News
പനി ബാധിച്ചു ദുബൈയില്‍ മലയാളി മരണപ്പെട്ടു
ദുബൈ: പനി ബാധയെത്തുടര്‍ന്ന് ദുബൈയില്‍ മലയാളി മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശി ഖാദര്‍ (62) ആണ് മരണപ്പെട്ടത്. രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാറഞ്ചേരി മണ്ണുപറമ്പില്‍ പരേതനായ ഏനുവിന്റെയും ഇയ്യാത്തുകുട്ടിയുടെയും മകനാണ്. മൂന്നാഴ്ച മുമ്പാണ് നാട്ടില്‍നിന്നെത്തിയത്.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മയ്യിത്ത് നാട്ടില്‍ ഖബറടക്കും. വടക്കേകാട് കല്ലൂര്‍ റംലയാണ് ഭാര്യ. ഇജാസ് (ദുബൈ) ഇര്‍ഫാന, ഇഹ്സാന, ഇന്‍ഷിദ് എന്നിവര്‍ മക്കളാണ്.
News
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
സമ്പദ്വ്യവസ്ഥ 2025ലും ദുബൈ അഭ്യന്തര വളര്‍ച്ചയില്‍ വന്‍മുന്നേറ്റം നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കി.
News
ബജറ്റില്‍ കേരളത്തിന് അവഗണന; 7 അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചു
“കേരളത്തിലെ ജനങ്ങള്‍ കാഴ്ച്ചക്കാര്‍ മാത്രമോ” കേരളത്തിന് അവഗണന, പാര്‍ലമെന്റില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍വേ ഇല്ല. വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികളില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്. ചെന്നൈ മുംബൈ നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ബജറ്റ് പ്രസംഗത്തിനിടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ”കേരളം… കേരളം…’ എന്ന് വിളിച്ചാണ് പാര്‍ലമെന്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്ബെംഗളൂരു, ഹൈദരാബാദ്ചെന്നൈ, ചെന്നൈ-ബെംഗളൂരു, ദില്ലി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍. പട്ടികയില്‍ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടപ്പോഴും കേരളം പൂര്‍ണമായും ഒഴിവാക്കപ്പെട്ടതാണ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമായത്.
അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച 12 പുതിയ ജലപാത പദ്ധതികളിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിലവില്‍ ധാതു ഇടനാഴി പദ്ധതിയിലാണ് മാത്രം കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേരളത്തെ വികസന പദ്ധതികളില്‍ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധം തുടരുമ്പോഴും, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുകയാണ്.
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിക്ക് നാല് വര്‍ഷം കഠിനതടവ്
കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .
കൊടുങ്ങല്ലൂര്‍: വീടിനുള്ളില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .
മേത്തല എല്‍ത്തുരുത്ത് സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ വിനോദ് (50) എന്നയാളെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. എസ്. സുലാല്‍ കോടതിയില്‍ ഹാജരായി.
-
india19 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture21 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
GULF20 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala20 hours agoവെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
