kerala
തിരുവല്ല സ്പാ പീഡനക്കേസ്: അന്വേഷണം പൊലീസിലേക്കും
പോലീസും പ്രാദേശിക ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് അന്വേഷിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം ലഭിച്ചു.
തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും സംഘവും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണ്ണായ വിവരങ്ങള്‍ പുറത്ത്. പോലീസും പ്രാദേശിക ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് അന്വേഷിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം ലഭിച്ചു. തിരുവല്ലയിലെ സ്പാകളില്‍ നിന്ന് ചില പോലീസുകാര്‍ കൃത്യമായി ‘മാസപ്പടി’ വാങ്ങുന്നതായും ഇവര്‍ സ്പാകളിലെ നിത്യസന്ദര്‍ശകരാണെന്നും സംശയമുണ്ട്.
ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് ആദ്യം താല്പര്യം പ്രകടിപ്പിച്ചില്ലെന്നും ജില്ലാ പോലീസ് മേധാവി ഇടപെട്ട ശേഷമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്ന സ്പായുടെ ഉടമയും രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും ഗുണ്ടാപ്പിരിവ് കേസ് മാത്രമല്ലെന്നും, തന്റെ ബിസിനസ് തകര്‍ക്കാന്‍ മറ്റൊരു സ്പാ ഉടമ നല്കിയ ക്വട്ടേഷന്‍ ആണെന്നും അദ്ദേഹം പറയുന്നു.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതുവരെ പ്രധാന പ്രതിയായ സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായി. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സുബിനെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പോലീസ് നീക്കം തുടങ്ങി.
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആറംഗ സംഘം സ്പായില്‍ അതിക്രമിച്ചു കയറി 50,000 രൂപ ആവശ്യപ്പെട്ടു. അത് നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
kerala
മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവം; മ്യൂസിയം പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും
അപകടം നടന്നത് മുതലുള്ള പൊലീസ് നടപടികള്‍ നിരീക്ഷിക്കും.
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഡിസിപി വിനോദിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. അപകടം നടന്നത് മുതലുള്ള പൊലീസ് നടപടികള്‍ നിരീക്ഷിക്കും.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറുള്ള കാറിലേക്ക് യുവാക്കള്‍ സഢ്ചരിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വന്ന് ഇടിക്കുകയായിരുന്നു.
ജീവഹാനി സംഭവിക്കുന്ന തരത്തില്‍ വാഹനം ഓടിച്ചു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കാന് സഹായിച്ചില്ല. വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇതെല്ലാം മണിയന്‍പിള്ള രാജു നിഷേധിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. നിവേദിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ എസ് മെഡിസിറ്റി ആശുപത്രിലും തുടരുകയാണ്.
അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷനില്‍ എത്തിയ നടനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയനാക്കി. ശേഷം ജാമ്യം നല്കി വിട്ടയക്കുകയുമായിരുന്നു.
kerala
ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് 5 മണി വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ബസില്‍ലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
താന്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഷിംജിതയുടെ വാദം. അതേസമയം നിയമപരമായ വഴി തേടാതെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് വൈറലാകാന്‍ വേണ്ടിയാണെന്നും, ഇത് ദീപക്കിന്റെ ആത്മഹത്യയ്ക്ക് നേരിട്ട് കാരണമായെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഷിംജിത സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോകള്‍ എഡിറ്റ് ചെയ്തതാണെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ദീപക് മോശമായി പെരുമാറിയതിനോ യുവതിക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനോ ഉള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരുന്നത് കേസില്‍ നിര്‍ണ്ണായകമാകും.
ജനുവരി 16-ന് പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ദീപക്കിന്റെ ദൃശ്യം ഷിംജിത പകര്‍ത്തിയത്. ഇത് സമൂഹ മാധ്യമത്തില്‍ വൈറലായതിനെത്തുടര്‍ന്ന് ദീപക്കിന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ജനുവരി 18-ന് ദീപക് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരമാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
kerala
സി.ജെ റോയിയുടെ ആത്മഹത്യ; പ്രത്യേകസംഘം ഇന്ന് കൊച്ചിയില്‍
കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.
റോയിയുടെ കമ്പനിയുടെ നിക്ഷേപകരുടെയും സുഹൃത്തുക്കളുടെയും മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തും. കേരളത്തിലെ കമ്പനിയുടെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴിപൊലീസ് ബംഗളുരുവില്‍ വെച്ച് രേഖപെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ് കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഇന്‍കം ടാക്സ് – ഇ ഡി പരിശോധനയില്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. ശരീരത്തില്‍ നിന്നും 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയും ലഭിച്ചിരുന്നു. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
india2 days agoമോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി
-
GULF16 hours agoഅബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി
