india
എസ്ഐആര്‍; ‘ജീവിക്കുന്നവരുടെ മരണക്കുറിപ്പ്’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കമല്‍ ഹാസന്
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് പകരം പൗരന്മാരുടെ വോട്ടവകാശം പരിശോധിക്കുന്ന പ്രക്രിയയായി എസ്ഐആര്‍ മാറിയിരിക്കുകയാണെന്ന് കമല്‍ ഹാസന് കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്, പക്ഷേ കമ്മിഷന് ഞങ്ങളുടെ വോട്ടവകാശമാണ് പരിശോധിക്കുന്നത്. പേരിലെ അക്ഷരത്തെറ്റും വിലാസവും പരിശോധിക്കുന്നത് തെറ്റായ രീതിയിലാണ്. ഇതിനെ ‘ജീവിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച മരണക്കുറിപ്പ്’ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്,’ കമല്‍ ഹാസന് പറഞ്ഞു.
തന്റെ തമിഴ് അധ്യാപകനും രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍. അണ്ണാദുരൈയാണ് ഭാഷയ്ക്കും സംസ്കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളെ നേരിടാന്‍ തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിയില്‍ നിന്ന് കോപമില്ലാതെ സംസാരിക്കാനും, പെരിയാറില്‍ നിന്ന് യുക്തിയും അണ്ണാദുരൈയില്‍ നിന്ന് പാര്‍ലമെന്ററി ജനാധിപത്യവും താന്‍ പഠിച്ചുവെന്നും കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു.
എസ്ഐആര്‍ തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ഒരു ‘ദേശീയ വിപത്താണെന്നും’ അദ്ദേഹം പറഞ്ഞു.
india
ഫെബ്രുവരി നാല് ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ട ദിവസം
1948 ജനുവരി 30 ന് ഗാന്ധി വധിക്കപ്പെട്ട ശേഷം, 1948 ഫെബ്രുവരി നാലിന് ആ വധത്തിന്റെ പേരില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര് എസ് എസ് അന്നത്തെ ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്.” എന്നായിരുന്നു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കത്തിൽ വ്യക്തമാക്കിയത്. എന്നാല്‍ 18 മാസങ്ങള്‍ക്കിപ്പുറം പട്ടേല്‍ തന്നെ നിരോധനം പിന്‍വലിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുമെന്ന അനൗദ്യോഗിക ഉറപ്പിന്മേലായിരുന്നു ഇത്. യൂണിയന് ഭരണഘടനയോടുള്ള വിശ്വസ്തതയും ദേശീയ പതാകയോടുള്ള ആദരവും ആര് എസ് എസ് ഭരണഘടനയില്‍ കൂടുതല്‍ വ്യക്തമാക്കാമെന്നും അക്രമപരവും രഹസ്യാത്മകവുമായ മാര്‍ഗങ്ങള്‍ വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കു സംഘത്തില്‍ സ്ഥാനമുണ്ടാവില്ലെന്നും ജനാധിപതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടന ആവിഷ്കരിക്കുമെന്നുമുള്ള ആർഎസ്എസിന്റെ ഉറപ്പിലായിരന്നു സർക്കാർ നിരോധനം പിൻവലിച്ചത്.
india
എസ്ഐആറിൽ സുപ്രീം കോടതിക്ക് മുമ്പാകെ നേരിട്ട് കേസ് വാദിക്കാൻ മമത ബാനർജി
പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് പുതിയ വാർത്ത. പേരിലെ പിഴവുകളും അക്ഷരതെറ്റുമടക്കമുള്ള കാരണങ്ങൾ കാണിച്ച് ബംഗാളിൽ ജനങ്ങളെ വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ വെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ വർഷം പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തണെമെന്ന് മമത ബാനർജി ഹരജിയിൽ ആവശ്യപ്പെട്ടു.
കോടതിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുരക്ഷാ വിഭാഗം നേരത്തേ തന്നെ അനുമതി നൽകിയിരുന്നു.
india
‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ഉത്തർപ്രദേശിൽ തുടരുന്ന ബുൾഡോസർ രാജിനെതിരെ അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതി വിലക്കുണ്ടായിട്ടും സംസ്ഥാനത്ത് കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം നടന്നയുടൻ തന്നെ കെട്ടിടം പൊളിച്ചുനീക്കുന്നത് ഭരണകൂടത്തിന്റെ വിവേചനാധികാരത്തിന്റെ ദുരുപയോഗമാണോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.
ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർഥ നന്ദൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് പരാമർശം. ഒരു കുറ്റം ചെയ്തതിന് തൊട്ടുപിന്നാലെ പൊളിക്കലുകൾ നടക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതായും ബെഞ്ച് നിരീക്ഷിച്ചു. ഫൈമുദ്ദീൻ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് സർക്കാരിനെതിരെ കോടതി വിമർശനം. ഹരജിയിൽ ഫെബ്രുവരി ഒമ്പതിന് കോടതി വീണ്ടും വാദം കേൾക്കും.
സുപ്രിംകോടതി വിധി നിലനിൽക്കെ കഴിഞ്ഞമാസവും യുപിയിൽ ബുൾഡോസർ രാജ് നടന്നിരുന്നു. മസ്ജിദുകൾക്കും മദ്രസകൾക്കും നേരെയായിരുന്നു വീണ്ടും ബുൾഡോസർ രാജുണ്ടായത്. സംഭലിലെ ദീപാ സാരായ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് അധികൃതർ തകർത്തത്. റാവ ബുസുർഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂർ ഗ്രാമത്തിലെ മദ്രസയുമാണ് അധികൃതർ ബുൾഡോസറുമായെത്തി പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂട- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കൽ.
2024 നവംബർ 24നാണ് ബുൾഡോസർ രാജ് നടപടികൾ പാടില്ലെന്ന് സുപ്രിംകോടതി വിധിച്ചത്. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കെ.വി വിശ്വനാഥന് എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.
കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, അനധികൃത നിര്‍മാണങ്ങള്‍ നീക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഒരാൾ കുറ്റാരോപിതനാണെന്ന പേരിൽ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്നും കോടതി ചോദിച്ചിരുന്നു.
-
kerala1 day agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News1 day agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india1 day agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
india1 day agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News1 day agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india1 day agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india1 day ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india1 day ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
