Connect with us

kerala

ചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്

Published

on

പി എം എ സമീർ
2025-26 ലെ ബജറ്റ് ഐ.സി.യുവിൽ കിടക്കുന്ന ഒരു സംസ്ഥാനത്തിന്റെ ദയനീയാവസ്ഥയുടെ തുറന്നുപറച്ചിലായിരുന്നുവെങ്കിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ 2026-27 ലെ ബജറ്റ് അവതരണം, ആ രോഗിയെക്കൊണ്ട് മാരത്തോൺ ഓടിക്കാൻ ശ്രമിക്കുന്നതുപോലൊരു വ്യാമോഹമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുപക്ഷത്തിന്റെ ‘പൂഴിക്കടകൻ’ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഈ ബജറ്റ്, ഇഷ്ടികയും സിമന്റും കൊണ്ടല്ല, മറിച്ച് പുകമറകൾകൊണ്ട് ‘നവകേരളം’ സൃഷ്ടിക്കാനുള്ള പാഴ്‌വേലയാണ്.
കഴിഞ്ഞ വർഷം, കേന്ദ്രത്തിന്റെ അവഗണനയെ പഴിചാരുന്ന അക്കൗണ്ടന്റിന്റെ റോളിലായിരുന്നു ധനമന്ത്രി. എന്നാൽ ഇത്തവണ, ബജറ്റിന്റെ വലിപ്പം 25% വർധിപ്പിച്ച് 2.40 ലക്ഷം കോടി രൂപയാക്കി ഉയർത്തിയിരിക്കുന്നു (കഴിഞ്ഞ വർഷം ഇത് 1.92 ലക്ഷം കോടി രൂപയായിരുന്നു). എവിടെ നിന്നാണ് ഈ പണം വരുന്നത്? എന്തടിസ്ഥാനത്തിലാണ് ഈ വരുമാന പ്രതീക്ഷ മുന്നോട്ട് വെക്കുന്നത്?. ഈ ചോദ്യങ്ങൾക്ക് ബജറ്റ് അരിച്ചു പെറുക്കിയിട്ടും ഉത്തരമില്ല.
മറ്റൊരു രസകരമായ കാര്യം 16-ാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്, കേന്ദ്ര വിഹിതം 34,000 കോടിയിൽ നിന്ന് അത്ഭുതകരമായി 68,000 കോടി രൂപയായി ഇരട്ടിക്കുമെന്ന ‘ഊഹത്തെ’ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റ് കെട്ടിപടുത്തിരിക്കുന്നത് എന്നതാണ് . സാമൂഹ്യ സുരക്ഷാ പെൻഷനായി 14,500 കോടി രൂപ, ആശാ-അംഗൻവാടി വർക്കർമാർക്ക് 1,000 രൂപ വർധന, സൗജന്യ ബിരുദ വിദ്യാഭ്യാസം തുടങ്ങിയ ഇലക്ഷൻ വാഗ്ദാനങ്ങൾ ഇതിലുണ്ട്. എന്നാൽ ഈ കണക്കുകൾക്കുള്ളിലെ യാഥാർത്ഥ്യം പരിശോധിച്ചാൽ, സാമ്പത്തിക യുക്തി ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം മാത്രമാണിതെന്ന് വ്യക്തമാകും.
കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റിൽ 100% വർധനവ് ഉണ്ടാകുമെന്ന സാങ്കൽപ്പിക കണക്കിനെ ആശ്രയിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ പണയം വെക്കുന്നത് ബജറ്റിങ്ങല്ല, ചൂതുകളിയാണ്. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര വിഹിതത്തിൽ 57,400 കോടി രൂപയുടെ കുറവുണ്ടായെന്ന് പരാതിപ്പെട്ട സർക്കാർ, ഇപ്പോൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമൊന്നും വരാതെ തന്നെ സ്ഥിതി മെച്ചപ്പെടുമെന്ന് കണക്കുകൂട്ടുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. എൻ.പി.എസിനു (NPS) പകരം കൊണ്ടുവന്ന അഷ്വേർഡ് പെൻഷൻ സ്കീം ഉദാഹരണമായി എടുക്കാം. കടക്കെണിയിലായ സംസ്ഥാനം ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ബജറ്റിൽ പറയുന്നില്ല. അതുപോലെ, “റയർ എർത്ത് കോറിഡോർ”, “സൈബർ വാലികൾ” തുടങ്ങിയ പ്രഖ്യാപനങ്ങൾ മുൻകാല വ്യവസായ നയങ്ങളുടെ തനിയാവർത്തനം മാത്രമാണ്; നടപ്പിലാക്കാൻ ആവശ്യമായ മൂലധന നിക്ഷേപം (Capex) ഇതിലില്ല.
റവന്യൂ കമ്മി പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടതായിരുന്നു 2025-26 ബജറ്റ് , 2026-27 ബജറ്റ് ആ യാഥാർത്ഥ്യത്തെ പൂർണ്ണമായും അവഗണിക്കുന്നു. സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം വളർച്ചാ നിരക്ക് 9.25% ആയി കുറഞ്ഞിട്ടും, ഉയർന്ന വളർച്ചാ നിരക്ക് പ്രവചിച്ചുകൊണ്ട് വായ്പാ പരിധിക്കുള്ളിൽ നിൽക്കാൻ കണക്കുകളിൽ കൃത്രിമം കാണിക്കുകയാണ്. ഇത് സാങ്കേതികമായി ഒരു ബജറ്റും , പ്രായോഗികമായി ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമാണ്.
കഴിഞ്ഞ ബജറ്റിനെ മുൻനിർത്തി മാത്രം പരിശോധിച്ചാൽ തീരാവുന്നതാണ് ഈ ബജറ്റിന്റെ വിശ്വാസ്യത. കഴിഞ്ഞ വർഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നമുക്ക് വിറ്റത് “വിജ്ഞാന സമ്പദ്‌വ്യവസ്ഥ”, “വ്യവസായ ഇടനാഴികൾ” എന്നീ സ്വപ്നങ്ങളായിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം പരിശോധിക്കുമ്പോൾ, ഇവയൊക്കെയും ‘പ്രേത പദ്ധതികളായി’ (Ghost Projects) നമുക്ക് മുന്നിലവശേഷിക്കുന്നു. 