്‍ ബംഗ്ലാദേശി എന്ന് മുദ്രകുത്തി മുസ്‌ലിം കുടിയേറ്റ തൊഴിലാളിയെ അടിച്ചുകൊലപ്പെടുത്തി. ബംഗാളി മുസ്‌ലിം കുടിയേറ്റ തൊഴിലാളിയായ മഞ്ചൂര്‍ ആലം ലസ്‌കര്‍ ആണ് കൊല്ലപ്പെട്ടത്. ഇത് ബംഗ്ലാദേശിലും ഇന്ത്യയിലും ഉടനീളം രോഷത്തിന് കാരണമായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ 32-കാരന്‍, ‘ബംഗ്ലാദേശി’ പൗരനാണെന്ന് തെറ്റായി ആരോപിക്കപ്പെടുകയും ഇത് ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കും ഒടുവില്‍ ദാരുണമായ മരണത്തിന് കാരണമാവുകയും ചെയ്തു.

കുറേ കാലമായി കൊമറോലുവില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആലം ലസ്‌കറിനെ ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. തുടര്‍ന്ന് മോചനദ്രവ്യമായി 25,000 രൂപ ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. ഭാര്യ 6,000 രൂപ അയച്ചെങ്കിലും പിന്നീട് 2026 ജനുവരി 21 ന് കൊലപാതകം നടന്നതായി വീട്ടുകാരെ അറിയിച്ചു.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതും രാഷ്ട്രീയ പ്രേരിതവും സാമുദായിക വിദ്വേഷവുമായി ബന്ധപ്പെട്ടതുമാണെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. അക്രമികള്‍ ആദ്യം മഞ്ചൂരിനെ ‘ബംഗ്ലാദേശി’ എന്ന് മുദ്രകുത്തി, തുടര്‍ന്ന് കൊലപ്പെടുത്തുന്നതിന് മുമ്പ് മോഷണക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ആലം ലസ്‌കറിന്റെ സഹോദരന്‍, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ജിയാസുദ്ദീന്‍ ലാസ്‌കര്‍ പറഞ്ഞു.

നീതി ഉറപ്പാക്കാന്‍ ആന്ധ്രാപ്രദേശ് അധികൃതരുമായി ഉടന്‍ ഇടപെടണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ആലം ലസ്‌കറിന്റെ കുടുംബം നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു. ഇയാളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ആക്രമണത്തെ അപലപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തിന്റെ ഒരു മാതൃകയാണെന്ന് മുദ്രകുത്തി, കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ടിഎംസിയുടെ പ്രസ്താവന:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ അവഗണിക്കുകയാണെന്ന് ഒരു പ്രസ്താവനയില്‍ ടിഎംസി ആരോപിച്ചു, ”സര്‍ക്കാര്‍ നടപടിയെടുക്കുന്നതിന് മുമ്പ് ഇനിയും എത്ര ജീവനുകള്‍ നഷ്ടപ്പെടണം?” എന്ന് ചോദിച്ചു.

ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ളവര്‍, തങ്ങളുടെ പ്രാദേശിക സ്വത്വത്തിന്റെ പേരില്‍ പലപ്പോഴും വിവേചനത്തിനും അക്രമത്തിനും വിധേയരാകുന്ന, നേരിടുന്ന വെല്ലുവിളികളെ ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നു.

 

 

Continue Reading

Trending