Connect with us

News

ഗസ്സയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന് ഇസ്രാഈലിന്റെ വിലക്ക്

ഫെബ്രുവരി 28-നകം ഒഴിഞ്ഞുപോകാന്‍ ഉത്തരവ്

Published

on

തെല്‍അവിവ്: ഗസ്സയില്‍ സന്നദ്ധ സേവനം നടത്തുന്ന അന്താരാഷ്ട്ര വൈദ്യസഹായ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (MSF) പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഇസ്രാഈല്‍. ഫെബ്രുവരി 28-നകം ഗസ്സയില്‍ നിന്നും ഒഴിഞ്ഞുപോകാനാണ് ഇസ്രാഈല്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്ന മാനുഷിക സഹായ സംഘടനകളുടെ മേല്‍നോട്ടം വഹിക്കുന്ന ഇസ്രാഈലിന്റെ പ്രവാസികാര്യ മന്ത്രാലയത്തിന്റേതാണ് ഈ നടപടി. സംഘടനയിലെ ജീവനക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചില്ല എന്നതാണ് ഇസ്രാഇtuല്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, മതിയായ സുരക്ഷാ ഉറപ്പുകളില്ലാതെ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറുന്നത് തങ്ങളുടെ പ്രവര്‍ത്തകരെ അപകടത്തിലാക്കുമെന്ന് MSF വ്യക്തമാക്കി.

ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കല്‍ ചാരിറ്റി സംഘടനകളിലൊന്നായ MSF-ന് വിലക്കേര്‍പ്പെടുത്തുന്നതോടെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും അഭാവം മൂലം കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം

ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍. ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്, കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എന്നിവരാണ് ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയത്. ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാറുമായി അജിത് പവാര്‍ വീണ്ടും അടുക്കുന്നതില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അവസാന നിമിഷം വിമാനത്തിലെ പൈലറ്റിനെ മാറ്റിയതും വിമാനത്തിന് കൃത്യമായ മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതും അന്വേഷിക്കണമെും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ (66) മരിക്കുന്നത്. 2026 ജനുവരി 28-ന് രാവിലെ പൂണെയിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു.

അതേസമയം കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും മൂലം ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. നിലവില്‍ മഹാരാഷ്ട്ര സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.

 

Continue Reading

Film

വെഞ്ഞാറമൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍

ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

Published

on

കൊച്ചി: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍. ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം പുറത്തിറങ്ങിയാല്‍ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും പ്രതിയുടെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2025 ഫെബ്രുവരി 24-ന് വെഞ്ഞാറമൂട്ടില്‍ 23-കാരനായ അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരടക്കം അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. മാതാവിനെയും ഉപദ്രവിച്ചിരുന്നു.

അതേസമയം, സിനിമ വെഞ്ഞാറമൂട് കൊലപാതകത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സംവിധായകന്‍ പ്രസാദ് നൂറനാട് വിശദീകരിച്ചു.

 

Continue Reading

News

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്ട്രേലിയയില്‍ 4,15,000 അക്കൗണ്ടുകള്‍ പൂട്ടി സ്നാപ്ചാറ്റ്

കുട്ടികള്‍ പ്രായപരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളെ മറികടക്കുന്നതായി കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Published

on

കാന്‍ബെറ: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ നിയമത്തെത്തുടര്‍ന്ന്, 4,15,000-ലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് സ്നാപ്ചാറ്റ്. എന്നാല്‍ കുട്ടികള്‍ പ്രായപരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളെ മറികടക്കുന്നതായി കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2025 ഡിസംബറിലാണ് ഓസ്ട്രേലിയയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 45.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരെ കനത്ത പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം), ടിക് ടോക്ക്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി മൊത്തം 4.7 ദശലക്ഷം അക്കൗണ്ടുകളാണ് ഓസ്ട്രേലിയയില്‍ നീക്കം ചെയ്തത്.

Continue Reading

Trending