News
ചര്‍ച്ചയ്ക്ക് തയ്യാര്‍, അമേരിക്കയുടെ ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള വേദിയാകാനില്ല: ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന്
‘തുല്യനിലയിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇറാന് എതിരല്ല’
അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇറാന് തയ്യാറാണെങ്കിലും, അത് കേവലം അമേരിക്കയുടെ ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള വേദിയാകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന്. ചര്‍ച്ചയല്ല, ഉത്തരവിടല്: ‘സംഭാഷണം എന്നത് കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത് അവര്‍ ഉത്തരവിടുക, ഇറാന് അത് നടപ്പിലാക്കുക എന്നതാണ്. അത് ഒരു ചര്‍ച്ചയുടെ രീതിയല്ല,’ എന്ന് പെഷസ്കിയാന് പറഞ്ഞു. തുല്യനിലയിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇറാന് എതിരല്ല. എന്നാല്‍ ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലും പ്രതിരോധ നയങ്ങളിലും (മിസൈല്‍, ആണവ പദ്ധതികള്‍) അമേരിക്ക തങ്ങളുടെ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും അഭിമാനവും പണയപ്പെടുത്തിയുള്ള ഒരു കരാറിനും ഇറാന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമേല്‍ ‘പരമാവധി സമ്മര്‍ദ്ദം’ ചെലുത്തുന്ന നയം തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. ഉപരോധങ്ങള്‍ പിന്‍വലിക്കാതെയും മാന്യമായ ചര്‍ച്ചാ അന്തരീക്ഷം ഒരുക്കാതെയും മുന്നോട്ട് പോകാനാവില്ലെന്നാണ് ഇറാന്റെ പക്ഷം.
2015-ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടുത്തിടെ ഇറാനില്‍ നടന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അമേരിക്ക പിന്തുണച്ചതും, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും ഈ പിരിമുറുക്കം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
kerala
പാലക്കാട് പോക്സോ കേസ്; കായികാധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പരാതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
പാലക്കാട് നഗരത്തിലെ ഒരു സ്കൂളില്‍ നടന്ന പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകന് എബിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമാന പരാതികളുമായി രംഗത്തെത്തി. വടക്കഞ്ചേരി വടക്കേക്കര സ്വദേശിയായ എബി, നഗരത്തിലെ സ്കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ ഗ്രൗണ്ടിലേക്ക് അയയ്ക്കുന്ന സമയത്തായിരുന്നു മോശം പെരുമാറ്റമെന്നതാണ് കുട്ടിയുടെ മൊഴി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശിശു സംരക്ഷണ സമിതി സ്കൂള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന സ്പെഷ്യല്‍ കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം തുറന്നു പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നാല് ദിവസം മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് എബി പഠിപ്പിച്ചിരുന്ന സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും സമാന അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ എബിക്കെതിരെ കസബ പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബന്ധപ്പെട്ട സ്കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കസബ പൊലീസ് കേസില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
kerala
വെള്ളാപ്പള്ളിയുടെ പത്മഭൂഷന്‍ പിന്‍വലിക്കണം; എസ്എന്‍ഡിപി സംരക്ഷണ സമിതി അംഗങ്ങള്‍
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍ പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി. വെള്ളാപ്പള്ളി 124-ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് സമിതി ആരോപിക്കുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
‘പത്മ പുരസ്കാരങ്ങള്‍ പണം കൊടുത്താല്‍ കിട്ടുന്നതാണെന്നും തനിക്ക് തന്നാല്‍ വാങ്ങില്ലെന്നും’ വെള്ളാപ്പള്ളി മുമ്പ് പറഞ്ഞിരുന്നു. ഈ നിലപാട് രാജ്യത്തെയും പുരസ്കാരത്തെയും അപമാനിക്കുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം.
kerala
‘അനീതികളെ തിരുത്താന്‍ കരുത്തുള്ള നേതൃനിര’; മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രതിനിധി സമ്മേളനം
‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം യൂത്ത് കാബിനറ്റ് പ്രൗഢമായി.
‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം യൂത്ത് കാബിനറ്റ് പ്രൗഢമായി. സമകാലത്ത് ഉടലെടുക്കുന്ന അനീതികളെ തിരുത്താന്‍ കരുത്തുള്ള നേതൃനിരയാണ് മലപ്പുറത്തിനുള്ളതെന്ന് പ്രകടമാകുന്നതായി മാറി മഹാ സംഗമം. ആലസ്യത്തിന്റെ ആനന്ദം വിട്ട് സംഘടനാ ബോധ്യത്തോടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഉദ്ഘോഷിക്കുന്നതായി മാറിയ സമ്മേളനം ജനാധിപത്യത്തിന് മേല്‍ വര്‍ഗ്ഗീയത അതീഷത്വം സ്ഥാപിക്കുന്ന അപകടത്തെ തിരുത്താനുമുള്ള പ്രഖ്യാപനമായിരുന്നു മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായ സമാപന സമ്മേളന പരിപാടികളാണ് മണ്ഡലത്തില്‍ നടന്ന് വരുന്നത്.
മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളുടെ ഫാമിലി ഒരുമിച്ചിരുന്ന പരിവാര്‍ മീറ്റ് ഇതിന്റെ ഭാഗമായി നടന്നു.സമ്പൂര്‍ണ്ണ വൈറ്റ് ഗാര്‍ഡ് സംഗമം തുടര്‍ന്ന് നടക്കും. ഫെബ്രുവരി 13 നാണ് മലപ്പുറത്തെ യുവതയുടെ കരുത്ത് വിളിച്ചോതുന്ന യുവജന റാലി നടക്കുക. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളും യൂണിറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലത്തിലെ സംഘടനാ ഉത്തരവാദിത്വപ്പെട്ടവരാണ് യൂത്ത് കാബിനറ്റില്‍ പ്രതിനിധികളായി പങ്കെടുത്തത്. സംഗമത്തില്‍ പ്രതിനിധികള്‍ റിപ്പബ്ലിക് ദിന പ്രതിജ്ഞയെടുത്തു.
മലപ്പുറം വ്യാപാര ഭവനില്‍ നടന്ന യൂത്ത് കാബിനറ്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എപി ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. പി.ഉബൈദുള്ള എം.എല്‍.എ, പിഎ സലാം, ബാവ വിസപ്പടി, ഷാഫി കാടേങ്ങല്‍, കെപി സവാദ് മാസ്റ്റര്‍, ഹാരിസ് ആമിയന്‍, കെഎന്‍ ഷാനവാസ് സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ ബാസിഹ് മോങ്ങം, എസ്.അദിനാന്, സൈഫു വല്ലാഞ്ചിറ, സലാം വളമംഗലം, സമീര്‍ ബാബു മൊറയൂര്‍, റബീബ് ചെമ്മങ്കടവ്, ടിപി യൂനുസ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചന്, കുഞ്ഞിമാന് മൈലാടി, സദാദ് കാമ്പ്ര നേതൃത്വം നല്കി. ഫാരിസ് പൂക്കോട്ടൂര്‍, റിയാസ് പുല്‍പ്പറ്റ ആഷിഖ് പള്ളിമുക്ക്, പികെ ബാവ, ഫെബിന് കളപ്പാടന്‍ എന്നിവര്‍ സന്നിഹിതരായി. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രൈനര്‍ ഡോ.റാഷിദ് ഗസ്സാലി ക്ലാസ് എടുത്തു. 
-
kerala17 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture21 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment18 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala20 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film19 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india18 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala21 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
