kerala
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ ഈ മാസം ആറിലേക്ക് മാറ്റി
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല.
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേ സമയം ഷിംജിതക്ക് വേണ്ടിയുള്ള പോലീസ് കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെമരണത്തില്‍ കുടുംബം നല്കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
kerala
‘എല്ലാ അന്വേഷണവും മരവിച്ചു, പ്രതികളെല്ലാം പുറത്തുവരുന്നു’ -എസ്ഐടിയ്ക്കെതിരെ രമേശ് ചെന്നിത്തല
വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയ്ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കൊള്ളയില്‍ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നുയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
എസ്ഐടിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? അദ്ദേഹം പറഞ്ഞു.
kerala
‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ വന്നത്’ -മമത ബാനര്‍ജി
എന്തുകൊണ്ട് അസമില്‍ എസ്ഐആര്‍ ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു.
പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ (എസ്ഐആര്‍) സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ ഹര്‍ജി വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ വന്നതെന്ന് സുപ്രീം കോടതിയില്‍ ശക്തമായി മമത വാദിച്ചു. വാദം ഇന്നത്തേക്ക് അവസാനിച്ചു.
ജനങ്ങള്‍ വീടുകളില്‍ ഇല്ലാത്ത സമയം നോക്കിയാണ് എസ്ഐആര്‍ നോട്ടീസ് നല്‍കിയത്. 100 ലധികം പേരാണ് എസ് ഐ ആറിനെതുടര്‍ന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് അസമില്‍ എസ്ഐആര്‍ ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു. ആധാര്‍ കാര്‍ഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
ഇലക്ഷന് കമ്മിഷനില്‍ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി അല്ല ജനങ്ങള്‍ക്ക് വേണ്ടി ആണ് കോടതിയില്‍ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷന് ലക്ഷ്യം വയ്ക്കുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
ആവശ്യമായ ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ പറയുന്നത് പച്ചക്കള്ളം.തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ട ജീവനക്കാരെ നല്‍കിയിട്ടുണ്ട് എന്നും മമത മറുപടി നല്കി. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും എന്ന് സുപ്രിം കോടതി അറിയിച്ചു.
kerala
മുസ്ലിം കേരളം കുണിയയിലേക്ക്
ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര് പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും.
കുണിയ: സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാമ്പ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ്രിബ് നിസ്കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.
ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര് പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും.
എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ.സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസലിയാര്‍ ശതാബി സന്ദേശം നല്‍കും. സമസ്ത സെന്ററിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്ക് സമ്മാനിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്മെന്റ്റ് അതോറിറ്റി ചെയര്മാന് എന്‍.എ ഹാരിസ് പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്മാര്, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
3313 വളണ്ടിയര്‍മാര്‍
കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നിയന്ത്രണത്തിന് 3313 വളണ്ടിയര്‍മാര്‍. വിഖായ, ത്വലബ, ആമില വളണ്ടിയര്‍മാര്‍ക്കു പുറമെ പ്രാദേശിക വളണ്ടിയര്‍മാരും ഉള്‍പ്പെടെയാണ് 3313 വളണ്ടിയര്‍മാരെ സജ്ജമാക്കിയത്. 101 ബറ്റാലിയനുകളായി തിരിച്ചാണ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ പ്രവര് ത്തനം. ഓരോ ബറ്റാലിയനുകളിലും 33 പേരാണ് ഉണ്ടാവുക. ഓരോ ബറ്റാലിയനും ക്യാപ്റ്റനുണ്ടാകും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രഹസ്യ നിരീക്ഷകരും ഉണ്ടാകും.
