Connect with us

kerala

‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്

ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Published

on

കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ എസ്.എച്ച്.ഒയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വി. കുഞ്ഞിക്കൃഷ്ണന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാര്‍ട്ടിക്കുള്ളിലെ ചങ്ങാത്ത മുതലാളിത്തം, ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ പ്രവര്‍ത്തന ശൈലി എന്നിവയ്‌ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ പ്രകാശനം ജോസഫ് സി. മാത്യു നിര്‍വ്വഹിക്കും. ആദ്യപ്രതി ഡോ. വി.എസ്. അനില്‍കുമാറിന് നല്‍കും.

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ജനുവരി 26ന് കുഞ്ഞിക്കൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പുസ്തക പ്രകാശനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിക്കൃഷ്ണന്‍ കോടതിയെ സമീപിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം.

Published

on

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.

കൊച്ചി സ്വദേശിയാണ് റോയ്. കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസ് സംരംഭങ്ങളുള്ള വ്യക്തിയാണ് റോയ്.

 

 

 

Continue Reading

india

സിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്

Published

on

കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുസ്ലീം വിരുദ്ധത നിറഞ്ഞതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.”നമ്മുടെ പെൺമക്കൾ പ്രണയത്തിലാകുന്നതല്ല, അവർ കെണികളിൽ വീഴുകയാണ്. ഇനി ഇത് സഹിക്കില്ല…പോരാടും,” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചിരിക്കുന്നത്.

2023ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ എന്ന പോലെ മതപരിവർത്തനം തന്നെയാണ് ഈ സിനിമയും ചർച്ച ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ആദ ശർമ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.

സുദീപ്‌തോ സെന്‍ ഒരുക്കിയ ‘ദ കേരള സ്റ്റോറി’ തീവ്ര വലതുപക്ഷത്തിന് വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാണ്ട സിനിമയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളാ വിരുദ്ധതയും മുസ്ലീം വിരോധവും നിറഞ്ഞ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ പരിഹസിച്ചു വിട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും രണ്ടാം ഭാഗം പുറത്തുവരുന്നതിന് പിന്നാലെയും ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

Continue Reading

kerala

പുതിയ തീരുവ ഭീഷണിയുമായി ട്രംപ്; എയര്‍ ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഭീഷണി

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു.

Published

on

By

വാഷിങ്ടണ്‍: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാല്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താന്‍ കാനഡ തയാറായില്ലെങ്കില്‍ യു.എസില്‍ നിന്നുള്ള എല്ലാ എയര്‍ ക്രാഫ്റ്റുകള്‍ക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡക്ക് പുറമെ ക്യൂബക്ക് മേലും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ക്യൂബക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്നാണ് ഭീഷണി.

 

Continue Reading

Trending