Connect with us

kerala

‘സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍’; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍

Published

on

മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍. താന്‍ മുന്നോട്ടു വെച്ച അതിവേഗ പാതയെ അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് എന്ന് ഇ. ശ്രീധരന്‍. ആര്‍ആര്‍ടിഎസിനെ അതിവേഗ റെയില്‍പാത എന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ആര്‍ആര്‍ടിഎസ് അംഗീകരിക്കപ്പെട്ട റെയില്‍വേ സംവിധാനം അല്ല. ആര്‍ആര്‍ടിഎസ് റെയില്‍വേ ആക്ട് പ്രകാരം നടപ്പാക്കാന്‍ കഴിയില്ലെന്നും അത് നടപ്പാക്കാനാവുക മെട്രോ ആക്ട് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ആര്‍ടിഎസ് റെയില്‍വേയുടെ കീഴില്‍ അല്ല കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് വരികയെന്നും ശ്രീധരന്‍ പറഞ്ഞു.

kerala

മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അട്ടിമറിക്കുന്നു; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വന്‍ സ്രാവുകളെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും എസ്‌ഐടിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ബോധപൂര്‍വം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വന്‍ സ്രാവുകളെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ടി രൂപീകരിച്ച് നാല് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് ‘സ്റ്റാറ്റിയൂട്ടറി ജാമ്യം’ ലഭിക്കാന്‍ അവസരമായി. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ മോചിതരായത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നും ചെന്നിത്തല പറഞ്ഞു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷവും കാണാതായ സ്വര്‍ണ്ണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു തുടങ്ങിയവര്‍ക്ക് ഭരണകക്ഷിയിലുള്ള സ്വാധീനമാണ് പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കാന്‍ കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Continue Reading

kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനി അഞ്ച് പ്രവര്‍ത്തി ദിവസം; അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍

ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്.

Published

on

By

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ഇനി അഞ്ചുദിവസമാക്കുന്നത് തത്വത്തില്‍ അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍. പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്. പ്രവൃത്തിദിനം കുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ നിലപാടെടുത്തു. പ്രവൃത്തിദിനം കുറക്കുമ്പോള്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോടും സര്‍വീസ് സംഘടനകള്‍ക്ക് അനുകൂല നിലപാടാണ്. അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Trending