News

കൊളംബിയയില്‍ സര്‍ക്കാര്‍ വിമാനം തകര്‍ന്നു വീണ് 15 മരണം; പാര്‍ലമെന്റ് അംഗവും കൊല്ലപ്പെട്ടു

By Akhila

January 29, 2026

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടുന്നു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമുള്ള പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒക്കാനയില്‍ ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്.

അപകടസമയത്ത് വിമാനത്തില്‍ 13 യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മേഖലയിലെ മോശം കാലാവസ്ഥയും ദുഷ്‌കരമായ ഭൂപ്രകൃതിയുമാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.