Connect with us

kerala

പാലക്കാട് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; യുവാവിന് ദാരുണാന്ത്യം

പ്ലാവില എടുക്കാന്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.

Published

on

പാലക്കാട്: പാലക്കാട് കോങ്ങാട് പ്രദേശത്ത് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്ത് ആണ് മരണപ്പെട്ടത്. ആളൊഴിഞ്ഞ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിന് മുകളിലെ സ്ലാബില്‍ ചവിട്ടിയതോടെയാണ് അപകടം ഉണ്ടായത്. ആടിന് ഭക്ഷണം നല്‍കുന്നതിനായി പ്ലാവില എടുക്കാന്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.

സ്ലാബ് തകര്‍ന്നതോടെ സുനിത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് അകപ്പെടുകയായിരുന്നു. ഏറെനേരം യുവാവിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ സുനിത്തിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. മൃതദേഹം നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

kerala

മുഖ്യമന്ത്രി സഭയില്‍ വരാത്തത് മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാല്‍ -കെ.കെ രമ

ആയിരത്തില്‍ അധികം ദിവസമാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്.

Published

on

By

തിരുവനന്തപുരം: മുഖ്യമന്ത്രി സഭയില്‍ വരാത്തത് മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാല്‍ എന്ന് കെ.കെ രമ. അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.കെ രമ.

കേരളത്തില്‍ ഭരിക്കുന്നത് നിയമമല്ല, രാഷ്ട്രീയ യജമാനന്‍മാരുടെ കല്‍പനകളാണ്. ആയിരത്തില്‍ അധികം ദിവസമാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്. ഒരു മാസം ജയിലില്‍ ആണെങ്കില്‍ പിറ്റേ മാസം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ പരോള്‍ നല്‍കുകയാണ്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണ്ടേ? -രമ ചോദിച്ചു.

ടി.പി കൊലക്കേസിലെ ഗൂഡാലോചനയില്‍ ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രന് പരോള്‍ അനുവദിച്ചത് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ എന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ്. ക്രിമിനലുകള്‍ വാഴുന്ന സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നത് നിയമസഭയും കേരളത്തിലെ ജനങ്ങളും ചര്‍ച്ച ചെയ്യണം. പിണറായി വിജന്റെ മുഖമുദ്ര എന്താണെന്നും കേരളം ചര്‍ച്ച ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

ജീരകത്തിനും വ്യാജന്‍; സിമന്റും കെമിക്കലുകളും ചേര്‍ത്ത വ്യാജ ജീരകം വിപണിയില്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യവസായികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Published

on

By

ഭോപ്പാല്‍: ജീരകമെന്ന പേരില്‍ സിമന്റും കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടിയ വ്യാജ ജീരകവിത്തുകള്‍ വിപണിയില്‍ ഇറക്കിയ വന്‍ തട്ടിപ്പ് മധ്യപ്രദേശില്‍ പൊലീസ് പുറത്തെടുത്തു. ശിവ്പുജാരി എന്ന പ്രശസ്ത ബ്രാന്‍ഡിന്റെ പേരിലാണ് വ്യാജ ജീരകങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ബഹോദാപുരിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്ന് 3.25 ലക്ഷം രൂപ വിലമതിക്കുന്ന 46 ചാക്ക് വ്യാജ ജീരകം പൊലീസ് പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യവസായികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിതേഷ് സിങ്കാല്‍ (ചാമ്പക്), മാ ഷീത്ല കോള്‍ഡ് സ്റ്റോറേജിന്റെ മാനേജര്‍ മനോജ്, ടിറ്റു അഗര്‍വാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ശിവ്പുജാരി ബ്രാന്‍ഡിന്റെ ഉടമ വിമല്‍ കുമാര്‍ പട്ടേല്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രതികള്‍ തന്റെ ബ്രാന്‍ഡ് പേര് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും, ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് അപകടകരവുമായ ജീരകം വിപണിയില്‍ വില്‍പ്പന നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം. പൊലീസ് നടത്തിയ അന്വേഷണത്തില്‍, പെരുംജീരക വിത്തുകളില്‍ സിമന്റും മറ്റ് കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടി, അതിലേക്ക് നിറവും കൃത്രിമ സുഗന്ധവും ചേര്‍ത്താണ് വ്യാജ ജീരകം നിര്‍മ്മിച്ചതെന്ന് കണ്ടെത്തി.

കാഴ്ചയില്‍ യഥാര്‍ത്ഥ ജീരകത്തെ പോലെ തോന്നുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരുന്നത്. മാത്രമല്ല, പഴകിയതും ചീത്തയായതുമായ ജീരകങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് പുതിയത് പോലെ ആക്കി വിപണിയില്‍ എത്തിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ ജീരകങ്ങളുടെ ഉപയോഗം ദഹനവ്യവസ്ഥയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥ ബ്രാന്‍ഡഡ് ജീരകത്തിന് കിലോയ്ക്ക് 250 മുതല്‍ 450 രൂപ വരെ വിലയുണ്ടെങ്കിലും, വ്യാജ ജീരകങ്ങള്‍ 150 മുതല്‍ 180 രൂപ വരെ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ജീരകങ്ങള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ മധ്യപ്രദേശില്‍ തന്നെ കളിമണ്ണില്‍ നിര്‍മിച്ച കടുക് വിപണിയില്‍ വില്‍പ്പന നടത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading

kerala

ബെവ്കോ ഔട്ട്ലറ്റില്‍ വിജിലന്‍സ് പരിശോധന; മദ്യ കമ്പനികളില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തല്‍

ഔട്ട്ലറ്റിലെ ജീവനക്കാര്‍ മദ്യ കമ്പനികളില്‍ നിന്ന് ഒരു മാസത്തിനിടെ ഏകദേശം എട്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

Published

on

By

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്കോ ഔട്ട്ലറ്റില്‍ നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ അഴിമതി കണ്ടെത്തി. ഔട്ട്ലറ്റിലെ ജീവനക്കാര്‍ മദ്യ കമ്പനികളില്‍ നിന്ന് ഒരു മാസത്തിനിടെ ഏകദേശം എട്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ മൂന്ന് ഘട്ടങ്ങളിലായാണ് കൈക്കൂലി വാങ്ങിയതെന്നും, ഇടപാടുകള്‍ ഗൂഗിള്‍ പേ വഴിയും നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൈക്കൂലി പണം എവിടേക്ക് മാറ്റിയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മിന്നല്‍ പരിശോധനയ്ക്കിടെ ജീവനക്കാരുടെ പക്കല്‍ നിന്ന് 80,000 രൂപ പണമായി വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഔട്ട്ലറ്റിലെ 11 ജീവനക്കാരില്‍ ഒമ്പത് പേരും അഴിമതിയില്‍ പങ്കാളികളായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending