kerala
നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് പി കെ കുഞ്ഞാലിക്കുട്ടി
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിൽ ഫോം 7 ഉപയോഗിച്ച് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ജനിച്ച പ്രവാസികൾക്ക് ഫോം 6 എ സമർപ്പിക്കുമ്പോൾ ജനന സ്ഥലം ചേർക്കാനുള്ള ഓപ്ഷൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വെബ്സൈറ്റിൽ ലഭ്യമായിട്ടില്ല.
ലക്ഷക്കണക്കിന് പ്രവാസികളെ ഈ വിഷയം ബാധിക്കും. ലോജിക്കൽ ഡിസ്ക്രീപൻസി കാരണം ചെറിയ കാരണങ്ങൾ കൊണ്ട് പലർക്കും രേഖകൾ സമർപ്പിക്കേണ്ടി വന്നിട്ടുണ്ട്. 18 ലക്ഷം പേർക്ക് ബി.എൽ.ഒ ആപ്പിൽ ഹിയറിംഗ് നോട്ടീസ് ജനറേറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഹിയറിങിന് ഹാജരാകേണ്ട സാഹചര്യം ഇല്ലാതെ തന്നെ ബി.എൽ.ഒ തലത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം. എസ്.ഐ.ആർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം 6,7,8 എന്നിവ പ്രകാരം വോട്ട് ചേർക്കുന്നവരുടെയും നീക്കം ചെയ്യുന്നവരുടെയും പേര് വിവരം ബൂത്ത് അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ ലഭ്യമാക്കണം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന അതാത് ബൂത്തിലെ ബി.എൽ.ഒമാരുമായി ചർച്ച നടത്തി അംഗീകാരം വാങ്ങിയ ശേഷം മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
kerala
പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്കരിച്ച് യുവതിയുടെ പ്രതിഷേധം
പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.
പാലക്കാട്: കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്കരിച്ച് യുവതിയുടെ പ്രതിഷേധം. പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.
യുവതിയുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭർത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി നീണ്ടുനിൽക്കുന്ന തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യുവതി വ്യക്തമാക്കിയത്. പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാതിരുന്നതോടെ ജനശ്രദ്ധ ആകർഷിക്കാനാണ് നടുറോഡിൽ നമസ്കരിച്ചതെന്നും യുവതി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം നീക്കിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.
kerala
ആരോഗ്യമേഖലയിലെ ഗുരുതര പിഴവുകൾ: ‘സിസ്റ്റം കൊന്നവരാണ് വേണുവും ബിന്ദുവും ബിസ്മീറും’ – പി.സി. വിഷ്ണുനാഥ്
വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിലെ ഗുരുതര വീഴ്ചകൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് എംഎൽഎ പി.സി. വിഷ്ണുനാഥ്. വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം.
ശ്വാസതടസം നേരിട്ട ബിസ്മീറിനെ ഭാര്യ രാത്രിയിൽ സ്കൂട്ടറിൽ വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പൂട്ടിയ നിലയിലായിരുന്നുവെന്ന് വിഷ്ണുനാഥ് പറഞ്ഞു. ‘വനിതാ ജീവനക്കാരുണ്ട്, പട്ടി വരും’ എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണമെന്നും, അടിയന്തര ചികിത്സ പോലും നൽകാതെ ബിസ്മീർ മരണപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സിപിആർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും, മെഡിക്കൽ കോളജിലെ ഡോക്ടർമാർ പോലും ‘സിപിആർ നൽകിയിരുന്നോ’ എന്ന് ചോദിച്ചുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടായ ചികിത്സാ പിഴവുകളും അദ്ദേഹം സഭയിൽ ഉന്നയിച്ചു. കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ അണുബാധ മൂലം മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും, പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവങ്ങളും, പ്രസവത്തിന് ശേഷം വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവവും സിസ്റ്റത്തിന്റെ പരാജയത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന വേണുവിനെ അഞ്ച് ദിവസത്തോളം ആരും ശ്രദ്ധിച്ചില്ലെന്നും, ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു. വേണുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി സന്ദർശിച്ചിട്ടില്ലെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് മുതൽ തിരുവനന്തപുരത്ത് സത്യാഗ്രഹം ആരംഭിക്കുമെന്നും, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇനി സർക്കാരിനോട് നടപടി ആവശ്യപ്പെടില്ല, സർക്കാരിനെതിരെ നടപടി സ്വീകരിക്കാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും അപകടം; കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്
നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് ഒരു തൊഴിലാളിക്ക് പരുക്ക്. പൊളിച്ചുകളഞ്ഞ പഴയ ശുചിമുറിയുടെ ഭാഗമായ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. ഒഡീഷാ സ്വദേശിയായ തൊഴിലാളിക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.
പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്കി. അപകടം നടന്നത് മുന്‍പ് കോണ്‍ക്രീറ്റ് തകര്‍ന്ന് ബിന്ദു എന്ന യുവതി മരിച്ച അതേ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇതേ കെട്ടിടത്തില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗുരുതര ആശങ്കകളാണ് ഉയരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടരുന്ന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും, സമഗ്ര പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.
-
entertainment21 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala20 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture24 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala23 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film22 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india21 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala1 day agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
