Connect with us

kerala

വാര്‍ത്താസമ്മേളന പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; കൂടുതല്‍ വിശദീകരണവുമായി ബാദുഷ

ആരോപണത്തിനെതിരെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം

Published

on

ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തന്നില്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന നടന്‍ ഹരീഷ് കണാരന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബാദുഷ വാര്‍ത്താ സമ്മേളനം നടത്തിയത്. ആരോപണത്തിനെതിരെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടെന്ന് ബാദുഷ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബാദുഷയുടെ കുറിപ്പ്

കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്‍ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.

ആര്‍ട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ സെലിബ്രിറ്റി മാനേജ്‌മെന്റ് വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാന്‍ അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.

നടന്റെ അല്ലെങ്കില്‍ നടിയുടെ ഡേറ്റ് മാനേജ്‌മെന്റ്, അവസരങ്ങള്‍ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നല്‍കുക അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വരും.

എന്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരന്‍ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നതിന് എന്നെ ഏല്‍പ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നിര്‍മാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?

അതെ. എന്നാല്‍ 72 സിനിമകളില്‍ പതിനാറ് സിനിമകള്‍ മാത്രമേ ഞാന്‍ പ്രൊഡ. കണ്‍ട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിര്‍മാതാവ് നല്‍ക്കിയിട്ടുണ്ട്.ബാക്കി സിനിമകളില്‍ ഞാന്‍ ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നല്‍കേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമര്‍ശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാര്‍ക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.

അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

പ്രതികരിക്കാന്‍ വൈകിയത്

വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ എനിക്കെതിരേ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഞാന്‍ കൂടുതലായി പ്രതികരിച്ചിരുന്നില്ല.

ആദ്യം തന്നെ പറയട്ടെ.. ഹരീഷില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുമായിരുന്നു ഞാന്‍. അതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തത്.

സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..

ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.

എല്ലാവരോടും സ്‌നേഹം മാത്രം..

-ബാദുഷ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവതിയോട് മോശമായി പെരുമാറി; ചുരുളിക്കോട് സിപിഐഎം ബ്രാഞ്ച് അംഗത്തിനെതിരെ കേസ്

പ്രതി യുവതിയെ കടന്നുപിടിച്ചു എന്നാണ് പരാതി.

Published

on

By

പത്തനംതിട്ട: യുവതിയോട് മോശമായി പെരുമാറിയ ചുരുളിക്കോട് സിപിഐഎം ബ്രാഞ്ച് അംഗം കോശി തങ്കച്ചനെതിരെ കേസ്. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. പ്രതി യുവതിയെ കടന്നുപിടിച്ചു എന്നാണ് പരാതി. സംഭവം ആരോടും പറയരുതെന്നും താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. യുവതിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയുടെ പ്രവൃത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

 

 

 

 

Continue Reading

kerala

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷവും സ്വര്‍ണവില വീണ്ടും കൂടി

രാവിലെ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില കുതിച്ചുയര്‍ന്നു.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ ഉയര്‍ച്ച. രാവിലെ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 175 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില 15,315 രൂപയായി. പവന്‍ വില 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയിലേക്കെത്തി. ഇന്ന് രാവിലെ തന്നെ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രാവിലെ (28/01/2026) ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായപ്പോള്‍, പവന്‍ വില 2,360 രൂപ ഉയര്‍ന്ന് 1,21,120 രൂപയായി. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയര്‍ന്നത്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 145 രൂപയും, 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 208.55 ഡോളര്‍ ഉയര്‍ന്ന് 5,293 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ 4.10 ശതമാനം നേട്ടമാണ് സ്വര്‍ണം നേടിയത്. യു.എസ് ഡോളറിന്റെ ദുര്‍ബലതയാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഡോളര്‍ വീണത്. ഇതോടൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് താന്‍ അവരോധിക്കുന്നയാള്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

Continue Reading

kerala

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ: ഹൈക്കോടതിയില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.

Published

on

കൊച്ചി: സ്ത്രീധന നിരോധന നിയമത്തില്‍ (1961) നിന്ന് സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കാന്‍ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.

സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കുന്നതിലൂടെ, പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിയമനടപടികളെ ഭയക്കാതെ പരാതി നല്‍കാന്‍ സാധിക്കും. അതേസമയം സ്ത്രീധനം വാങ്ങുന്നവര്‍ക്കും അത് ആവശ്യപ്പെടുന്നവര്‍ക്കും കടുത്ത തടവുശിക്ഷയും പിഴയും നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി മാത്രം പുനര്‍നിര്‍വചിക്കണമെന്നാണ് ശുപാര്‍ശ. തങ്ങളും കുറ്റക്കാരാകുമെന്ന് കരുതി പല പെണ്‍കുട്ടികളുടെ വീട്ടുകാരും പരാതി നല്‍കാന്‍ മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം മാറ്റം വരുത്താനുള്ള നീക്കം.

എറണാകുളം സ്വദേശിനി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.
ഫെബ്രുവരി 11-നകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending