kerala
കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കൊച്ചി: കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരണം.
കുവൈറ്റിലെ മദ്യദുരന്തത്തില്‍ പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സൂരജ് ലാമ (58)യ്ക്ക് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ കുവൈറ്റ് അധികൃതര്‍ ഒക്ടോബര്‍ 5-ന് കൊച്ചിയിലേക്ക് നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ എത്തിയ ലാമയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 10-ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് കാണാതായിരുന്നു. മകന് സാന്റന്‍ ലാമ ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് നടന്ന തിരച്ചിലില്‍ നവംബര്‍ 30-നാണ് എച്ച്.എം.ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.
ലാമയുടെ തിരോധാനത്തില്‍ പോലീസിനും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഓര്‍മ്മശക്തിയില്ലാത്ത രോഗിയെ യാതൊരു സുരക്ഷയുമില്ലാതെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിച്ചതിലും കോടതി വിമര്‍ശിച്ചിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം വൈകുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ, മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചിട്ടുണ്ട്.
kerala
‘പുതുയുഗ’യാത്രക്ക് ഇന്ന് കാസര്‍ക്കോട്ട് തുടക്കം
വൈകിട്ട് 4 മണിക്ക് കാസര്‍കോട് കുമ്പളത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: പത്ത് വര്‍ഷം നീണ്ട പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ ഇന്ന് പ്രയാണം ആരംഭിക്കും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പടയൊരുക്കം വൈകിട്ട് 4 മണിക്ക് കാസര്‍കോട് കുമ്പളത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ അണിനിരക്കുന്ന ജാഥ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ കാഹളമായാണ് വിലയിരുത്തപ്പെടുന്നത്. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍, ഡി.കെ. ശിവകുമാര്‍, സച്ചിന് പൈലറ്റ്, എ.ഐ.സി.സിയിലെ പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘പുതുയുഗ യാത്ര’ കേരള രാഷ്ട്രീയത്തില്‍ വന്‍ വിസ്മയങ്ങള്‍ തീര്‍ക്കുമെന്നാണ് യു.ഡി.എഫ് നല്കുന്ന സൂചന. ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കള്‍ എല്‍.ഡി.എഫ് വിട്ട് യാത്രയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഭരണപക്ഷത്തിന് വലിയ തിരി ച്ചടിയാകുമെന്ന് കരുതപ്പെടുന്നു.
kerala
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതിയായ സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല: ഗുണ്ടാ പിരിവ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതിയായ സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം ആദ്യം നടന്ന സംഭവത്തില്‍, ‘മരണം സുബിന്’ എന്ന പേരില്‍ അറിയപ്പെടുന്ന സുബിന് അലക്സാണ്ടറും സംഘവും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ലയിലെ സ്പായില്‍ എത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വന്നിരുന്നു. സംഭവ ദിവസവും സംഘം സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. പണം നല്കാന് ജീവനക്കാരി വിസമ്മതിച്ചതോടെയാണ് ക്രൂരകൃത്യം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും, തുടര്‍ന്ന് 25,000 രൂപ ബലം പ്രയോഗിച്ച് വാങ്ങിയ ശേഷം സംഘം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായും പൊലീസ് വ്യക്തമാക്കി. പ്രധാന പ്രതിയായ സുബിന് അലക്സാണ്ടറിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും, ഇയാള്‍ കാപ്പാ നിയമപ്രകാരം പട്ടികപ്പെടുത്തിയ കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ക്ലബില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന നടന്റെ കാറിലേക്ക് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ വെച്ച് നടന് മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്കിടിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ലബില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന നടന്റെ കാറിലേക്ക് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ക്ക് നട്ടെല്ലിനും മറ്റേയാള്‍ക്ക് കാലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയതാണ് വലിയ വിവാദമായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. അപകടം നടന്നപ്പോള്‍ വണ്ടി നിര്‍ത്താതെ പോയതില്‍ നടന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. പേടിച്ചിട്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നും ബൈക്ക് തന്റെ വാഹനത്തിലാണ് ഇടിച്ചതെന്നും മണിയന് പിള്ള രാജു പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും നടന് വ്യക്തമാക്കി.
സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് നടനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അദ്ദേഹത്തെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. അപകടസ്ഥലത്ത് നിന്ന് കാറിന്റെ ബമ്പര്‍ ഭാഗവും നമ്പര്‍ പ്ലേറ്റും പോലീസിന് ലഭിച്ചിരുന്നു.
-
kerala3 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News3 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india3 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News3 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india3 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india3 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india3 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
