india
കേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
എല്ലാവരുടെയും ക്ഷേമം എന്ന പ്രയോഗം പതിവുപോലെ അടിക്കടി പരാമര്‍ശിക്കപ്പെടുന്ന ബജറ്റ് ആ തത്ത്വത്തെ നിരാകരിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും കേരളത്തോട് കാട്ടിയ അവഗണന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഫെഡറലിസത്തോടുള്ള അനാഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ പരിഗണിക്കാവുന്ന വിവിധ മേഖലകളിലൂടെയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കടന്നുപോയി. എന്നാല്‍ ആ മേഖലകളിലൊന്നും കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. അതിവേഗ റെയില്‍വേയില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. നാളികേര സംബന്ധിയായ ക്ഷേമ പദ്ധതികള്‍ പരാമര്‍ശിച്ചപ്പോള്‍ കൂടുതല്‍ ഉല്‍പാദനമുള്ള സംസ്ഥാനങ്ങള്‍ എന്ന് പൊതുവെ പറയുകയല്ലാതെ അതിലും കേരളത്തിന്റെ പേര് വന്നില്ല. ആയുര്‍വ്വേദത്തിന്റെ വികസനത്തിനായി എടുക്കാന്‍ പോകുന്ന പദ്ധതികള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളത്തെപ്പറ്റി ഒരു പരാമര്‍ശവും കേട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മലയാളികളടക്കമുള്ള പ്രവാസികള്‍ക്കും ക്ഷേമ പദ്ധതികളൊന്നുമില്ല. എയിംസിന്റെയും വിഴിഞ്ഞത്തിന്റെയും കാര്യത്തിലും കേരളം പരിഗണിക്കപ്പെട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാചാലമാകാറുള്ളത്. ബജറ്റിലും അത്തരം അവകാശവാദങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, മറ്റു പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന സമീപനവും രാജ്യത്തെ സകല സംസ്ഥാനങ്ങളെയും കൂടെക്കൂട്ടി എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന മനോഭാവവും പുലര്‍ത്താന്‍ കഴിയാതെ പോയത് ബജറ്റിന്റെ വലിയൊരു പോരായ്മയായിത്തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
‘ഇഷാന്റെ ആറാട്ട്’;ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് 46 റണ്‍സ് ജയം
കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി
അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.
india
‘ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥ’; പി രാജീവ്
india
ശ്വാസകോശവും ഹൃദയവും തുളച്ചുകയറി വെടിയുണ്ട; തത്ക്ഷണം മരണം; സി.ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് അതികായനുമായ ഡോ. സി.ജെ റോയുടെ മരണകാരണം ശ്വാസകോശവും ഹൃദയവും തുളഞ്ഞുകയറിയ വെടിയുണ്ടയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദായ നികുതി റെയ്ഡിനിടെ വെള്ളിയാഴ്ച സ്വന്തം ഓഫീസിൽ വെച്ച് വെടിവെച്ച് ആത്മഹത്യ ചെയ്ത സി.ജെ റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബൗറിങ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 6.35 എം.എം വെടിയുണ്ട കണ്ടെത്തി. വെടിയുതിർത്ത നിമിഷം തന്നെ മരണവും സംഭവിച്ചു.
ഇടതുനെഞ്ചിലേക്കുതിർത്ത വെടിയുണ്ട ഹൃദയവും, ശ്വാസകോശവും തുളച്ചുകയറിയാണ് പോയത്. വിരലിലും, രക്ത സാംപിളുകളിലും പരിശോധന നടത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ നിന്നുള്ള ആദായ നികുതി സംഘത്തിന്റെ പരിശോധനക്കിടെ ബംഗളൂരുവിലെ ഓഫീസിൽ വെച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. റോയിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി.
റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിക്കൂറോളും സി.ജെ റോയിയെയും ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ഓഫീസിലെ കാബിനിലേക്ക് പോയ ശേഷമാണ് സ്വന്തം കൈതോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉച്ച കഴിഞ്ഞ് 3.15നും 3.30നുമിടയിലായിരുന്നു മരണം.
-
india22 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
GULF22 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture24 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
kerala2 days ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
