kerala

പിണറായിക്കും വിമര്‍ശനം: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

By webdesk17

February 04, 2026

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരന്‍ വി.എസ്. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്നായി 91.22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് പാര്‍ട്ടിയെ വഷളാക്കിയതെന്ന് പുസ്തകം വിമര്‍ശിക്കുന്നുണ്ട്.

സി.പി.എം പ്രവര്‍ത്തകര്‍ ചടങ്ങ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് പ്രകാശന ചടങ്ങ് നടന്നത്.