Sports
സന്തോഷ് ട്രോഫി; പഞ്ചാബിനെ തകര്‍ത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കേരളം
തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്.
അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4- 0ന് തകര്‍ത്ത് കേരളം ഫൈനലില്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. ഫൈനലില്‍ സര്‍വീസസിനെ നേരിടും. ഞായറാഴ്ചയാണ് മത്സരം.
ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് അജസല്‍ ആദ്യ ഗോള്‍ നേടി. 16-ാം മിനിറ്റില്‍ വി. അര്‍ജുന്‍ എടുത്ത കോര്‍ണര്‍ കിക്കിന് അജസല്‍ തലവച്ചു. 1-0. 34-ാം മിനിറ്റില്‍ രണ്ടാം ഗോള്‍. വി. അര്‍ജുന്റെ ഗ്രൗണ്ട് ബോള്‍ കോര്‍ണര്‍ ബിബിന്‍ അജയനിലേക്ക്. ബിബിന്‍ പാസ് നീട്ടിയത് പോസ്റ്റില്‍ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയില്‍. 2- 0.
മൂന്നാം ഗോള്‍ പിറന്നത് 45-ാം മിനിറ്റില്‍. അജസല്‍ നല്‍കിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം. വിഘ്‌നേഷിന്റെ ബുള്ളറ്റ് ഷോട്ട്. ഗോള്‍! ആദ്യ പകുതി കേരളം 3- 0 ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ഉറച്ച പ്രതിരോധം തടഞ്ഞു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കന്‍കളി പുറത്തെടുത്തു.
കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പുറകില്‍നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹര്‍ജിത് റെഡ് കാര്‍ഡ് കണ്ടു. അവസാന ഗോള്‍ വന്നത് കളിയുടെ 83-ാം മിനിറ്റില്‍. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിന് നല്‍കി. റിയാസിന്റെ ഷോട്ട് കേരളം 4-0ന് മുന്നില്‍.
india
സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളത്തിന് തകർപ്പൻ വിജയം. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയ ടീം അസമിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളം സെമി ഫൈനലിൽ എത്തിയത്. കേരളത്തിനായി എം. മനോജ്, സജീഷ്, മുഹമ്മദ് അജ്സൽ എന്നിവരാണ് ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45′) മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (92′) സജീഷിന്റെ പാസിൽ നിന്നും അബൂബക്കർ ദിൽഷാദ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക തികച്ചു.
വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.തമിഴ്നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണ്ണായകമാകും. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച റെയിൽവേസും സെമിയിൽ കടന്നിട്ടുണ്ട്.
Sports
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം; ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും
ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനം നടത്തിയ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഇന്ത്യ എ ടീമിനായി ഓപ്പണ്‍ ചെയ്യും. അശുതോഷ് ശര്‍മയാണ് മറ്റൊരു ഓപ്പണര്‍. പരിക്ക് മാറിയെത്തുന്ന ഇന്ത്യന്‍ ലോകകപ്പ് താരം തിലക് വര്‍മ്മയും അമേരിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കും.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ഊര്‍വില്‍ പട്ടേലും ടീമിലുണ്ട്. മധ്യനിരയില്‍ റിയാന്‍ പരാഗ് കളിക്കും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പരാഗിന് ലഭിക്കുന്ന നിര്‍ണായക അവസരമാണിത്. തമിഴ്നാട് താരം എന്‍ ജഗദീഷനാണ് വിക്കറ്റ് കീപ്പര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്ണോയിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന എക്സ്പ്രസ് പേസര്‍ മായങ്ക് യാദവും തിരിച്ചുവരവോടെ ഇന്ത്യ എ ടീമില്‍ ഇടം നേടി. മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന് മുമ്പായി താരങ്ങള്‍ക്ക് മത്സരപരിചയവും കായികക്ഷമതയും ഉറപ്പാക്കുക എന്നതാണ് സന്നാഹ മത്സരങ്ങളുടെ പ്രധാന ലക്ഷ്യം. ലോകകപ്പില്‍ ഈ മാസം ഏഴിന് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്.
Sports
സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് പൊള്ളുന്ന വില; ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും -കെസിഎ
ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 200 രൂപ വരെ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.
ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദമായ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിച്ച് വേണം സേവനങ്ങള്‍ നല്‍കാനെന്ന് ഏകോപന യോഗങ്ങളില്‍ കെ.സി.എ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളില്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികള്‍ ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി
കെ.സി.എയുടെ വിശദീകരണം:- ‘അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്‌പോണ്‍സറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാര്‍ പ്രകാരം 200 മില്ലി ലിറ്റര്‍ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റര്‍ എനര്‍ജി ഡ്രിങ്ക്/ജ്യൂസ് എന്നിവക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകള്‍ സ്റ്റാളുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കുമെന്നും കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷന്‍ വ്യക്തമാക്കുന്നു.’
-
kerala2 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News2 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india2 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
india2 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News2 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india2 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india2 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india2 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
