Connect with us

kerala

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗയാത്രക്ക് തുടക്കമായി; സെമി ഫൈനല്‍ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂ: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് കാസർക്കോട്ട് തുടക്കമായി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ 10 കൊല്ലമായി ജനം വീർപ്പുമുട്ടലിലാണെന്നും ഇത്രയും വലിയൊരു സർക്കാർവിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ക്ഷേമ പെൻഷൻ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെൻഷൻ യുഡിഎഫ് നിർത്തുമെന്നത് തെറ്റായ പ്രചാരമാണെന്നും അദ്ദേഹം പറഞ്ഞു. നടക്കാത്ത കാര്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. ശബരിമലയിലെ സ്വർണ കട്ടുകൊണ്ടുപോകുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

അമ്പലക്കളന്മാരെ പിടിച്ച് അകത്തിടുക എന്നതാണ് യുഡിഎഫിന്റെ ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിഫൈനൽ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് ജാഥയെ സ്വീകരിക്കാൻ അതിഥി തൊഴിലാളികൾ മാത്രമാണുള്ളത്. ശബരിമല സ്വർണക്കൊള്ള എൽഡിഎഫ് ഒതുക്കിതീർക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

kerala

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു, സംരക്ഷണ ഭിത്തി തകർത്ത് കുഴിയിലേക്ക് വീണു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Published

on

കോഴിക്കോട്:  ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാംപ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ. 2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരുക്കേറ്റിരുന്നു.

പറമ്പിൽ ബസാർ, കണ്ണാടിക്കൽ ഭാഗങ്ങളിലേക്കു പോകാൻ എളുപ്പവഴിയായതിനാൽ ഏറെപ്പേർ ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇവിടെ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിരുന്നു. വെളളിയാഴ്ചത്തെ അപകടത്തോടെ ഇതുവരെ ഇവിടെ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. അപകട സാധ്യത പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading

kerala

‘പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം, ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടും: കെ മുരളീധരൻ

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താകുമെന്നും മുരളീധരൻ ഉറപ്പ് നൽകി

Published

on

കാസർകോട്: പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ. പിണറായി സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു മുരളീധരൻ.

എല്ലായിടത്തും കയ്യിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റേതെന്നും മുരളീധരൻ വിമർശിച്ചു. ശബരിമലയിലെ സ്വർണം കട്ടെടുത്ത സർക്കാരാണിത്. ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചുവെന്നും അയ്യപ്പന്റെ സ്വർണം കട്ടവരെല്ലാം ജയിലിൽ നിന്ന് പുറത്തിറങ്ങുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താകുമെന്നും മുരളീധരൻ ഉറപ്പ് നൽകി.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഐഎം കണക്ക് പറയാനായി വാർത്താസമ്മേളനം വിളിക്കുന്നില്ല എന്നായിരുന്നു വിമർശനം. നേരത്തെ പുതുയുഗ യാത്ര വേദിയിൽ കെ സി വേണുഗോപാലും കുഞ്ഞികൃഷ്ണനെ പരാമർശിച്ചിരുന്നു. കുഞ്ഞികൃഷ്ണന്‍ നട്ടെല്ല് വളയാത്ത കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐഎം രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് യുഡിഎഫിനാണ് ലഭിച്ചതെന്നുമാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.
Continue Reading

kerala

തീവ്ര നിലപാടുള്ളവരോടാണ് മുസ്‌ലിം ലീഗ് പൊരുതുന്നത്, അവർ വേണമെന്ന് മതേതര മനസുള്ളവരെല്ലാം ചിന്തിക്കുന്നു: വി.ഡി സതീശന്‍

