kerala
മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം
മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അട്ടിമറിക്കുന്നു; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വന്‍ സ്രാവുകളെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും എസ്ഐടിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ബോധപൂര്‍വം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വന്‍ സ്രാവുകളെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ടി രൂപീകരിച്ച് നാല് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് ‘സ്റ്റാറ്റിയൂട്ടറി ജാമ്യം’ ലഭിക്കാന്‍ അവസരമായി. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ മോചിതരായത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നും ചെന്നിത്തല പറഞ്ഞു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷവും കാണാതായ സ്വര്‍ണ്ണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു തുടങ്ങിയവര്‍ക്ക് ഭരണകക്ഷിയിലുള്ള സ്വാധീനമാണ് പ്രോസിക്യൂഷന് അനുമതി വൈകിപ്പിക്കാന്‍ കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനി അഞ്ച് പ്രവര്‍ത്തി ദിവസം; അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍
ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ഇനി അഞ്ചുദിവസമാക്കുന്നത് തത്വത്തില്‍ അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍. പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്. പ്രവൃത്തിദിനം കുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ നിലപാടെടുത്തു. പ്രവൃത്തിദിനം കുറക്കുമ്പോള്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോടും സര്‍വീസ് സംഘടനകള്‍ക്ക് അനുകൂല നിലപാടാണ്. അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
kerala
കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കൊച്ചി: കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരണം.
കുവൈറ്റിലെ മദ്യദുരന്തത്തില്‍ പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സൂരജ് ലാമ (58)യ്ക്ക് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ കുവൈറ്റ് അധികൃതര്‍ ഒക്ടോബര്‍ 5-ന് കൊച്ചിയിലേക്ക് നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ എത്തിയ ലാമയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 10-ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് കാണാതായിരുന്നു. മകന് സാന്റന്‍ ലാമ ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് നടന്ന തിരച്ചിലില്‍ നവംബര്‍ 30-നാണ് എച്ച്.എം.ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.
ലാമയുടെ തിരോധാനത്തില്‍ പോലീസിനും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഓര്‍മ്മശക്തിയില്ലാത്ത രോഗിയെ യാതൊരു സുരക്ഷയുമില്ലാതെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിച്ചതിലും കോടതി വിമര്‍ശിച്ചിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം വൈകുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ, മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചിട്ടുണ്ട്.
-
india3 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
india3 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india3 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india3 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
-
Film2 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News2 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News2 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
