kerala

33313 അംഗങ്ങളുടെ ക്യാംപ് ഇന്ന് തുടങ്ങും; വിജ്ഞാന വഴി.., വിശ്വാസ വെളിച്ചം

By Akhila

February 06, 2026

ഹാരിസ് മടവൂര്‍

കുണിയ(കാസര്‍ക്കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായുള്ള ദാഈ ക്യാമ്പ് പ്രബോധന വഴികളെ കുറിച്ചുള്ള ആലോചനകളുടെയും ചിന്ത കളുടെയും വേദിയായി മാറി. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി സമൂഹത്തിന് സമര്‍പ്പിക്കുന്ന പതിനായിരത്തി ഒരുന്നുറ്റി പതിമൂന്ന് പ്രബോധകരെയാണ് രണ്ടുദിവസം പൂര്‍ണമായി നീണ്ടു നില്‍ക്കുന്ന സംഗമത്തിലൂടെ സമൂഹത്തിന് സമര്‍പ്പിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ക്ക് പുറമെ ജി.സ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെത്തി.

രണ്ടു സെഷനുകളില്‍ നടന്ന പ്രബോധക സംഗമം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ സൗന്ദര്യം സമൂഹ ത്തിന് കൈമാറുന്ന ദൗത്യമാണ് പ്രബോധനത്തിലൂടെ നിര്‍വഹിക്കുന്നതെന്നും പ്രബോധകന്‍മാര്‍ മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ് സംവദിക്കുന്ന തെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ അധ്യക്ഷത വഹിച്ചു.

ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖ പ്രസംഗം നടത്തി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ് ജസീല്‍ കമാലി, ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. രണ്ടാം സെഷനില്‍ ഹാഷിറലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാലയുടെ അധ്യക്ഷതയില്‍ എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹക്കീം ഫൈസി തോട്ടര, ഫരീദ് റഹ്‌മാനി കാളികാവ്, റഫീഖ് ചെന്നൈ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായ പഠന ക്യാംപ് ഇന്ന് വൈകിട്ട് നാലിന് തുടങ്ങും. 33,313 അംഗങ്ങള്‍ സംബന്ധിക്കുന്ന മൂന്നു ദിവസ ക്യാംപ് ഇറാഖ് ഗ്രാന്റ്‌റ് മു ഫ്തി ഡോ. റാത്തിബ് ത്വാഹരി ഫാഈ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈ ലി അധ്യക്ഷതവഹിക്കും.