Connect with us

More

‘അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല; ആക്രമണത്തിന് മുതിർന്നാൽ വൻ യുദ്ധത്തിന് വഴിവെക്കും’; ഇറാന്റെ മുന്നറിയിപ്പ്

ഇറാൻ ഒരിക്കലും ആദ്യം ഒരു രാജ്യത്തെ ആക്രമിക്കില്ല. എന്നാൽ ഇറെനെ ആക്രമിക്കുകയാണെങ്കിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന ഖമനയി പറഞ്ഞു

Published

on

അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മേഖലയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി.

ഇറാൻ ഒരിക്കലും ആദ്യം ഒരു രാജ്യത്തെ ആക്രമിക്കില്ല. എന്നാൽ ഇറെനെ ആക്രമിക്കുകയാണെങ്കിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന ഖമനയി പറഞ്ഞു. ഖമനേയിയുടെ ഭീഷണിക്ക് അമേരിക്ക വഴങ്ങില്ലെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കപ്പൽ പടയാണ് ഇറാൻ തീരത്ത് ഉള്ളത്. കരാറിന് ഇറാൻ തയാറായില്ലെങ്കിൽ ഖമനയി പറഞ്ഞത് തെറ്റാണോ ശരിയാണോയെന്ന് ലോകം നേരിട്ട് കാണട്ടെയെന്ന് ട്രംപ് പറഞ്ഞു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ യൂറോപ്യൻ യൂണിയൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനും ഖമനയി മറുപടി നൽകി. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളെ ഇറാൻ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കെ, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം നടക്കും. ലൈവ് ഫയർ ഡ്രിൽ നടത്തുന്നതിനാൽ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നീലക്കടല്‍’; ഉജ്ജ്വലമായി എസ്.ടി.യു സമ്മേളനം

Published

on

അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീറുറ്റ അധ്യായങ്ങളെ അനുസ്മരിച്ച് പോരാട്ടം, മുന്നേറ്റം, അതിജീവനം എന്ന പ്രമേയമുയർത്തി കോഴിക്കോട് കെ.എം സീതി സാഹിബ് നഗറിൽ നടന്ന എസ്.ടി.യു സംസ്ഥാന സമ്മേളനം ഉജ്ജ്വലമായി. സമ്മേളനത്തിന്റെ ഭാഗമായി പതിനായിരങ്ങൾ അണിനിരന്ന തൊഴിലാളി റാലി കോഴിക്കോട് നഗരത്തെ നീലക്കടലാക്കി മാറ്റി. സരോവരം പാർക്കിൽ നിന്ന് ആരംഭിച്ച റാലി കടപ്പുറത്താണ് സമാപിച്ചത്. തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ എസ്.ടി.യു ഒരു റഡാർ പോലെ പ്രവർത്തിക്കുകയാണെന്നും അത്തരം നിയമങ്ങളെ ചെറുക്കുന്നതിന് എസ്.ടി.യു എന്നും മുന്നിലുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ്.ടി.യു തൊഴിലാളികളെ മുസ്ലിംലീഗ് മുദ്രാവാക്യ തൊഴിലാളികളാക്കിയില്ല. അവകാശബോധമുള്ള സമൂഹമായി അവരെ മാറ്റിയെടുത്തു. തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ട് പോകുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് തൊഴിൽ നിയമങ്ങൾ പോലും വന്നുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിയുടെ പേര് വെട്ടിമാറ്റുകയാണ് സർക്കാർ ചെയ്തത്. സീതി സാഹിബും സി.എച്ചും മുന്നോട്ട് വെച്ച മാർഗദർശനങ്ങളും സമീപനങ്ങളുമാണ് എസ്.ടി.യുവിനെ മുന്നോട്ട് നയിച്ചതെന്നും ആ പാതയിൽ ശക്തമായി മുന്നേറുമെന്നും തങ്ങൾ വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് അഡ്വ എം റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജന സെക്രട്ടറി അഡ്വ പി.എം.എ സലാം പ്രമേയ പ്രഭാഷണം നടത്തി. കെ.പി.സിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അതിഥിയായിരുന്നു. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ്, ട്രഷറർ ജി മാഹിൻ അബൂബക്കർ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ഭാരവാഹികളായ കെ.പി.എ മജീദ്, സി.കെ സുബൈർ, ജയന്തി രാജൻ, സംസ്ഥാന ഭാരവാഹികളായ എം.സിമായിൻ ഹാജി, ഉമ്മർ പാണ്ടികശാല, അഡ്വ എൻ.ഷംസുദ്ദീൻ, ടി.എം സലീം, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ മുഹമ്മദ് ഷാ, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, പി. ഉബൈദുള്ള എം. എൽ എ, യൂത്ത് ലീഗ് േശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജന സെക്രട്ടറി അഡ്വ പി കുൽസു, ദേശീയ ജന സെക്രട്ടറി നൂർബീന റഷീദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എ റസാഖ് മാസ്റ്റർ, ജന സെക്രട്ടറി ടി.ടി ഇസ്മാഈൽ, പി ഇസ്മായിൽ, യു. എ നസിർ,പി.കെ അൻവർ നഹ, മരക്കാർ മാരായമംഗലം,എസ്.ടി.യു ദേശീയ സംസ്ഥാന ഭാരവാഹികളായ എസ്ടിയു ദേശീയ ഭാരവാഹികളായ എ അബ്ദുൽ റഹ്‌മാൻ, എം.എ.കരീം, അഡ്വ.പി.എം.ഹനീഫ, സി.എച്ച്. ജമീല, കല്ലടി അബൂബക്കർ, ഇ കെ.കുഞ്ഞാലി, സി.മുഹമ്മദ് റാഫി, ബീഫാത്തിമ ഇബ്രാഹിം, എം.എം.ഹമീദ്, കെ.ടി. കുഞ്ഞാൻ, അഷ്‌റഫ് എടനീർ, എ.മുനീറ, കെ.എം. കോയ, കെ.പി.മൂസഹാജി, ഉമ്മർ ഒട്ടുമ്മൽ, ഷരീഫ് കൊടവഞ്ചി, സി.അബ്ദുൽ നാസർ, ആതവനാട് മുഹമ്മദ് കുട്ടി, പി.വി.കുഞ്ഞുമുഹമ്മദ്, കെ.സൗദ ഹസ്സൻ, സി.പി.കുഞ്ഞമ്മദ്, വി.എ.കെ.തങ്ങൾ, സി.മൊയ്തീൻ കുട്ടി, വല്ലാഞ്ചിറ അബ്ദുൾ മജീദ്, പി.എ.ഷാഹുൽ ഹമീദ്, എ.ടി.അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

More

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റഫ അതിർത്തി ഇന്ന് തുറക്കും

രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്

Published

on

ഗസ്സ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ​ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് തുറക്കും. ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.

2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്നുമുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. അതേസമയം, രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്.

Continue Reading

kerala

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്

Published

on

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തുടരും. അതേസമയം, കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.

ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. സെന്‍ട്രല്‍ ജയിലില്‍ അഡ്മിഷന്‍ ബ്ലോക്കിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

Continue Reading

Trending