Connect with us

kerala

വീട് നിര്‍മ്മാണം തടയുന്നു: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം

തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.

Published

on

മലപ്പുറം: വീട് വെക്കാന്‍ അനുവദിക്കാത്ത പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പട്ടേരിക്കുന്നത്ത് സുബൈറിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്.
വീട് പണിയാനായി കെട്ടിയ തറ രാത്രിയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തെന്നും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

പാര്‍ട്ടി പറയുന്ന സ്ഥലത്ത് മാത്രമേ വീട് പണിയാവൂ എന്ന് നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസ് പറഞ്ഞു. പ്രവാസിയായിരുന്ന ഇയാള്‍. മുന്‍പ് പാര്‍ട്ടിയില്‍ സജീവമായിരുന്നിട്ടും തന്റെ സങ്കടം കേള്‍ക്കാന്‍ പ്രാദേശിക നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

kerala

മുട്ടില്‍ മരംമുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി, അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി

ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവച്ച വയനാട് ജില്ലാ കോടതി പ്രതികളുടെ അപ്പീല്‍ തള്ളി.

Published

on

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവച്ച വയനാട് ജില്ലാ കോടതി പ്രതികളുടെ അപ്പീല്‍ തള്ളി.
2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു.
ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; പവന് 6,320 രൂപ കുറഞ്ഞു

ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 6,320 രൂപ കുറഞ്ഞു. ഒറ്റ ദിവസത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവാണ് ഇത്. ഇതോടെ 1,24,080 രൂപയില്‍ നിന്ന് സ്വര്‍ണവില 1,17,760 രൂപയായി കുറഞ്ഞു. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 14,720 രൂപയാണ്. ഇന്നലെ 15,510 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അമ്പരിപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെയാണ് ഈ വിലയിടിവ്.

സംസ്ഥാനത്ത് ഇന്നലെ രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ കുറഞ്ഞതിന് ശേഷമാണ് വൈകീട്ട് കുറഞ്ഞത്. വൈകീട്ട് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു. ജനുവരിയില്‍ മാത്രം സ്വര്‍ണവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ആഗോള വിപണിയില്‍ രേഖപ്പെടുത്തിയത്.

ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Continue Reading

kerala

‘എല്‍ഡിഎഫ് 3.0 പ്രചാരണം യുഡിഎഫിന് ഗുണമാകും’; ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഷാഫി പറമ്പില്‍

ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം അണിനിരക്കുമെന്നും ഷാഫി പറഞ്ഞു.

Published

on

കൊച്ചി: ഇടതുമുന്നണി ഉയര്‍ത്തുന്ന ‘എല്‍ഡിഎഫ് 3.0’ എന്ന പ്രചാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് വടകര എം.പി ഷാഫി പറമ്പില്‍. ഇത്തരം പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം അണിനിരക്കുമെന്നും ഷാഫി പറഞ്ഞു. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം. എല്‍ഡിഎഫിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് കാണിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി മാറ്റാന്‍ കഴിയില്ല. യുവതലമുറയ്ക്ക് നാട്ടില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഷാഫി കുറ്റപ്പെടുത്തി. ജനങ്ങള്‍ സര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്കുകള്‍ തിരിച്ചറിയുന്നുണ്ടെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

 

Continue Reading

Trending