ഭക്ഷണ പായ്ക്കിങ്,വിതരണം, കുടിവെള്ള വിതരണം, വി.ഐ.പി, വി.വി.ഐ.പി അതിഥികള്‍ക്കുള്ള ഭക്ഷണ വിതരണം, ക്യമ്പ് വാഹന പാര്‍ക്കിങ്, ഗതാഗത നിയന്ത്രണം, വാഹങ്ങളുടെ പാര്‍ക്കിങ് നിയന്ത്രണം, ക്യാമ്പ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക്ക് റൂം, റിസപ്ഷന്, റെയില്‍വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാന്‍ഡുകളിലെയും ഹെല്പ് ഡസ്ക്, ഇലക്ട്രിക്കല്‍ ആന്റ് സൗണ്ട് സിസ്റ്റം സുരക്ഷാ ചുമതല, മെഡിക്കല്‍ സഹായം എന്നിവ വളണ്ടിയര്‍മാരുടെ ചുമതലയാണ്. വളണ്ടിയര്‍ സംഗമം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റില്‍ ചേരും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവാണ് വളണ്ടിയര്‍ ക്യാപ്റ്റന്‍. മുഹ്യുദ്ദീന്‍ കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവരാണ് വൈസ് ക്യാപ്റ്റന്മാര്. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കണ്ട്രോളര്, റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവര്‍ അസി.ഡ്യൂട്ടി കണ്‍ട്രോളര്‍മാരുമാണ്.
സ്നേഹത്തോടെ വരവേറ്റ് മാനവ സൗഹാര്‍ദ ഭൂമി
കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം എത്തുമ്പോള്‍ കുണിയക്ക് പറയാനുള്ളത് മാനവ സൗഹാര്‍ദത്തിന്റെ ചരിത്രം. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമയോടെ കഴിയുന്ന കുണിയയില്‍ സമസ്ത സമ്മേളനത്തെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ നാട് ഒറ്റക്കെട്ടായി ഒരുങ്ങി കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് കുണിയിയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ ക്ഷേത്ര ഭാരവാഹികളും ക്രൈസ്തവ ദേവാലയ വികാരിയും തദ്ദേശ സ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. അവരെല്ലാം ഒറ്റക്കെട്ടായുള്ള പിന്തുണയാണ് സംഘാടകരെയും സമസ്ത നേതൃത്വത്തെയും അറിയിച്ച ത്.
കുണിയ കുന്നുച്ചി ബെരിച്ചാത്തോട് മുത്തപ്പന് മഠപ്പുര ഭാരവാഹികള്‍ ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. സമസ്ത സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റിനോട് ചേര്‍ന്നാണ് ക്ഷേത്രം. ഇതിനു മുമ്പേ തന്നെ ക്ഷേത്രത്തിനും മസ്ജിദിനും ഒരേ തൂണില്‍ പ്രവേശന കവാടം സ്ഥാപിച്ച് കു ണിയ കേരളത്തിനു മാതൃക കാണിച്ചിട്ടുണ്ട്.
ലക്ഷ്യം സമ്മേളനം; നടന്നത് 34 ദിവസങ്ങള്‍
കുണിയ: സമസ്തയ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കാനും സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും തിരുവനന്തപുരത്ത് നിന്നും കാല് നടയായി പുറപ്പെട്ടവര്‍ കുണിയയിലെത്തി. ജനുവരി ഒന്നിന് പുറപ്പെട്ട മുഹമ്മദ് സലീം അസ്ലമി, ഹാഫിള് ജുനൈദ് മന്നാനി എന്നിവരാണ് ഒമ്പത് ജില്ലകളിലുടെ 730 കിലോമീറ്റര്‍ താണ്ടി സമ്മേളന നഗരിയിലെത്തിയത്. 34 ദിവസമായിരുന്നു യാത്ര. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് ആലപ്പുഴയില്‍
നല്കിയ സ്വീകരണ പരിപാടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇവര്‍ക്ക് പതാക കൈമാറിയത്. കുണിയയില്‍ എത്തിയ ഇരുവരെയും സ്വാഗത സംഘം ഭാരവാഹികള്‍ സ്വീകരിച്ചു.
-
india3 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
kerala23 hours agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
india22 hours agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News23 hours agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india21 hours agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News23 hours agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india20 hours agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india19 hours ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