2025 മെയ് മാസത്തിൽ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ, അനുബന്ധമായി വലിയൊരു “ഇൻഡസ്ട്രിയൽ & ലോജിസ്റ്റിക്സ് കോറിഡോർ” വരുമെന്ന് കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തു. വെയർഹൗസുകളും കോൾഡ് സ്റ്റോറേജ് ശൃംഖലകളും കയറ്റുമതി മേഖലകളും അവിടെ ഉയരുമെന്ന് നാം പ്രതീക്ഷിച്ചു. തുറമുഖം പ്രവർത്തിക്കുന്നുണ്ട്, പക്ഷേ ചുറ്റുമുള്ള നിഷ്ക്രിയത്വത്തിന്റെ കടലിൽ അതൊരു ഒറ്റപ്പെട്ട തുരുത്ത് മാത്രമാണ്. അനുബന്ധ വ്യവസായ മേഖലയ്ക്കായി വാഗ്ദാനം ചെയ്ത സ്ഥലമെടുപ്പ്, നോട്ടിഫിക്കേഷൻ ഘട്ടം പോലും കടന്നിട്ടില്ല. കപ്പലുകൾ അടുക്കുന്നുണ്ടെങ്കിലും, നാട്ടുകാർക്ക് വാഗ്ദാനം ചെയ്ത ‘മൂല്യവർദ്ധിത’ സമ്പദ്‌വ്യവസ്ഥ കാണാനില്ല. വെയർഹൗസുകൾ ഇല്ലാത്തതിനാൽ ചരക്കുകൾ കേരളത്തിലൂടെ വെറുതെ കടന്നു പോകുന്നു എന്നല്ലാതെ, കേരളത്തിന് ഒരു ഗുണവും ലഭ്യാമാകുന്നില്ല.
കാർഷിക മേഖലയെ ഉണർത്താൻ നാളികേരം, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കായി ‘മൂല്യവർദ്ധിത പാർക്കുകൾ’, യൂറോപ്യൻ മാതൃകയിൽ കോഴിക്കോട് ‘കോക്കനട്ട് അഗ്രോ പാർക്ക് ‘, മുതലമടയിൽ ‘മാംഗോ പാർക്ക്’ തുടങ്ങിയവയായിരുന്നല്ലോ പ്രധാന ഹൈലൈറ്റുകൾ. കോക്കനട്ട് പാർക്കിനായി ഈ നിമിഷം വരെ ഒരു കല്ലുപോലും ഇട്ടിട്ടില്ല. മാംഗോ പാർക്ക് പാരിസ്ഥിതിക അനുമതിയുടെ തർക്കങ്ങളിൽ കുടുക്കിയിട്ടു. ഭൂമി പോലും ഏറ്റെടുക്കാതെ നടത്തിയ “തള്ളുകൾ” മാത്രമായിരുന്നു ഇവ.
2025-26 ലെ ബജറ്റ് വികസനത്തിനായുള്ള ഒരു പദ്ധതിയായിരുന്നില്ല; മറിച്ച് ഫണ്ടിംഗ് ഉറപ്പില്ലാത്ത കുറെ ആഗ്രഹങ്ങളുടെ പട്ടിക മാത്രമായിരുന്നു. അതേ മുടങ്ങിയ ആശയങ്ങളെ വീണ്ടും 2026-27 ലെ “നവകേരള” കഥകളിലേക്ക് റീസൈക്കിൾ ചെയ്യുമ്പോൾ, ജനം കണക്ക് ചോദിക്കില്ലെന്ന് സർക്കാർ കരുതുന്നു. എന്നാൽ കോഴിക്കോട്ടെ ഒഴിഞ്ഞ പറമ്പുകളും വിഴിഞ്ഞത്തെ ഒഴിഞ്ഞ വെയർഹൗസുകളും സത്യമെന്താണെന്ന് വിളിച്ചു പറയുന്നുണ്ട്. ധനമന്ത്രി ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ് ഈ സർക്കാരിന്റെ പ്രതിബിംബം പോലെ സാമ്പത്തിക ആസൂത്രണത്തിൽ ഒരു മഹാദുരന്തമായി പര്യവസാനിക്കുന്നു. ഫണ്ടിംഗിനെയും കടത്തെയും കുറിച്ചുള്ള കഠിനമായ ചോദ്യങ്ങൾ അടുത്ത സർക്കാരിന് വിട്ടുകൊടുത്ത്, ഖജനാവിൽ ഇല്ലാത്ത പണത്തിന് ചെക്ക് എഴുതുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.

