kerala
ആരോഗ്യമേഖലയിലെ ഗുരുതര പിഴവുകൾ: ‘സിസ്റ്റം കൊന്നവരാണ് വേണുവും ബിന്ദുവും ബിസ്മീറും’ – പി.സി. വിഷ്ണുനാഥ്
വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിലെ ഗുരുതര വീഴ്ചകൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് എംഎൽഎ പി.സി. വിഷ്ണുനാഥ്. വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം.
ശ്വാസതടസം നേരിട്ട ബിസ്മീറിനെ ഭാര്യ രാത്രിയിൽ സ്കൂട്ടറിൽ വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പൂട്ടിയ നിലയിലായിരുന്നുവെന്ന് വിഷ്ണുനാഥ് പറഞ്ഞു. ‘വനിതാ ജീവനക്കാരുണ്ട്, പട്ടി വരും’ എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണമെന്നും, അടിയന്തര ചികിത്സ പോലും നൽകാതെ ബിസ്മീർ മരണപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സിപിആർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും, മെഡിക്കൽ കോളജിലെ ഡോക്ടർമാർ പോലും ‘സിപിആർ നൽകിയിരുന്നോ’ എന്ന് ചോദിച്ചുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടായ ചികിത്സാ പിഴവുകളും അദ്ദേഹം സഭയിൽ ഉന്നയിച്ചു. കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ അണുബാധ മൂലം മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും, പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവങ്ങളും, പ്രസവത്തിന് ശേഷം വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവവും സിസ്റ്റത്തിന്റെ പരാജയത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന വേണുവിനെ അഞ്ച് ദിവസത്തോളം ആരും ശ്രദ്ധിച്ചില്ലെന്നും, ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു. വേണുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി സന്ദർശിച്ചിട്ടില്ലെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് മുതൽ തിരുവനന്തപുരത്ത് സത്യാഗ്രഹം ആരംഭിക്കുമെന്നും, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇനി സർക്കാരിനോട് നടപടി ആവശ്യപ്പെടില്ല, സർക്കാരിനെതിരെ നടപടി സ്വീകരിക്കാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും അപകടം; കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്
നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് ഒരു തൊഴിലാളിക്ക് പരുക്ക്. പൊളിച്ചുകളഞ്ഞ പഴയ ശുചിമുറിയുടെ ഭാഗമായ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. ഒഡീഷാ സ്വദേശിയായ തൊഴിലാളിക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.
പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കി. അപകടം നടന്നത് മുന്‍പ് കോണ്‍ക്രീറ്റ് തകര്‍ന്ന് ബിന്ദു എന്ന യുവതി മരിച്ച അതേ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇതേ കെട്ടിടത്തില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗുരുതര ആശങ്കകളാണ് ഉയരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടരുന്ന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും, സമഗ്ര പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.
kerala
പാലക്കാട് പോക്സോ കേസ്; കായികാധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പരാതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
പാലക്കാട് നഗരത്തിലെ ഒരു സ്‌കൂളില്‍ നടന്ന പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകന്‍ എബിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമാന പരാതികളുമായി രംഗത്തെത്തി. വടക്കഞ്ചേരി വടക്കേക്കര സ്വദേശിയായ എബി, നഗരത്തിലെ സ്‌കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ ഗ്രൗണ്ടിലേക്ക് അയയ്ക്കുന്ന സമയത്തായിരുന്നു മോശം പെരുമാറ്റമെന്നതാണ് കുട്ടിയുടെ മൊഴി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശിശു സംരക്ഷണ സമിതി സ്‌കൂള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന സ്പെഷ്യല്‍ കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം തുറന്നു പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നാല് ദിവസം മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് എബി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും സമാന അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ എബിക്കെതിരെ കസബ പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബന്ധപ്പെട്ട സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കസബ പൊലീസ് കേസില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
kerala
വെള്ളാപ്പള്ളിയുടെ പത്മഭൂഷന്‍ പിന്‍വലിക്കണം; എസ്എന്‍ഡിപി സംരക്ഷണ സമിതി അംഗങ്ങള്‍
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി. വെള്ളാപ്പള്ളി 124-ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് സമിതി ആരോപിക്കുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
‘പത്മ പുരസ്‌കാരങ്ങള്‍ പണം കൊടുത്താല്‍ കിട്ടുന്നതാണെന്നും തനിക്ക് തന്നാല്‍ വാങ്ങില്ലെന്നും’ വെള്ളാപ്പള്ളി മുമ്പ് പറഞ്ഞിരുന്നു. ഈ നിലപാട് രാജ്യത്തെയും പുരസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം.
-
Culture22 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment19 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala19 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala21 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film20 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india19 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
film22 hours agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
