Connect with us

india

വിവാഹിതയായ സ്ത്രീക്ക് ‘വിവാഹ വാഗ്ദാനം’ നല്‍കി പീഡിപ്പിച്ചതെന്ന പരാതി നല്‍കാനാവില്ല; സുപ്രിംകോടതി

യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

Published

on

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതെന്ന പരാതി ഒരു വിവാഹിതയായ സ്ത്രീക്ക് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

ഛത്തീസ്ഗഡില്‍ ഒരു വിവാഹിതയായ വനിതാ അഭിഭാഷക സഹപ്രവര്‍ത്തകനായ അഭിഭാഷകനെതിരെ നല്‍കിയ ബലാത്സംഗ പരാതിയിലാണ് കോടതി ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന എല്ലാ സംഭവങ്ങളെയും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തുടക്കം മുതല്‍ തന്നെ വിവാഹ വാഗ്ദാനം പാലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ, ലൈംഗിക ബന്ധത്തിന് സമ്മതം നേടാന്‍ മാത്രം വ്യാജ വാഗ്ദാനം നല്‍കിയതായി വ്യക്തമായാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള ബലാത്സംഗ കേസ് നിലനില്‍ക്കുകയുള്ളുവെന്നും ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരി ഇതിനകം വിവാഹിതയായ സ്ത്രീയായതിനാല്‍, പ്രതിക്കെതിരായ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് സുപ്രിംകോടതി റദ്ദാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മേഘാലയയിലെ ഖനി അപകടം; മരണം 16 ആയി

Published

on

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം മരണം 16 ആയി. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

പരിസ്ഥിതി ആഘാതവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2014-ല്‍ മേഘാലയയിലെ റാറ്റ്-ഹോള്‍ കല്‍ക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്ള കല്‍ക്കരി നിയമവിരുദ്ധമായി കടത്തുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Continue Reading

crime

മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ

Published

on

മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ ‘പ്രാണികൾ ഇഴയുന്നതുപോലെ’ തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
യഥാർത്ഥ പ്രതിയെ കണ്ടെത്താനായി പിതാവ് ഉൾപ്പെടെ 17 സംശയിതരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. ജനുവരി 27-ന് പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുമായി പിതാവിന്റെ സാമ്പിൾ മാത്രമാണ് കൃത്യമായി ഒത്തുപോയത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Continue Reading

india

ദീപക് കുമാറിന് 2 ലക്ഷം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍; ആ പണം തനിക്ക് വേണ്ട, പാവങ്ങള്‍ക്ക് നല്‍കൂവെന്ന് ദീപക്‌

Published

on

വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും അത് അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇർഫാൻ അൻസാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൻരെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചപ്പോഴാണ് 42-കാരനായ ജിം ഉടമ ദീപക് കുമാർ നിലപാട് വ്യക്തമാക്കിയത്. ‘രണ്ട് ലക്ഷം രൂപ വലിയൊരു തുകയാണ്. എന്നാൽ, മന്ത്രി ആ തുക ഏതെങ്കിലും ഭിന്നശേഷിക്കാർക്കോ അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റേതെങ്കിലും നിർധനരായ ആളുകൾക്കോ നൽകുകയാണെങ്കിൽ അത് അഭിനന്ദനാർഹമായിരിക്കും’- അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ച വിവരം സോഷ്യൽ മീഡിയ വഴിയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Continue Reading

Trending