kerala
വൈകിട്ടോടെ തിരിച്ചുകയറി സ്വര്‍ണവില; പവന് 2000 രൂപ വര്‍ധിച്ചു
തിരിച്ചുകയറ്റത്തിന് പിന്നില്‍ ‘ബൈ ദ ഡിപ്’
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നാടകീയമായ മാറ്റങ്ങള്‍. രാവിലെയും ഉച്ചയ്ക്കും കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വൈകുന്നേരത്തോടെ ഭാഗികമായി വീണ്ടും തിരിച്ചുകയറി. ഒരു ഘട്ടത്തില്‍ പവന് പതിനായിരം രൂപയ്ക്കടുത്ത് കുറഞ്ഞെങ്കിലും വൈകുന്നേരം 4.10-ഓടെ വിലയില്‍ 2,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വൈകുന്നേരത്തെ വില ഒരു പവന് (22 കാരറ്റ്)ന് 1,09,920 രൂപയും ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമാണ്.
ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണകളായി പവന് 9,840 രൂപയുടെ ഇടിവാണുണ്ടായത്. ഉച്ചയ്ക്ക് പവന് വില 1,07,920 രൂപ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.
തിരിച്ചുകയറ്റത്തിന് പിന്നില്‍ ‘ബൈ ദ ഡിപ്’
അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ‘ബയ് ദ ഡിപ്’ (Buy the Dip) തരംഗമാണ് വൈകുന്നേരത്തെ വിലക്കയറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. വില ഇടിഞ്ഞതോടെ രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുകയും ഇത് കേരള വിപണിയിലും പ്രതിഫലിക്കുകയും ചെയ്തു.
റെക്കോര്‍ഡ് ഉയരത്തില്‍ നിന്നുള്ള വീഴ്ച
ജനുവരി 29-ന് 1,31,160 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയ പവന് വില തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 20,000 രൂപയോളം പവന് കുറഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് നയങ്ങളിലെ മാറ്റങ്ങളും ആഗോള വിപണിയിലെ ലാഭമെടുക്കലുമാണ് വില കുത്തനെ താഴാന്‍ കാരണം.
Film
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍
ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
കൊച്ചി: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍. ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം പുറത്തിറങ്ങിയാല്‍ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും പ്രതിയുടെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2025 ഫെബ്രുവരി 24-ന് വെഞ്ഞാറമൂട്ടില്‍ 23-കാരനായ അഫാന് തന്റെ മുത്തശ്ശി, പിതൃസഹോദരന്, അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം സഹോദരന്, പെണ്‍സുഹൃത്ത് എന്നിവരടക്കം അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. മാതാവിനെയും ഉപദ്രവിച്ചിരുന്നു.
അതേസമയം, സിനിമ വെഞ്ഞാറമൂട് കൊലപാതകത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സംവിധായകന് പ്രസാദ് നൂറനാട് വിശദീകരിച്ചു.
kerala
പാലക്കാട് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; യുവാവിന് ദാരുണാന്ത്യം
പ്ലാവില എടുക്കാന്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.
പാലക്കാട്: പാലക്കാട് കോങ്ങാട് പ്രദേശത്ത് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്ത് ആണ് മരണപ്പെട്ടത്. ആളൊഴിഞ്ഞ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിന് മുകളിലെ സ്ലാബില്‍ ചവിട്ടിയതോടെയാണ് അപകടം ഉണ്ടായത്. ആടിന് ഭക്ഷണം നല്‍കുന്നതിനായി പ്ലാവില എടുക്കാന്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.
സ്ലാബ് തകര്‍ന്നതോടെ സുനിത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് അകപ്പെടുകയായിരുന്നു. ഏറെനേരം യുവാവിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ സുനിത്തിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. മൃതദേഹം നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
kerala
മുഖ്യമന്ത്രി സഭയില്‍ വരാത്തത് മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാല്‍ -കെ.കെ രമ
ആയിരത്തില്‍ അധികം ദിവസമാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി സഭയില്‍ വരാത്തത് മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാല്‍ എന്ന് കെ.കെ രമ. അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.കെ രമ.
കേരളത്തില്‍ ഭരിക്കുന്നത് നിയമമല്ല, രാഷ്ട്രീയ യജമാനന്മാരുടെ കല്പനകളാണ്. ആയിരത്തില്‍ അധികം ദിവസമാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്. ഒരു മാസം ജയിലില്‍ ആണെങ്കില്‍ പിറ്റേ മാസം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ പരോള്‍ നല്‍കുകയാണ്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണ്ടേ? -രമ ചോദിച്ചു.
ടി.പി കൊലക്കേസിലെ ഗൂഡാലോചനയില്‍ ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രന് പരോള്‍ അനുവദിച്ചത് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ എന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ്. ക്രിമിനലുകള്‍ വാഴുന്ന സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നത് നിയമസഭയും കേരളത്തിലെ ജനങ്ങളും ചര്‍ച്ച ചെയ്യണം. പിണറായി വിജന്റെ മുഖമുദ്ര എന്താണെന്നും കേരളം ചര്‍ച്ച ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
-
News1 day agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala1 day agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala1 day agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News1 day agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india1 day agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News1 day agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News1 day agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
-
News1 day agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
