Connect with us

kerala

ദുരന്തങ്ങളെ അതിജീവനത്തിന്റെയും വികസനത്തിന്റെയും അവസരങ്ങളാക്കി മാറ്റണം: മുരളി തുമ്മാരുകുടി

കേരളം ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Published

on

കൊച്ചി: ദുരന്തങ്ങളെ കേവലം തകർച്ചകളായല്ല, മറിച്ച് ഒരു ജനതയുടെയും രാജ്യത്തിന്റെയും പുനർനിർമ്മാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി. ജെയിൻ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിജീവനം എന്നത് വ്യക്തികളോ സമൂഹമോ തനിയെ ആർജ്ജിക്കുന്ന ഒന്നല്ല, മറിച്ച് ബോധപൂർവ്വം കെട്ടിപ്പടുക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹങ്ങൾക്ക് അതിജീവിക്കാനുള്ള സ്വാഭാവികമായ കഴിവുണ്ട്. അതിജീവനം എന്നത് യാദൃശ്ചികമല്ല, അത് ഒരു തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ എട്ടുലക്ഷം പേർ കൊല ചെയ്യപ്പെട്ട വംശഹത്യയുടെ കയ്പ്പേറിയ ഓർമ്മകളിൽ നിന്ന്, ഇന്ന് ലോകത്തെ തന്നെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളിലൊന്നായി റുവാണ്ട മാറിയത് അവരുടെ നിശ്ചയദാർഢ്യം മൂലമാണ്. മാസത്തിലെ അവസാന ശനിയാഴ്ച രാജ്യം മുഴുവൻ ശുചീകരണത്തിനായി മാറ്റിവെക്കുന്ന ‘ഉമുഗണ്ട’ പോലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്.

2008-ലെ ഭൂകമ്പത്തിൽ തകർന്ന ചൈനയിലെ ബീച്ചുവാൻ നഗരത്തിന്റെ പുനർനിർമ്മാണം വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തകർന്ന നഗരം ഒരു മ്യൂസിയമാക്കി നിലനിർത്തിക്കൊണ്ട്, മറ്റൊരു സ്ഥലത്ത് പുതിയൊരു നഗരം തന്നെ ചൈന നിർമ്മിച്ചു. ദുരന്തബാധിതരായ 50,000 പേർക്കൊപ്പം മറ്റു സ്ഥലങ്ങളിൽ നിന്നുള്ള 50,000 പേരെ കൂടി താമസിപ്പിച്ച് ആ നഗരത്തെ നെഗറ്റീവ് ഊർജ്ജത്തിൽ നിന്ന് മോചിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അതുപോലെ 2004-ലെ സുനാമി, ഇന്തോനേഷ്യയിലെ ബന്ദ ആഷെയിൽ വർഷങ്ങളായി നിലനിന്നിരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും സമാധാനപരമായ വികസനത്തിനും കാരണമായി.

പുനരധിവാസ മേഖലകളിൽ പുതിയ നിക്ഷേപങ്ങളും ജനവിഭാഗങ്ങളും എത്തുന്ന രീതിയിലുള്ള ആസൂത്രണം ഉണ്ടായാൽ മാത്രമേ അവിടം പ്രതീക്ഷയുടെ നഗരമായി മാറൂ. കേരളത്തിൽ ദുരന്തമുഖങ്ങളിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. 2018-ലെ പ്രളയകാലത്തും ചെന്നൈ പ്രളയകാലത്തും ജാതിമത ഭേദമന്യേ മലയാളികൾ കാണിച്ച ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടാൻ ലോകം കാണിച്ച വേഗതയും ഐക്യവും എന്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കാണിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന വലിയ പ്രതിസന്ധിയാണെന്ന് അറിഞ്ഞിട്ടും നമ്മുടെ തിരഞ്ഞെടുപ്പുകളിലോ രാഷ്ട്രീയ ചർച്ചകളിലോ അത് കാര്യമായ ഇടം പിടിക്കുന്നില്ല. ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരിസ്ഥിതി മാറ്റങ്ങൾ അനിവാര്യമായും ഉൾപ്പെടുത്തണം-. മുരളി തുമ്മാരുകുടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ

കൊച്ചി ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026 ൽ പരിധികൾ ഇല്ലാത്ത മനുഷ്യർ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ട്രെയിനുകൾ ഉൾപ്പെടെ രാജ്യത്തെ പൊതു യാത്രാ സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദം ആകണമെന്ന് നീന്തൽ താരവും സംസ്ഥാന യുവ പ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ. കൊച്ചി ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026 ൽ പരിധികൾ ഇല്ലാത്ത മനുഷ്യർ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും ഇതിനുള്ള നിയമങ്ങൾ കൃത്യമായി നടപ്പിലാക്കപ്പെടണമെന്നും ചർച്ചയിൽ പങ്കെടുത്ത വേൾഡ് റെക്കോർഡ് ജേതാവായ സ്കൈ ഡൈവർ ശ്യാംകുമാർ എസ് എസ് പറഞ്ഞു. ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകണമെന്നു അദ്ദേഹം കൂട്ടിചേർത്തു.

