Connect with us

GULF

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി

Published

on

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി വീണ്ടും നിയമിക്കപ്പെട്ടു.

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് അഞ്ചാം തവണയാണ് യൂസുഫലി ഈ പദവിയിലെത്തുന്നത്. 2005 ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2009, 2018 വര്‍ഷങ്ങളില്‍ ഡയറക്ടര്‍ പദവിയും 2021ല്‍ വൈസ്‌ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.

GULF

യുഎൻ എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായിയും

Published

on

ദുബൈ: ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായിയും. അബൂദബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടർ എൻജിനിയറിങ് അസിസ്റ്റൻറ് പ്രഫസറാണ് തുഖ. ഇവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടിക ജനറൽ അസംബ്ലിക്ക് സമർപ്പിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 2,600-ലധികം പേരിൽ നിന്നാണ് പാനലിലെ അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ഗുട്ടെറസ് വ്യക്തമാക്കി.

മനുഷ്യജീവിതത്തെ പുനർനിർമിക്കുന്ന സാങ്കേതികവിദ്യാ പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പാനൽ സ്ഥാപിക്കുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. എഐ മേഖലയിലെ വിജ്ഞാന വിടവ് നികത്താനും സമ്പദ്വ്യവസ്ഥകളിലും സമൂഹങ്ങളിലും അതിന്റെ യഥാർഥ സ്വാധീനം വിലയിരുത്താനുമുള്ള ആദ്യത്തെ പൂർണ സ്വതന്ത്ര ആഗോള ശാസ്ത്ര സ്ഥാപനമായിരിക്കും പാനലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

GULF

സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

Published

on

റിയാദ്: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാജ്യത്തി​ൻറ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്.

ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിസാൻ, അസീർ, അൽ-ബാഹ, മക്ക, നജ്​റാൻ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിലും കാറ്റി​െൻറ സ്വാധീനം പ്രകടമാകും. മോശം കാലാവസ്ഥയെത്തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Continue Reading

GULF

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ പ്രഥമ രചനകൾ ദമ്മാമിൽ പ്രകാശിതമായി.

Published

on

ദമ്മാം: പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ പ്രഥമ രചനകൾ ദമ്മാമിൽ പ്രകാശിതമായി. ആത്മകഥാംശം പകർന്ന ‘മരീചികയോ ഈ മരുപ്പച്ച’ എന്ന പുസ്തകം എഴുത്തുകാരനും സിനിമ സംവിധായകനും നടനുമായ ജോയ് മാത്യു, River of Thoughts’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പ്രകാശനം നിർവ്വഹിച്ചു. വ്യവസായ പ്രമുഖരായ മുരളി ഊട്ടുകളം മുഹമ്മദ് സുഹൈൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പ്രോഗ്രാം ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യത വഹിച്ചു. ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ ആമുഖപ്രഭാഷണം നടത്തി. സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തക പരിചയം നടത്തി. ദമ്മാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്‌വ ചെയർമാൻ ജൗഹർ കുനിയിൽ, സാമൂഹിക പ്രവർത്തകരായ നൗഷാദ് തിരുവനന്തപുരം, ഷാജി മതിലകം ആശംസകൾ അർപ്പിച്ചു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ കാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ജനറൽ കൺവീനർ മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാൻ, അജ്മൽ കൊളക്കോടൻ, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്‌മാൻ, ഷബ്‌ന നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

Trending