Connect with us

Sports

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; 55 പന്തില്‍ സെഞ്ച്വറിയുമായി വൈഭവ് സൂര്യവന്‍ഷി

വൈഭവ് സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ചുറിയും നേടി.

Published

on

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിക്ക് സെഞ്ചുറി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി 90കളിലെത്തിയ വൈഭവ് റാല്‍ഫി ആര്‍ബര്‍ട്ടിന്റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സിംഗിളുമായി സെഞ്ചുറിയിലെത്തി.

55 പന്തില്‍ 8 ഫോറും 8 സിക്‌സും പറത്തിയാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്. വൈഭവ് സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ചുറിയും നേടി. 51 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് എടുത്താണ് ക്യാപ്റ്റന്‍ ആയുഷ് മാത്രേ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 11 പന്തില്‍ 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിന്റെയും 51 പന്തില്‍ 53 റണ്‍സെടുത്ത ആയുഷ് മാത്രെയുടെയും വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വൈഭവ്-ആയുഷ് മാത്രെ സഖ്യം 90 പന്തില്‍ 142 റണ്‍സാണ് അടിച്ചെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

സന്തോഷ് ട്രോഫി; പഞ്ചാബിനെ തകര്‍ത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കേരളം

തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്.

Published

on

By

അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4- 0ന് തകര്‍ത്ത് കേരളം ഫൈനലില്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. ഫൈനലില്‍ സര്‍വീസസിനെ നേരിടും. ഞായറാഴ്ചയാണ് മത്സരം.

ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് അജസല്‍ ആദ്യ ഗോള്‍ നേടി. 16-ാം മിനിറ്റില്‍ വി. അര്‍ജുന്‍ എടുത്ത കോര്‍ണര്‍ കിക്കിന് അജസല്‍ തലവച്ചു. 1-0. 34-ാം മിനിറ്റില്‍ രണ്ടാം ഗോള്‍. വി. അര്‍ജുന്റെ ഗ്രൗണ്ട് ബോള്‍ കോര്‍ണര്‍ ബിബിന്‍ അജയനിലേക്ക്. ബിബിന്‍ പാസ് നീട്ടിയത് പോസ്റ്റില്‍ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയില്‍. 2- 0.

മൂന്നാം ഗോള്‍ പിറന്നത് 45-ാം മിനിറ്റില്‍. അജസല്‍ നല്‍കിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം. വിഘ്‌നേഷിന്റെ ബുള്ളറ്റ് ഷോട്ട്. ഗോള്‍! ആദ്യ പകുതി കേരളം 3- 0 ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ഉറച്ച പ്രതിരോധം തടഞ്ഞു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കന്‍കളി പുറത്തെടുത്തു.

കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പുറകില്‍നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹര്‍ജിത് റെഡ് കാര്‍ഡ് കണ്ടു. അവസാന ഗോള്‍ വന്നത് കളിയുടെ 83-ാം മിനിറ്റില്‍. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിന് നല്‍കി. റിയാസിന്റെ ഷോട്ട് കേരളം 4-0ന് മുന്നില്‍.

Continue Reading

india

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

Published

on

സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളത്തിന് തകർപ്പൻ വിജയം. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയ ടീം അസമിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളം സെമി ഫൈനലിൽ എത്തിയത്. കേരളത്തിനായി എം. മനോജ്, സജീഷ്, മുഹമ്മദ് അജ്സൽ എന്നിവരാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45′) മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (92′) സജീഷിന്റെ പാസിൽ നിന്നും അബൂബക്കർ ദിൽഷാദ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക തികച്ചു.

വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.തമിഴ്നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണ്ണായകമാകും. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച റെയിൽവേസും സെമിയിൽ കടന്നിട്ടുണ്ട്.

Continue Reading

Sports

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം; ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും

ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

Published

on

By

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനം നടത്തിയ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഇന്ത്യ എ ടീമിനായി ഓപ്പണ്‍ ചെയ്യും. അശുതോഷ് ശര്‍മയാണ് മറ്റൊരു ഓപ്പണര്‍. പരിക്ക് മാറിയെത്തുന്ന ഇന്ത്യന്‍ ലോകകപ്പ് താരം തിലക് വര്‍മ്മയും അമേരിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കും.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ഊര്‍വില്‍ പട്ടേലും ടീമിലുണ്ട്. മധ്യനിരയില്‍ റിയാന്‍ പരാഗ് കളിക്കും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പരാഗിന് ലഭിക്കുന്ന നിര്‍ണായക അവസരമാണിത്. തമിഴ്നാട് താരം എന്‍ ജഗദീഷനാണ് വിക്കറ്റ് കീപ്പര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്ണോയിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന എക്സ്പ്രസ് പേസര്‍ മായങ്ക് യാദവും തിരിച്ചുവരവോടെ ഇന്ത്യ എ ടീമില്‍ ഇടം നേടി. മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന് മുമ്പായി താരങ്ങള്‍ക്ക് മത്സരപരിചയവും കായികക്ഷമതയും ഉറപ്പാക്കുക എന്നതാണ് സന്നാഹ മത്സരങ്ങളുടെ പ്രധാന ലക്ഷ്യം. ലോകകപ്പില്‍ ഈ മാസം ഏഴിന് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്.

Continue Reading

Trending