Connect with us

News

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു

റഷ്യന്‍ എണ്ണയ്ക്കുള്ള പിഴ ഒഴിവാക്കി

Published

on

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 25 ശതമാനമായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക പിഴ തീരുവ പിന്‍വലിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിറക്കി.

തുണിത്തരങ്ങള്‍, ചെരുപ്പ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, വാഹന സ്‌പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് കുറഞ്ഞ നികുതിയില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാം. മരുന്നുകള്‍, രത്‌നം, വജ്രം എന്നിവയുടെ നികുതി യുഎസ് പൂര്‍ണ്ണമായും ഒഴിവാക്കും. അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി. ബദാം, പഴങ്ങള്‍ എന്നിവയുടെ നികുതി കുറച്ചേക്കും.

അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കാര്‍ഷിക വിഭവങ്ങള്‍ എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ അരി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കുംമെന്നും കരാറില്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Published

on

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് 5 മണി വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ബസില്‍ലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

താന്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഷിംജിതയുടെ വാദം. അതേസമയം നിയമപരമായ വഴി തേടാതെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് വൈറലാകാന്‍ വേണ്ടിയാണെന്നും, ഇത് ദീപക്കിന്റെ ആത്മഹത്യയ്ക്ക് നേരിട്ട് കാരണമായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഷിംജിത സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോകള്‍ എഡിറ്റ് ചെയ്തതാണെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ദീപക് മോശമായി പെരുമാറിയതിനോ യുവതിക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനോ ഉള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരുന്നത് കേസില്‍ നിര്‍ണ്ണായകമാകും.

ജനുവരി 16-ന് പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ദീപക്കിന്റെ ദൃശ്യം ഷിംജിത പകര്‍ത്തിയത്. ഇത് സമൂഹ മാധ്യമത്തില്‍ വൈറലായതിനെത്തുടര്‍ന്ന് ദീപക്കിന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ജനുവരി 18-ന് ദീപക് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരമാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.

 

Continue Reading

kerala

സി.ജെ റോയിയുടെ ആത്മഹത്യ; പ്രത്യേകസംഘം ഇന്ന് കൊച്ചിയില്‍

കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.

Published

on

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.

റോയിയുടെ കമ്പനിയുടെ നിക്ഷേപകരുടെയും സുഹൃത്തുക്കളുടെയും മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തും. കേരളത്തിലെ കമ്പനിയുടെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴിപൊലീസ് ബംഗളുരുവില്‍ വെച്ച് രേഖപെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ് കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഇന്‍കം ടാക്‌സ് – ഇ ഡി പരിശോധനയില്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. ശരീരത്തില്‍ നിന്നും 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയും ലഭിച്ചിരുന്നു. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.

 

Continue Reading

editorial

കേരളം കാത്തിരിക്കുന്ന മോചനം

EDITORIAL

Published

on

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയൊരു ചലനം സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു.ഡി.എഫ് നടത്തുന്ന ‘പുതുയുഗ യാത്ര’ വെറുമൊരു രാഷ്ട്രീയ യാത്രയല്ല; മറിച്ച് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ശ്വാസംമുട്ടുന്ന ഒരു ജനതയുടെ പ്രതിഷേധാഗ്നിയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഫാഷിസ്റ്റ് രീതികളും കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യ ശൈലിയുടെ മറ്റൊ രുപതിപ്പാണ് ഇടതു സര്‍ക്കാരും കാഴ്ചവെക്കുന്നത്. പിണറായി ഭരണത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധ നപ്രതിസന്ധി നേരിടുന്നു. ഭരണത്തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു.
ഒരു കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നാം അഭിമാനിച്ചിരുന്ന ‘കേരള മോഡല്‍’ ഇന്ന് വെറും ഓര്‍മ്മ മാത്രമായി മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ഈ രണ്ട് മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. മരുന്നില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളും അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാത്ത ചികിത്സാ സംവിധാനങ്ങളും ജനങ്ങളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ തുറന്നുകാട്ടാന്‍ ഡോ. ഹാരിസ് തയാറായത് മറ്റൊരു ഗതിയു മില്ലാതായിട്ടാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിക്ക് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരളത്തിലാണ്. ശസ്ത്രക്രിയ വേളയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതും ഐ.സി.യുവില്‍ യുവതി പീഡനത്തിനിരയായതും ആരോഗ്യമേഖലയുടെ ഭീകരാവസ്ഥ തുറന്നുകാട്ടുന്നതാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തികളാകുന്നു. തീപിടിത്തവും കെട്ടിടം തകര്‍ന്നു വീഴലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികി ത്സക്കുപോകാന്‍ തന്നെ ഭയമാകുന്ന അവസ്ഥയാണ്. കോവിഡിന്റെ മറവില്‍ പി.ആര്‍ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗം സി.പി.എം സെല്ലുകളുടെ നിയന്ത്രണത്തിലായതോടെ നിലവാരം കുത്തനെ ഇടിഞ്ഞു. കുട്ടികള്‍ ഉപരിപഠനത്തിനായി കുട്ടത്തോടെ നാടുവിടുന്ന കാഴ്ചയാണിന്ന്. കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടില്‍ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികളാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി, വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സര്‍ക്കാരില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം 6 ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം 8 ലക്ഷം കോടിയാകും. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ സെസും ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. വെള്ളക്കരം പതിന്മടങ്ങാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തെ 1000 ലീറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍തെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തായി കേരളം. സാധാരണക്കാരന്‍ പട്ടിണിയിലാകുമ്പോഴും ഭരണത്തിന്റെ തണലില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന കൊള്ള ഞെട്ടിപ്പിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണ്ണം പോലും കൊള്ളയടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടം ഭക്തിയെയും വിശ്വാസത്തെയും എത്രമാത്രം നിസ്സാരമായാണ് കാണുന്നതെന്ന് വ്യക്തം. ആ ചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഭഗവാന്റെ സമ്പാദ്യത്തിലും കൈവെച്ചിരിക്കുന്നു.
ക്ഷേമനിധികള്‍ പലതും തകര്‍ന്നു. പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശിക. എസ്.സി എസ്.ടി വിഭാങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മത്സ്യത്തൊഴിലാളികളെയും വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്ത ബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാരാണിത്.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന, മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന, ഫാഷിസ്റ്റ് ശൈലിയിലുള്ള മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തെ ഇന്ന് ഭരിക്കുന്നത്. ഈ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ കറ കഴുകിക്കളയാന്‍ ‘പുതുയുഗ യാത്ര’ക്ക് കഴിയേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, നഷ്ടപ്പെട്ട ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈ പോരാട്ടം അനിവാര്യമാണ്. അഴിമതിയും അഹങ്കാരവും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് കേരളത്തിന്റെ അതിജീവനത്തിനുള്ള ഏക വഴിയാണ്. പുതുയുഗ യാത്ര കേരളത്തിന്റെ വീണ്ടെടുപ്പിനുള്ള കാഹളമാകട്ടെ.

 

Continue Reading

Trending