Connect with us

News

ലോകത്തെ അമ്പരപ്പിച്ച 6,600 വര്‍ഷം പഴക്കമുള്ള വര്‍ണ്ണ സ്വര്‍ണ്ണ നിധി; മനുഷ്യചരിത്രം തിരുത്തിയ കണ്ടെത്തല്‍

ഈ കണ്ടെത്തല്‍ ആദ്യകാല മനുഷ്യ സമൂഹങ്ങള്‍ സമത്വപരമായിരുന്നുവെന്ന പൊതുധാരണയെ ചോദ്യം ചെയ്യുന്നതാണ്.

Published

on

വര്‍ണ്ണ (ബള്‍ഗേറിയ): മനുഷ്യന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് എപ്പോഴെന്ന ചോദ്യത്തിന് ചരിത്രം നല്‍കിയിരുന്ന മറുപടികളെ തിരുത്തിക്കുറിക്കുന്ന അപൂര്‍വ കണ്ടെത്തലാണ് ബള്‍ഗേറിയയിലെ വര്‍ണ്ണയില്‍ നിന്നും ലഭിച്ച ലോകത്തിലെ ഏറ്റവും പഴക്കമേറിയ സ്വര്‍ണ്ണ നിധി.
1972-ല്‍ ബള്‍ഗേറിയയുടെ തീരദേശ നഗരമായ വര്‍ണ്ണയിലെ ഒരു വ്യവസായ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഈ അപൂര്‍വ ശവകുടീരങ്ങള്‍ കണ്ടെത്തപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പുരാവസ്തു ഖനനത്തില്‍ ഏകദേശം 300 ശവകുടീരങ്ങള്‍ കണ്ടെത്തി. ഇവ ബി.സി. 4600 മുതല്‍ 4300 വരെ കാലഘട്ടത്തില്‍, ചെമ്പ് യുഗത്തില്‍ ജീവിച്ചിരുന്ന ഒരു പുരാതന ജനതയുടേതാണെന്ന് ശാസ്ത്രീയ പരിശോധനകള്‍ സ്ഥിരീകരിച്ചു.
ഖനനം ചെയ്ത ശവകുടീരങ്ങളില്‍ 62 ഇടങ്ങളില്‍ മാത്രമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ‘ഗ്രേവ് 43’ എന്നറിയപ്പെടുന്ന ശവകുടീരം ഗവേഷകരെ അതിശയിപ്പിച്ചു. ഇവിടെ നിന്നും മാത്രം ഏകദേശം 1.5 കിലോ സ്വര്‍ണ്ണം ലഭിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു ഗോത്രത്തലവനുടേതെന്ന് കരുതപ്പെടുന്ന ഈ കുടീരത്തില്‍ സ്വര്‍ണ്ണ മാലകള്‍, വളകള്‍, കമ്മലുകള്‍ എന്നിവയ്ക്കൊപ്പം സ്വര്‍ണ്ണം പൊതിഞ്ഞ മഴുവും കണ്ടെത്തി. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ലിംഗാവരണവും പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ കണ്ടെത്തല്‍ ആദ്യകാല മനുഷ്യ സമൂഹങ്ങള്‍ സമത്വപരമായിരുന്നുവെന്ന പൊതുധാരണയെ ചോദ്യം ചെയ്യുന്നതാണ്. ചില ശവകുടീരങ്ങളില്‍ സ്വര്‍ണ്ണ സമൃദ്ധിയും മറ്റെവിടെയും ഒന്നുമില്ലാത്തതും അക്കാലത്ത് തന്നെ സാമൂഹിക-സാമ്പത്തിക അധികാര വിഭജനങ്ങള്‍ നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നു.
ഇന്ന് മനുഷ്യചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ സങ്കീര്‍ണ്ണ നാഗരികതകളില്‍ ഒന്നായി വര്‍ണ്ണയെ ലോകം അംഗീകരിക്കുന്നു. ഈ അപൂര്‍വ സ്വര്‍ണ്ണ നിധി നിലവില്‍ ബള്‍ഗേറിയയിലെ വര്‍ണ്ണ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

india

അജിത് പവാറിന്റെ മരണവാര്‍ത്തയും വിക്കിപീഡിയ വിവാദവും: സത്യമെന്ത്?

അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ പടരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ തള്ളി സാങ്കേതിക വിദഗ്ധര്‍. അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിക്കിപീഡിയ സെര്‍വറുകള്‍ ആഗോളതലത്തില്‍ UTC (Coordinated Universal Time) ആണ് പിന്തുടരുന്നത്. ഇന്ത്യന്‍ സമയം (IST) ഇതിനേക്കാള്‍ 5 മണിക്കൂര്‍ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യയില്‍ അപകടത്തിന് ശേഷം (രാവിലെ 9:30-ന്) നടന്ന എഡിറ്റിങ്ങുകള്‍ വിക്കിപീഡിയ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര സമയത്തായിരിക്കും. ഇത് സമയത്തിന് മുമ്പായി വാര്‍ത്ത വന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

കമ്പ്യൂട്ടര്‍ ബ്രൗസറുകളിലെ ഈ സംവിധാനം ഉപയോഗിച്ച് ഏതൊരു വെബ്പേജിലെയും തീയതിയും സമയവും താല്‍ക്കാലികമായി മാറ്റിമറിക്കാന്‍ സാധിക്കും. ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ഷോട്ടുകളാണ് പലയിടത്തും പ്രചരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. അപകട വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഡിറ്റര്‍മാര്‍ തത്സമയം വിവരങ്ങള്‍ പുതുക്കാന്‍ ശ്രമിച്ചതും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമാറിയതാകാം.

ജനുവരി 28-ന് രാവിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക അന്വേഷണ ഏജന്‍സികളൊന്നും സംഭവത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല.

 

 

Continue Reading

kerala

ഈ ബഡ്ജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക്, സ്വപ്നവുമില്ല പ്രായോഗികതയുമില്ല: രമേശ് ചെന്നിത്തല

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ സ്വപ്നവുമില്ല പ്രായോഗികതയുമില്ലെന്നും തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു തട്ടിക്കൂട്ടിയ ബഡ്ജറ്റാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

തിരുവനന്തപുരം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ സ്വപ്നവുമില്ല പ്രായോഗികതയുമില്ലെന്നും തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു തട്ടിക്കൂട്ടിയ ബഡ്ജറ്റാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരാന്‍ പോകുന്ന സര്‍ക്കാരിന്റെ ചുമലില്‍ വന്‍ സാമ്പത്തിക ബാധ്യതകള്‍ കെട്ടിവയ്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ പത്തു ശതമാനം പോലും നടപ്പാക്കാതെ ഇപ്പോള്‍ കുറെ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. 2020 ലെ തോമസ് ഐസക്കി്ന്റെ ബഡ്ജറ്റില്‍ കുട്ടനാട് പാക്കേജിന് 2400 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ആ പാക്കേജ് വെള്ളത്തിലായി. ഇപ്പോള്‍ വീണ്ടും 115 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. 2400 കോടി പ്രഖ്യാപിച്ചതിന് ശേഷം കുട്ടനാട്ടില്‍ പലതവണ വെള്ളം കയറി. ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സഖാക്കള്‍ സ്വര്‍ണ്ണം അടിച്ചുകൊണ്ടുപോയതല്ലാതെ കഴിഞ്ഞ പത്തുകൊല്ലം ഭരിച്ചിട്ടും ശബരിമലക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ശബരിമല മാസ്റ്റര്‍ പ്ളാനിന് 30 കോടി എന്ന് പ്രഖ്യാപിച്ച് വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.

പദ്ധതി വിഹിതത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രം ചിലവാക്കിയ സര്‍ക്കാരാണ് ബഡ്ജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങളൊന്നും ഈ സര്‍ക്കാര്‍ നടപ്പാക്കേണ്ടതില്ല. അതിന്റെ ഉത്തരവാദിത്തം വരുന്ന സര്‍ക്കാരിനാണ്. പത്തുകൊല്ലം ജനങ്ങളെ പറ്റിച്ചതിന് ശേഷം തെരെഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ കുറെ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ആശാവര്‍ക്കര്‍മ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങളോളം സമരം ചെയ്തിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഓണറേറിയം കൂട്ടിയെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ്. അന്ന് അവര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തു കഷ്ടപ്പെട്ടപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. വന്‍ തട്ടിപ്പാണെന്ന് മനസിലായ കെ ഫോണിന് കോടികള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഈ ബഡ്ജറ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരെഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ നടത്തിയത്. ഇത് ജനവഞ്ചനയാണ്. അത് കേരളീയ സമൂഹം തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Continue Reading