kerala

കൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്

Published

on

കൈമുറിച്ചുമാറ്റിയ പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു. എറണാകുളം കാക്കനാട്ടെ ഹോപ് ക്ലിനിക്കിലാണ് ഇന്നുരാവിലെ കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചത്. പ്രതിപക്ഷേനേതാവ് വിഡി സതീശന്‍ കുട്ടിയെ നേരില്‍ സന്ദര്‍ശിച്ചു.

മാധ്യമവാര്‍ത്തകളെതുടര്‍ന്ന ്പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്. എട്ടുലക്ഷത്തോളം രൂപയാണ് കൃത്രിമക്കൈക്കായി അദ്ദേഹം ചെലവഴിച്ചത്. ഇതിനുള്ള കൈ വിദേശത്തുനിന്ന് കഴിഞ്ഞദിവസം എറണാകുളത്തെത്തിക്കുകയായിരുന്നു. കാക്കനാട്ടുള്ള കൃത്രിമ കൈയും കാലും മൂക്കും മറ്റും വെച്ചുപിടിപ്പിക്കുന്ന സ്ഥാപനത്തിലാണ് കൈ വെച്ചുപിടിപ്പിച്ചത്. പത്തുമിനിറ്റ് കൊണ്ട് ട്രാന്‍സ്പ്ലാന്റേഷന്‍ പൂര്‍ത്തിയായി. രാവിലെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി വേണ്ട നിര്‍ദേശം നല്‍കി. കുട്ടിയെയും കുടുംബത്തെയും അദ്ദേഹം ആശ്്വസിപ്പിച്ചു. കു്ട്ടിയുടെ ഭാവി ചെലവുകള്‍ക്കും ഭൂമിക്കും വീടിനുമുള്ള സഹായം പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തതായി വിനോദിനിയുടെപിതാവ് വിനോദ് അറിയിച്ചു. മുന്‍ മന്ത്രി വിസി കബീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സതീശനൊപ്പമുണ്ടായിരുന്നു. അതൊരു പാവം കുഞ്ഞല്ലേ, സന്തോഷമായി എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

സെപ്തംബറില്‍ കളിക്കുന്നതിനിടെവീണ് പരിക്കേറ്റതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ചികില്‍സാ വീഴ്ച കാരണമാണ് ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ പിഴവിനെതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നേരത്തെ കുടുംബത്തിന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിമാസം നാലായിരം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ കെ.ബാബു അറിയിച്ചിട്ടുണ്ട്. സംഭവം സംസ്ഥാനത്ത് ഏറെ രാഷ്ട്രീയവിവാദത്തിനിടയാക്കിയിരുന്നു

Continue Reading

kerala

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ സമാപനം; എം.എസ്.എഫിന്റേത് വിമശനങ്ങളെ അതീജവിച്ച് മുന്നേറിയ പാരമ്പര്യം: സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. മൂന്ന് ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം വിദ്യാര്‍ഥി മഹാറാലിയോടെ സമാപിച്ചു. ജനുവരി 29,30,31 തിയ്യതികളിയായി മലപ്പുറം ജില്ലയില്‍ നടന്ന സംസ്ഥാന സമ്മേളനം ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിലാണ് നടന്നത്. പൊതു സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

