GULF

യുഎൻ എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായിയും

By webdesk14

February 05, 2026

ദുബൈ: ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായിയും. അബൂദബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടർ എൻജിനിയറിങ് അസിസ്റ്റൻറ് പ്രഫസറാണ് തുഖ. ഇവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടിക ജനറൽ അസംബ്ലിക്ക് സമർപ്പിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 2,600-ലധികം പേരിൽ നിന്നാണ് പാനലിലെ അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ഗുട്ടെറസ് വ്യക്തമാക്കി.

മനുഷ്യജീവിതത്തെ പുനർനിർമിക്കുന്ന സാങ്കേതികവിദ്യാ പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പാനൽ സ്ഥാപിക്കുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. എഐ മേഖലയിലെ വിജ്ഞാന വിടവ് നികത്താനും സമ്പദ്വ്യവസ്ഥകളിലും സമൂഹങ്ങളിലും അതിന്റെ യഥാർഥ സ്വാധീനം വിലയിരുത്താനുമുള്ള ആദ്യത്തെ പൂർണ സ്വതന്ത്ര ആഗോള ശാസ്ത്ര സ്ഥാപനമായിരിക്കും പാനലെന്നും അദ്ദേഹം വ്യക്തമാക്കി.