Connect with us

News

പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം

പ്രതി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വീണ്ടും ജാമ്യം. കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ വിവിധ ഗുരുതര കേസുകളില്‍ പ്രതിയായ പോറ്റിക്ക് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനാല്‍, പ്രതി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യകണ്ണിയായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നത്. ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്ന പോറ്റി, നിയമത്തിലെ സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി വീണ്ടും പുറത്തേക്ക് വരികയാണ്.

ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ പ്രതിക്ക് തുടര്‍ച്ചയായി ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട സമഗ്ര സത്യം പുറത്തുവരേണ്ടതുണ്ടെന്ന ആവശ്യം ശക്തമാകുകയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് 3,600 രൂപക്കടുത്ത് കുറഞ്ഞു

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്

Published

on

By

സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞതോടെ പവന് 3,680 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,13,240 രൂപയായി.

രാവിലെയും വൈകിട്ടുമായി പ്രവചിക്കാൻ കഴിയാത്ത വില വ്യത്യാസമാണ് സ്വർണവിപണിയിൽ അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ നിലനിന്നിരുന്ന ചില രാഷ്ട്രീയ പ്രതിസന്ധികളിൽ അയവ് വന്നതും ലാഭമെടുപ്പ് അടക്കമുള്ള വിപണിയിലെ വിവിധ ഘടകങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ഓഹരി വിപണിയിലും ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 400ലേറെ പോയിന്റ് താഴേക്ക് വീണു. ഡിസംബർ 23നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ദിവസങ്ങളോളം വില കുതിച്ചുയർന്നിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയിൽ ‘യു-ടേൺ’ പ്രകടമാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. വർഷംതോറും ടണ്ണുകളോളം സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര വിപണിയിലെ ഓരോ മാറ്റവും ആഭ്യന്തര സ്വർണവിലയിൽ നേരിട്ട സ്വാധീനം ചെലുത്തുകയാണ്.

Continue Reading

News

“ദേശീയപാത 66ൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ അടിയന്തിരമായി ഇടപെടണം”; സമദാനി

ദേശീയപാതയുടെ വികസന പ്രവർത്തനം പൂർണമാവുകയും അത് വേണ്ടരീതിയിൽ പരിപാലിക്കപ്പെടുകയും സുരക്ഷിതമായ യാത്രക്ക് പ്രാപ്തമാവുകയും ചെയ്യുമ്പോഴാണ് ചട്ടപ്രകാരം ചുങ്കംപിരിവ് നടത്തേണ്ടത്

Published

on

By

ദേശീയപാത 66ൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. റോഡ് വികസന പ്രവൃത്തി പൂർത്തിയാവുകയോ പ്രദേശവാസികൾക്കും യാത്രക്കാർക്കും റോഡ് പൂർണ്ണമായ രീതിയിൽ ഉപയോഗിക്കാൻ സജ്ജമാവുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ കാലേക്കൂട്ടി നടത്തുന്ന ഈ ചുങ്കംപിരിവ് നീതീകരിക്കാവതല്ല.

ദേശീയപാതയുടെ വികസന പ്രവർത്തനം പൂർണമാവുകയും അത് വേണ്ടരീതിയിൽ പരിപാലിക്കപ്പെടുകയും സുരക്ഷിതമായ യാത്രക്ക് പ്രാപ്തമാവുകയും ചെയ്യുമ്പോഴാണ് ചട്ടപ്രകാരം ചുങ്കംപിരിവ് നടത്തേണ്ടത്. എന്നാൽ രാമനാട്ടുകരയിൽ നിന്ന് വളാഞ്ചേരി വരെയുള്ള ദേശീയപാതയിൽ പലയിടത്തും ഹൈവേയുടെയോ സർവീസ് റോഡിന്റെയോ പണി ഇനിയും പൂർത്തിയാകാനുണ്ട്. മാത്രമല്ല ഗുരുതരമായ റോഡ്തകർച്ച ഉണ്ടായ കൂരിയാട് ഭാഗത്ത് റോഡ് പണി ഇപ്പോഴും നടക്കുന്നതേയുള്ള. അവിടെ സർവീസ് റോഡിൽ അതിയായ ഗതാഗതക്കുരുക്കുമൂലം യാത്രക്കാർ വിഷമം അനുഭവിക്കുന്ന സാഹചര്യവുമുണ്ട്.
വളാഞ്ചേരി ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം തുടങ്ങിയിട്ടുമില്ല. അവിടെ സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് ദേശീയപാത അതോറിറ്റി കാത്തുനിൽക്കുകയാണ്.

കോഴിക്കോട് ഭാഗത്ത് പന്തീരാങ്കാവ് ടോൾ പ്ലാസയും വെട്ടിച്ചിറ ടോൾ പ്ലാസയും തമ്മിൽ 60 കിലോമീറ്റർ ദൂരമില്ല എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ റോഡ് പണി പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെ പെട്ടെന്ന് തുടക്കം കുറിച്ച ചുങ്കംപിരിവ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഇത് സംബന്ധമായി ജനങ്ങൾക്കുള്ള ഉൽക്കണ്ഠയും പ്രതിഷേധവും തീർത്തും ന്യായമാണ്. അതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ ഉത്തരവ് നൽകണമെന്ന് മന്ത്രിയോട് സമദാനി ആവശ്യപ്പെട്ടു.

Continue Reading

News

എലപ്പുള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

Published

on

By

പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളി പോക്കാന്തോട് പ്രദേശത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോക്കാന്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്. ശിവപ്രസാദിന്റെയും സജിതയുടെയും മകനാണ്.

ഇന്ന് രാവിലെ കുളിക്കാന്‍ കയറിയ വിശ്വജിത്ത് ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ച് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് വിശ്വജിത്ത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

Trending