News
സി ജെ റോയിയുടെ സംസ്കാരം ഇന്ന്; മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു
സഹോദരന് സി ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം ഉണ്ടാകും.
ബെംഗളൂരു: അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയില്‍ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരന് സി ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്നാകും സംസ്കാരം.
മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.
. കോണ്‍ഫിഡന്റ് പെന്റഗന്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. എഫ്എസ്എല് ലാബ് ഉദ്യോഗസ്ഥരും അശോക് നഗര്‍ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. വെടിവെച്ച തോക്ക് കസ്റ്റഡിയില്‍ എടുത്തു.
kerala
‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ മധുസൂദനന് വിമര്‍ശനം
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കടുത്ത ആരോപണങ്ങളുമായി വി. കുഞ്ഞികൃഷ്ണന്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം എം.എല്‍.എയുടെ പ്രവര്‍ത്തനശൈലിയെയും പാര്‍ട്ടിയിലെ അഴിമതികളെയും കുറിച്ച് തുറന്നെഴുതുന്നത്. പയ്യന്നൂര്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007-ല്‍ ടി.ഐ. മധുസൂദനന് ഏരിയ സെക്രട്ടറി ആയതുമുതലാണെന്ന് കുഞ്ഞികൃഷ്ണന് ആരോപിക്കുന്നു. ആദ്യകാല നേതാക്കളായ ടി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവരുടെ കാലത്ത് നിലനിന്നിരുന്ന ഐക്യം ഇല്ലാതാക്കിയത് മധുസൂദനന്റെ ശൈലിയാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം.
മധുസൂദനന്റേത് ഒരു ‘ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ’ രീതിയാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. തനിക്ക് മുകളില്‍ ആരും വളരരുത് എന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടിയില്‍ സ്വന്തമായി ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ല, മറിച്ച് തന്റെ വ്യക്തിപരമായ ഔദാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മധുസൂദനന് ശ്രമിച്ചെന്നും കുഞ്ഞികൃഷ്ണന് ആരോപിക്കുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, ഇലക്ഷന് ഫണ്ട് എന്നിവയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണന് വ്യക്തമാക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ സി. കൃഷ്ണന്, വി. നാരായണന് എന്നിവരെ അംഗീകരിക്കാന്‍ മധുസൂദനന് തയ്യാറായില്ലെന്നും പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെബ്രുവരി 4-ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വെച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
india
സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുനേത്ര സമ്മതം അറിയിക്കുകയായിരുന്നു.
63-കാരിയായ സുനേത്ര പവാര്‍ നിലവില്‍ രാജ്യസഭാ എംപിയാണ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നത്. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി എന്‍സിപി എംഎല്‍എമാരുടെ യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ചേരും.
kerala
എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എറണാകുളം: എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള ട്വന്റി-20യുടെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20യുടെ കോട്ടകളായ കിഴക്കമ്പലം മേഖലയിലെ ജനപ്രതിനിധികളും ഭാരവാഹികളുമാണ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയത്.
വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമായിരുന്നു ട്വന്റി-20യുടെ വാഗ്ദാനമെന്നും, എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരെ വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് പറഞ്ഞു. ട്വന്റി-20യില്‍ നിന്ന് കൂടുതല്‍ പേര് കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
-
kerala1 day agoട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ
-
News1 day agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
india15 hours agoസിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്
-
kerala1 day agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
-
kerala1 day ago‘എസ്.ഐ.ആറില്‍ ഫോം-7 ദുരുപയോഗം വ്യാപകം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെ.സി. വേണുഗോപാല്‍
-
kerala1 day agoഎം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
-
kerala1 day agoദുരന്തങ്ങളെ അതിജീവനത്തിന്റെയും വികസനത്തിന്റെയും അവസരങ്ങളാക്കി മാറ്റണം: മുരളി തുമ്മാരുകുടി