default

വിമര്‍ശനങ്ങളെ അതീജീവിച്ച് മുന്നേറിയ പാരമ്പര്യമാണ് എം.എസ്.എഫിനുള്ളതെന്നും വിമര്‍ശിക്കുന്തോറും കൂടുതല്‍ ശക്തമാവുന്ന പ്രസ്ഥാന വളര്‍ച്ചയാണ് സംഘടനക്കുണ്ടായതെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നന്മയുടെ സന്ദേശമുയര്‍ത്തി എം.എസ്.എഫ് എന്തു പദ്ധതികള്‍ ആവിഷ്‌കരിച്ചാലും എതിരാളികള്‍ തലപൊക്കും. സി.എച്ച് പറഞ്ഞതു പോലെ അടിച്ചമര്‍ത്തും തോറും വളരുന്ന പ്രസ്ഥാനമാണ് മുസ്്ലിംലീഗ്. സമാനമാണ് അതിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്‌കൂള്‍ തലത്തില്‍ തുടക്കമിട്ട ഈ വിദ്യാര്‍ഥി മുന്നേറ്റം ഇന്ന് ദേശീയ തലത്തില്‍ കാമ്പസുകളില്‍ യുണിയന്‍ ഭരിക്കുന്ന തലത്തിലേക്ക് നമ്മള്‍ മാറ്റിയെഴുതി. കാമ്പസുകള്‍ക്കുള്ളില്‍ മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പോരാടിയത്. നാലു വോട്ടുകള്‍ക്ക് വേണ്ടി മൂല്യങ്ങളെ കാറ്റില്‍ പറത്തിയ പാരമ്പര്യം നമുക്കില്ല. ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. സി.എച്ചും സീതി സാഹിബും ഉയര്‍ത്തിയ ആദര്‍ശ ബോധത്തെയാണ് നമ്മള്‍ അവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. അതില്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരായി. ലോകത്തിന്റെ നാനാഭാഗങ്ങളിലും നമ്മുടെ മക്കള്‍ ഉണ്ട്. അവിടെ പല പ്രമുഖ കമ്പനികളുടെ അധിപന്‍മാരായി അവര്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്ക് അടിത്തറപാടിക മുസ്്ലിംലീഗിന് അത്മാഭിമാനത്തിന്റെ നിമിഷങ്ങളാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ടി.എ അഹമ്മദ് കബീര്‍, എം.സി മായിന്‍ ഹാജി, ടി.എം സലിം, സി.പി സൈതലവി, പ്രഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, പി.എം സാദിഖലി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മഞ്ഞളാംകുഴി അലി എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, പി കെ അബ്ദുറബ്ബ്, പി.കെ ഫിറോസ്, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, അഡ്വ. നൂര്‍ബിന റഷീദ്, പി.എ ജബാര്‍ ഹാജി, മുജീബ് കാടേരി, അഹമ്മദ് സാജു, അസലം എം.ടി, അഡ്വ സജല്‍, ഷറഫുദ്ദീന്‍ പിലാക്കല്‍, കെ.ടി റഊഫ് , ഫാരിസ് പൂക്കോട്ടൂര്‍, ബിലാല്‍ റഷീദ്, അഡ്വ. അല്‍ത്താഫ് സുബൈര്‍, ഡോ. ആയിഷ ബാനു, അനസ് എതിര്‍ത്തോട്, ഫിറോസ് പള്ളത്ത്, നൗഫല്‍ കുളപ്പട, പി.എ ജവാദ് , വി എം റഷാദ്, അഡ്വ. അല്‍ റസിന്‍, അഡ്വ. മുനവര്‍ അലി സാദത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, നജീബ് തങ്ങള്‍, ഷാക്കിര്‍ പാറയില്‍, അഖില്‍ ആനക്കയം, അഡ്വ. റുമൈസ റഫീഖ്, അഡ്വ. തൊഹാനി പ്രസംഗിച്ചു.

default

 

Continue Reading

india

‘ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥ’; പി രാജീവ്

Published

on

കേരളത്തിൽനിന്ന് വളർന്നുവന്ന് വിദേശത്തുൾപ്പെടെ വ്യവസായം വിപുലപ്പെടുത്തിയ ഒരാൾ ഐ ടി റെയ്ഡിനിടെ സ്വയം വെടിയേറ്റ് മരിച്ചു എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നും വ്യവസായ മന്ത്രി പി രാജീവ്. ബെംഗളൂരുവിൽ മലയാളി വ്യവസായിയായ സിജെ റോയി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തരം കടുത്ത മാനസിക സംഘർഷത്തിലേക്ക് നമ്മുടെ വ്യവസായികളെ കൊണ്ടുപോകുന്ന രീതി രാജ്യത്ത് നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ ബോണ്ടിലേക്ക് കൊടുക്കുക അല്ലെങ്കിൽ ജയിലിൽ പോവുക അതുമല്ലെങ്കിൽ പിന്നെ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥയിൽ വരുന്നു എന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്. അദ്ദേഹത്തിൻറെ മരണം അപ്രതീക്ഷിതമാണ്. ചെറിയ നിലയിൽ നിന്ന് വളർന്ന് ആത്മധൈര്യത്തോടുകൂടി മുന്നോട്ടു പോയിരുന്ന ഒരാൾ ആത്മസംഘർഷത്തിലേക്കും സമ്മർദത്തിലേക്കും പോയിരുന്നു എന്നാണ് അദ്ദേഹത്തിൻറെ ബന്ധുക്കൾ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57) വെള്ളിയാഴ്ച 3.15 ഓടെയാണ് ജീവനൊടുക്കിയത്. ബെംഗളൂരവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായ നികുതി റെയ്ഡിനിടെയാണ് സംഭവം. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിർക്കുകയായിരുന്നു.
Continue Reading

Trending