Published

on

കാസർകോട്: യുഡിഎഫിന്റെ പുതുയു​ഗ യാത്ര സംസ്ഥാനത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പുതുയുഗത്തിന്റെ ആരംഭമാണ്. വരാനിരിക്കുന്ന തലമുറകൾക്ക് പ്രതീക്ഷ നൽകുകയും കേരളത്തെ അടിസ്ഥാനപരമായി മാറ്റിയെടുക്കാൻ കഴിയുന്ന നിരവധി പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുന്ന യാത്രയാണിത്. രാഷ്ട്രീകാര്യങ്ങളേക്കാൾ കൂടുതൽ ഭാവികേരളത്തെ കുറിച്ചുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽവെക്കുമെന്നും സതീശൻ പറ‍ഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി യുഡിഎഫിന്റെ കൈയിലുണ്ട്. ജിഎസ്ടിയിലൂടെ ഏറ്റവും കൂടുതൽ ഗുണം കിട്ടേണ്ട സംസ്ഥാനം കേരളമായിരുന്നു. എന്നാൽ നികുതിഘടന പുനഃസംഘടിപ്പിച്ചില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും അത് ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കണം. സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കുകയെന്നതാണ് യുഡിഎഫിന്റെ പ്രധാന പദ്ധതി.

കേരളം കണ്ട ഏറ്റവും ദുർബലമായ സർക്കാരാണിത്. കേരളത്തെ അപകടകരമായ നിലയിലേക്കെത്തിച്ച മോശം സർക്കാർ. ഒന്നാം പിണറായി സർക്കാരിനേക്കാൾ മോശമാണ് രണ്ടാം പിണറായി സർക്കാർ. ആദ്യ പിണറായി സർക്കാർ എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയെങ്കിലും ചെയ്തു. എന്നാൽ ഇത്തവണത്തെ സർക്കാർ ആരോഗ്യമേഖലയെയാകെ വെന്റിലേറ്ററിലാക്കി. വിദ്യാഭ്യാസ മേഖലയാകെ പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട കോഴ്‌സുകളാണ് നൽകുന്നത്. കാർഷികമേഖല തകർന്നുകിടക്കുകയാണ്. ജനങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ സർക്കാരിന്റെ സാന്നിധ്യമില്ല. സർക്കാരില്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. അത് യുഡിഎഫ് മാറ്റിയെടുക്കും.

സിപിഎം തെറ്റുതിരുത്തലിൽ അല്ല, കൂടുതൽ തെറ്റുകളിലേക്കാണ് പോകുന്നത്. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാൻ പെടുന്ന പാട് കാണുന്നില്ലേ. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ നടപടിയെടുത്തില്ല. ഒരു പാവപ്പെട്ട രക്തസാക്ഷിയുടെ ഫണ്ട് തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയ ആൾക്കെതിരെ നടപടിയെടുത്തു. കൂടുതൽ അഹങ്കാരത്തിലേക്കും തെറ്റിലേക്കും വഴുതിവീഴുകയാണ് അവർ. അവർ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം. നെഹ്‌റുവിയൻ ഇടതുപക്ഷം. അവർ തീവ്ര വലതുപക്ഷമാണ്. സംഘ്പരിവാർ ചെയ്യുന്നത് പോലെയാണ് അവർ ചെയ്യുന്നത്. അത് കേരളത്തിന് മനസിലായി. അതിനാൽ കമ്യൂണിസ്റ്റ് അനുഭാവികൾ ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യും.

പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ ന്യൂനപക്ഷ പ്രീണനമാണ്. അത് കഴിഞ്ഞപ്പോൾ ഭൂരിക്ഷ പ്രണനമായി. ഡൽഹിയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ അഭിമുഖം കൊടുത്തു. സജി ചെറിയാനും എ.കെ ബാലനും മറ്റ് സിപിഎം നേതാക്കളും പറഞ്ഞത് നമ്മൾ കേട്ടു. തീവ്ര നിലപാടുള്ളവരോടാണ് ലീഗ് പൊരുതുന്നത്. അവർ വേണമെന്ന് മതേതര മനസുള്ളവരെല്ലാം ചിന്തിക്കുന്നു.

Continue Reading

Trending