GULF

ദമ്മാം ഗ്ലോബൽ സിറ്റി: ദേശാന്തര സംസ്കൃതികൾക്കൊരു സംഗമ ഭൂമിക

അശ്‌റഫ് ആളത്ത്

Published

on

ദമ്മാം: ദേശ-ദേശാന്തരങ്ങളുടെ സംസ്കാരങ്ങളും പൈതൃകങ്ങളും മിഴിവാർന്ന നവീന നിർമ്മിതിയിൽ സമ്മേളിക്കുന്ന സംഗമ ഭൂമിക- സഊദി അറേബ്യയിലെ ദമ്മാം ഗ്ലോബൽ സിറ്റിയിലേക്ക് അഭൂതപൂർവ്വമായ ജനപ്രവാഹം. ലോകത്തിൻ്റെ വിവിധ സംസ്ക്‌കാരങ്ങളെയും കാഴ്‌ചകളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുന്ന ദമ്മാം ഗ്ലോബൽ സിറ്റിക്ക് പ്രവാസി സമൂഹത്തിൽ നിന്നും സ്വദേശികളിൽ നിന്നും ലഭിക്കുന്നത് അപ്രതീക്ഷിത സ്വീകാര്യതയാണെന്ന് പദ്ധതിയുടെ ആസൂത്രകരും നടത്തിപ്പുകാരുമായ സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ആഴ്ചകൾക്ക് മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ സിറ്റിയിൽ ഇതുവരെ പത്തുലക്ഷത്തിലധികം സന്ദർശകർ എത്തിയതായി സി.ഇ.ഒ ടോണിവിഗ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും അപ്പുറമായ വളർച്ചയാണ് പദ്ധതി കൈവരിക്കുന്നത്. ദിനംപ്രതി ശരാശരി 20,000 പേർ എത്തുന്ന ഇവിടെ വാരാന്ത്യങ്ങളിൽ സന്ദർശകരുടെ എണ്ണം 40,000 കടക്കുന്നുണ്ട്. സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതായിരുന്നു ദമ്മാമിനെ ഈ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ പ്രധാന കാരണം. ഇത് ശരിവെക്കുന്ന തരത്തിൽ സന്ദർശകരിൽ 30 ശതമാനവും അയൽരാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ദുബൈ ഗ്ലോബൽ വില്ലേജിലെ 25 വർഷത്തെ അനുഭവസമ്പത്തുള്ള ‘വേഗ ഇൻ്റർനാഷനൽ’എന്ന കമ്പനി യാണ് ദമ്മാമിൽ ഗ്ലോബൽ സിറ്റി നിർമിച്ച് പ്രവർത്തിപ്പിക്കുന്നത്. 25 വർഷത്തെ ലീസ് കരാറിലാണ് പ്രവർ ത്തനം. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ 17 രാജ്യ ങ്ങളുടെ പവിലിയനുകൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങളുടെ പവിലിയനുകൾ കൂടി പ്രവർ ത്തനമാരംഭിക്കും.
പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിമാറുമെന്ന് പ്രതീക്ഷിക്കുന്ന അത്യാധുനിക ഓഡിറ്റോറിയം ഗ്ലോബൽ സിറ്റിയുടെ പ്രധാന ആകർഷണ മാണ്. 5,000 പേരെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
രാജ്യാന്തര മേളയിൽ ഒട്ടേറെ രാജ്യത്തുനിന്നുള്ള ഭക്ഷ്യ സംസ്കാ രം പരിചയപ്പെടുത്തുന്ന വിവിധ ബൂത്തുകൾ നിലവിലുണ്ട്. ഓരോ പവിലിയനുകളിലും അതാത് രാജ്യത്തിൻ്റെ സാംസ്കാരിക മൂല്യം വി ളിച്ചോതുന്ന കലാ പരിപാടികൾ അരങ്ങേറുന്നു. ഇന്ത്യൻ പവലിയ നിലെ പഞ്ചാബി നൃത്തം തുടങ്ങിയ കലാ രൂപങ്ങൾ സ്വദേശികൾ ഉൾപ്പടെ ഹർഷാവരത്തോടെയാണ് ഏറ്റെടുക്കുന്നത്.

ആഫ്രിക്കൻ പവിലിയ നിൽ മുഴുവൻ ആഫ്രിക്കയുടെയും സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ, ആഫ്രിക്കൻ പവിലിയനുകളുടെ രൂപകൽപനയ്ക്ക് പിന്നിൽ ദുബൈ ആസ്ഥാനമായുള്ള ഷംസ് അൽ ബറക്കാത് എക്‌സിബിഷൻ എൽ.എൽ.സിയിയാണ്.വിദഗ്ധരായ മലയാളികളാണ് ഇതിനു നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ ഗ്ലോബൽ സിറ്റിക്കുള്ളിലെ തടാകത്തിൽ പുതിയ വിനോദ പരിപാടിക ൾ ആരംഭിക്കുമെന്നും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ഓപറേഷൻ മാനേ ജർ ഹസൻ ഹാദി അറിയിച്ചു.ഗ്ലോബൽ സിറ്റിയിൽ നടന്ന വാർത്താ സമ്മേളനത്തിൽശംസ് അൽ ബറാക്കാത്ത് സിഇഒ ചന്ദ്രൻ ബേപ്പ്, ജനറൽ മാനേജർ അനിൽ ബേപ്പ് എന്നിവരും സംബന്ധിച്ചു.

Continue Reading

Trending