സ്വപ്നങ്ങൾക്ക് നമ്മൾ നൽകുന്ന മൂല്യമാണ് അതിന്റെ വിജയസാധ്യത നിർണയിക്കുന്നതെന്നും തന്റെ വിജയ യാത്രയ്ക്ക് രക്ഷിതാക്കളാണ് കരുത്തായതെന്നും ആസിം വെളിമണ്ണ പറഞ്ഞു. ജീവിതം എല്ലാവർക്കും വ്യത്യസ്തമാണെ് പലർക്കും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം മാനസികമായി അതിനെ നേരിടാൻ ഓരോരുത്തരും പ്രാപ്തരാകണം – അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വപ്നങ്ങളെ കുടുംബത്തെ ബോധ്യപ്പെടുത്തിയാണ് മുന്നേറിയതെന്ന് ശ്യാംകുമാർ പറഞ്ഞു. ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്നും എല്ലാത്തിനും അപ്പുറം മുന്നോട്ട് ജീവിക്കാനുള്ള തീരുമാനത്തിനായിരിക്കണം പ്രാധാന്യമെന്നും അദ്ദേഹം കുട്ടിചേർത്തു. ഭാവിയിലെ വിഷയങ്ങൾ അധിഷ്ഠിതമാക്കി നടക്കുന്ന ഇത്തരമൊരു സമ്മിറ്റിൽ ക്ഷണം ലഭിച്ചപ്പോൾ ഏറെ അഭിമാനം തോന്നിയെന്നും തങ്ങൾ പറയുന്നത് കേൾക്കാൻ ആളുകൾ ഉണ്ടാകുന്നത് ഏറെ സന്തോഷകരമാണെന്നും ചോദ്യത്തിന് മറുപടിയായി ഇവരും വ്യക്തമാക്കി. പരിധികളില്ലാത്ത മനുഷ്യർ എന്ന വിഷയത്തിൽ നടന്ന ചർച്ച നാം ചെയ്യുന്നത് പര്യാപ്തമാണോ എന്ന ചോദ്യമാണ് ഉയർത്തുന്നതെന്ന് മോഡറേറ്റർ മിഥില ജോസ് അഭിപ്രായപ്പെട്ടു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് ഇരുവർക്കും ഉള്ള സ്നേഹാദരം കൈമാറി.

Continue Reading

kerala

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Published

on

മലപ്പുറം : എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വലിയവരമ്പിൽ തുടക്കമായി, 27ന് കണ്ണൂർ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച പതാക ജാഥയും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച കൊടിമര ജാഥയും ഇന്ന് കൊലപ്പുറത്ത് സംഗമിച്ചു, തുടർന്ന് രണ്ട് ജാഥകളും ഒന്നിച്ചു സമ്മേളന നഗരിയിലേക്ക് എത്തി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പികെ നവാസ് പതാക ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരത്തിൽ ഉയർത്തി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ട്രഷറർ അസ്ഹർ പെരുമുക്ക് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി, എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ അഹമ്മദ്‌ സാജു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കടേരി, എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്‌ എം ടി അസ്‌ലം, എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, ബിലാൽ റഷീദ്, അഖിൽ ആനക്കയം, ഇർഷാദ് മൊഗ്രാൽ, അനസ് എതിർത്തോട്, അഡ്വ: അൽ റസിൻ, റുമൈസ റഫീഖ്, ശാക്കിർ പാറയിൽ, പി എ ജവാദ്, ഡോ :ആയിഷ ബാനു, അഡ്വ : തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീർ മുതുപറമ്പ, വി എ വഹാബ്, കെ എൻ ഹക്കീം തങ്ങൾ, ജലീൽ കാടാമ്പുഴ, എം വി ഹസ്സൈനാർ, റാഷിദ്‌ കോക്കൂർ, അഡ്വ: അജാസ്, അഫ്ശീല, നഹ്‌ല,എ വി നബീൽ, ഫിദ ടി പി പങ്കെടുത്തു.

Continue Reading

kerala

‘എസ്.ഐ.ആറില്‍ ഫോം-7 ദുരുപയോഗം വ്യാപകം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെ.സി. വേണുഗോപാല്‍

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയിലെ പേരുകള്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ പേരുകള്‍ ബോധപൂര്‍വം വെട്ടിമാറ്റപ്പെടുന്നതായും കെ.സി. വേണുഗോപാല്‍ പറയുന്നു. ഇത് ഈ വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. ഇത്തരം ക്രമക്കേടുകള്‍ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അത് ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. മരണം, പേര് ഇരട്ടിപ്പുകള്‍ എന്നിവ അറിയിക്കാനാണ് നിയമപരമായി ഫോം-7 ഉപയോഗിക്കേണ്ടത്. എന്നാല്‍ നിലവില്‍ മതിയായ രേഖകളോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ തന്നെ പേരുകള്‍ വെട്ടാന്‍ വ്യാപകമായി അപേക്ഷകള്‍ നല്‍കപ്പെടുന്നതായും വേണുഗോപാല്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഏകീകൃതമായ രീതിയില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്നും, അസമില്‍ വോട്ടര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending