editorial
കേരളം കാത്തിരിക്കുന്ന മോചനം
EDITORIAL
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയൊരു ചലനം സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു.ഡി.എഫ് നടത്തുന്ന ‘പുതുയുഗ യാത്ര’ വെറുമൊരു രാഷ്ട്രീയ യാത്രയല്ല; മറിച്ച് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ശ്വാസംമുട്ടുന്ന ഒരു ജനതയുടെ പ്രതിഷേധാഗ്നിയാണ്. പിണറായി വിജയന് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഫാഷിസ്റ്റ് രീതികളും കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യ ശൈലിയുടെ മറ്റൊ രുപതിപ്പാണ് ഇടതു സര്‍ക്കാരും കാഴ്ചവെക്കുന്നത്. പിണറായി ഭരണത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധ നപ്രതിസന്ധി നേരിടുന്നു. ഭരണത്തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു.
ഒരു കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നാം അഭിമാനിച്ചിരുന്ന ‘കേരള മോഡല്‍’ ഇന്ന് വെറും ഓര്‍മ്മ മാത്രമായി മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ഈ രണ്ട് മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. മരുന്നില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളും അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാത്ത ചികിത്സാ സംവിധാനങ്ങളും ജനങ്ങളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ തുറന്നുകാട്ടാന്‍ ഡോ. ഹാരിസ് തയാറായത് മറ്റൊരു ഗതിയു മില്ലാതായിട്ടാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിക്ക് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരളത്തിലാണ്. ശസ്ത്രക്രിയ വേളയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതും ഐ.സി.യുവില്‍ യുവതി പീഡനത്തിനിരയായതും ആരോഗ്യമേഖലയുടെ ഭീകരാവസ്ഥ തുറന്നുകാട്ടുന്നതാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തികളാകുന്നു. തീപിടിത്തവും കെട്ടിടം തകര്‍ന്നു വീഴലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികി ത്സക്കുപോകാന്‍ തന്നെ ഭയമാകുന്ന അവസ്ഥയാണ്. കോവിഡിന്റെ മറവില്‍ പി.ആര് കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗം സി.പി.എം സെല്ലുകളുടെ നിയന്ത്രണത്തിലായതോടെ നിലവാരം കുത്തനെ ഇടിഞ്ഞു. കുട്ടികള്‍ ഉപരിപഠനത്തിനായി കുട്ടത്തോടെ നാടുവിടുന്ന കാഴ്ചയാണിന്ന്. കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടില്‍ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികളാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി, വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സര്‍ക്കാരില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം 6 ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം 8 ലക്ഷം കോടിയാകും. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ സെസും ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. വെള്ളക്കരം പതിന്മടങ്ങാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തെ 1000 ലീറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍തെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തായി കേരളം. സാധാരണക്കാരന് പട്ടിണിയിലാകുമ്പോഴും ഭരണത്തിന്റെ തണലില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന കൊള്ള ഞെട്ടിപ്പിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണ്ണം പോലും കൊള്ളയടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടം ഭക്തിയെയും വിശ്വാസത്തെയും എത്രമാത്രം നിസ്സാരമായാണ് കാണുന്നതെന്ന് വ്യക്തം. ആ ചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഭഗവാന്റെ സമ്പാദ്യത്തിലും കൈവെച്ചിരിക്കുന്നു.
ക്ഷേമനിധികള്‍ പലതും തകര്‍ന്നു. പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശിക. എസ്.സി എസ്.ടി വിഭാങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മത്സ്യത്തൊഴിലാളികളെയും വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്ത ബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാരാണിത്.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന, മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന, ഫാഷിസ്റ്റ് ശൈലിയിലുള്ള മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തെ ഇന്ന് ഭരിക്കുന്നത്. ഈ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ കറ കഴുകിക്കളയാന്‍ ‘പുതുയുഗ യാത്ര’ക്ക് കഴിയേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, നഷ്ടപ്പെട്ട ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈ പോരാട്ടം അനിവാര്യമാണ്. അഴിമതിയും അഹങ്കാരവും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് കേരളത്തിന്റെ അതിജീവനത്തിനുള്ള ഏക വഴിയാണ്. പുതുയുഗ യാത്ര കേരളത്തിന്റെ വീണ്ടെടുപ്പിനുള്ള കാഹളമാകട്ടെ.
editorial
സഭ വിടുന്ന സര്‍ക്കാരും നിഴലിലാകുന്ന സത്യവും
ശബരിമല പോലെയുള്ള ഒരു പുണ്യസങ്കേതത്തില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച ഭക്തലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ, ജനകീയ പ്രശ്നങ്ങളും ഗൗരവകരമായ അഴിമതി ആരോപണങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയാണ്. എന്നാല്‍, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉത്തരം മുട്ടിയപ്പോള്‍ സഭാനടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞ സര്‍ക്കാര്‍ നടപടി ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, ഇത് ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടം തന്നെയാണ്. ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചോട്ടം എന്നത് ഗൗരവതരമാണ്. ശബരിമല പോലെയുള്ള ഒരു പുണ്യസങ്കേതത്തില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച ഭക്തലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.
ഈ കേസില്‍ കൃത്യമായ മറുപടി നല്‍കുന്നതിന്പകരം സഭ പിരിച്ചുവിട്ടത് സര്‍ക്കാരിന്റെ പരിഭ്രാന്തിയാണ് വെളിപ്പെടുത്തുന്നത്. സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന ഭരണകൂടം സംശയത്തിന്റെ നിഴലിലാണ്. പ്രതികളെ സംരക്ഷിക്കുന്നതാര് എന്ന പ്രധാന ചോദ്യവും ഈ വേളയില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. കേസിലെ പ്രതികള്‍ ഓരോരുത്തരായി പുറത്തിറങ്ങുന്നതും അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതും തെളിവ് നശിപ്പിക്കാനാണെന്ന ആരോപണം അതീവ ഗുരുതരമാണ്. പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിലെ നിര്‍ണ്ണായകമായ കണ്ണികളെ ഇല്ലാതാക്കാനും ഉന്നതതല ബന്ധങ്ങള്‍ മുടിവെക്കാനും സഹായിക്കുമെന്ന ആശങ്ക ശക്തമാണ്. കേസിലെ അന്വേഷണം സുതാര്യമാണെന്ന് ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍, പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു എന്ന ആരോപണം ജനമധ്യത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്നു.
ഭരണപക്ഷത്തിന്റെ്റെ ഈ പിന്മാറ്റം കേവലം രാഷ്ട്രീയ തന്ത്രമല്ല, മറിച്ച് വസ്തുതകള്‍ പുറത്തുവരുന്നതിനോടുള്ള ഭയമാണ്. ശബരിമലയിലെ സ്വത്ത് വകകളില്‍ കുറവുണ്ടായിട്ടുണ്ടോ എന്നതിലും അത് ആരുടെയൊക്കെ ഒത്താശയോടെയാണ് നടന്നതെന്നതിലും വ്യക്തമായ അന്വേഷണം അനിവാര്യമാണ്. സഭയില്‍ നിന്ന് ഒളിച്ചോടുന്നത് വഴി താല്‍ക്കാലികമായി രക്ഷപ്പെടാമെങ്കിലും ജനങ്ങളുടെ കോടതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സര്‍ക്കാര്‍ ബാ ധ്യസ്ഥരാണ്. അഴിമതി ആരോപണങ്ങളില്‍നിന്ന് മുഖം തി രിക്കുകയും സഭയെ നിശബ്ദമാക്കുകയും ചെയ്യുന്നത് ജനാ ധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണ്. സത്യം പുറത്തുവരുന്നത് വരെ ഈ ചോദ്യങ്ങള്‍ ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ ച്ച കേസില്‍ ഉരുണ്ടുകൂടിയ ദുരൂഹതകള്‍ നീക്കണമെങ്കില്‍ നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ആവശ്യമാണ്. അതിന് തയ്യാറാകാതെ സഭ വിടുന്നത് ഭരണകൂടത്തിന്റെ പ രാജയമാണ് വിളിച്ചോതുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണി കൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയിലിന് പുറത്തേ ക്ക് വരുന്നത് കേസിന്റെ ഭാവിയെതന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ദ്വാരപാലക പാളി കേസില്‍ നേരത്തെ ജാമ്യം നേടിയ പോറ്റിക്ക്, കട്ടിളപാളി കേസിലും 90 ദിവസ ത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാ മ്യം ലഭിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീ ഷ് എന്നിവര്‍ക്ക് പിന്നാലെ പോറ്റിയും പുറത്തിറങ്ങുകയാ ണ്. തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം കാര ണം കുറ്റപത്രം വൈകുന്നത് എസ്.ഐ.ടിയുടെ വീഴ്ചയാ ണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. മുന്‍ തിരുവാഭരണ ക മ്മീഷണര്‍ കെ.എസ് ബൈജു അടക്കമുള്ള മറ്റ് പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയിലെത്തിയിട്ടുണ്ട്.
തുടക്കത്തിലുള്ള വേഗത അന്വേഷണത്തില്‍ ഇപ്പോഴില്ലെ ന്നത് പകല്‍പോലെ വ്യക്തമാണ്. കോടതി മേല്‍നോട്ടത്തി ലാണ് അന്വേഷണമെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന തിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാ ണെന്നാണ് കാണേണ്ടത്. പാളികള്‍ മാറിയില്ലെന്ന് വി.എ സ്.എസ്.സിയിലെ പരിശോധനയില്‍ വ്യക്തമായതോടെ ഇ നി എത്ര സ്വര്‍ണം പോയെന്ന് മാത്രമാണ് തെളിയിക്കാനു ള്ളത്. നിലവില്‍ പ്രതികള്‍ നല്കിയതും ദേവസ്വം ബോഡ് നല്കിയതുമായ വിവരങ്ങള്‍ മാത്രമാണ് എസ്.ഐ.ടിക്കു ള്ളത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍ വിചാരണയെ ബാധിക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേവലം ഉദ്യോഗസ്ഥ തലത്തില്‍ ഒതുങ്ങുന്നതല്ലെന്നും അതിന്റെറെ വേരുകള്‍ ഭരണസിരാകേന്ദ്രങ്ങളിലേക്കും സി.പി.എം ഉന്നതരിലേക്കും നീളുന്നുവെന്നുമുള്ള ആ ക്ഷേപം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
അന്വേഷണം പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലേക്ക് എത്താതിരി ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നത് ജനാധിപത്യപരമായ സുതാര്യതക്ക് വിരുദ്ധമാണ്. അന്വേഷണം കൃത്യമായ ദിശയില്‍ നീങ്ങിയാല്‍ അത് പല വി.വി.ഐ.പികളുടെയും മുഖംമൂടി അഴിക്കുമെന്ന് ഭരണകൂടം ഭയപ്പെടുന്നുണ്ടോ? സഭാനടപടികള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചതും പ്രതികളെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കുന്നതും ഈ ഭയത്തിന്റെ പ്രതിഫലനമാണ്. അ ഴിമതിയുടെ കറ പുരണ്ട കൈകളെ സംരക്ഷിക്കാന്‍ സര് ക്കാര് കാട്ടുന്ന അമിത ജാഗ്രത, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കമായി മാത്രമേ കാണാന്‍ കഴിയൂ. ശബരിമല എന്നത് കോടിക്കണക്കിന് ഭക്തരുടെ വൈകാ രികമായ പുണ്യകേന്ദ്രമാണ്. അവിടെ നടന്ന സ്വര്‍ണ്ണക്കവര്‍ ച്ച അന്വേഷിക്കുന്നതില്‍ കാണിക്കുന്ന മെല്ലെപ്പോക്കും ഉ ന്നതരെ സംരക്ഷിക്കാനുള്ള നീക്കവും യഥാര്‍ത്ഥത്തില്‍ വി ശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഭക്തര്‍ സ മര്‍പ്പിച്ച കാണിക്കയും വഴിപാടുകളും അധികാരത്തിന്റെ സ്വാധീനത്തില്‍ അപഹരിക്കപ്പെടുന്നത് ഒരു തരത്തിലും അം ഗീകരിക്കാനാവില്ല. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് കേ വലം ഭൗതികമായ വിലയല്ല, മറിച്ച് ഭക്തരുടെ വിശ്വാസവും കൂറുമാണ്. അന്വേഷണ ഏജന്‍സികളുടെ കൈകള്‍ കെട്ടി യിടുന്നത് പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍, അത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണപക്ഷത്തിന്റെ ‘രക്ഷപ്പെടുത്തല്‍ തന്ത്രം’ ജനങ്ങള്‍ തി രിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
editorial
കേരളം നിരാശയുടെ പടുകുഴിയില്‍
സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു.
ഒരാഴ്ച്ചക്കിടെ ഏല്‍ക്കേണ്ടിവന്ന ഇരട്ട പ്രഹരത്തിന്റെ ആഘാതത്തിലാണ് മലയാളികള്‍. ദിവസങ്ങളുടെ വ്യത്യാസത്തില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര – കേരള ബജറ്റുകള്‍ ഒരുപോലെ നിരാശാജനകവും പ്രതീക്ഷകള്‍ക്ക് ഒരു വകയും നല്കാത്തവയുമാണ്. സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജി.എസ്.ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി പ്രതീക്ഷയുടെ നെറുകയിലിരുന്നുകൊണ്ടാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ കേരളം നോക്കിക്കണ്ടിരുന്നത്.
കേരളത്തില്‍ നിന്ന് രണ്ടു സഹമന്ത്രിമാരുള്ളതും ഒരു ലോക്സഭാ എം.പിയും തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയതുമെല്ലാമാണ് പതിവിനു വിപരീതമായി രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ധരുമെല്ലാം നിര്‍മലാ സീതാരാമനില്‍ പ്രതീക്ഷവെച്ചുപുലര്ത്താനുള്ള കാരണങ്ങളായി കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷാംഗങ്ങളെക്കാള്‍ ഞെട്ടിത്തരിച്ചിരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച പരിതസ്ഥിതിയിലാണ് നിലവിലെ കേരള ബി.ജെപി. ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തുകയും എന്നാല്‍ അദ്ദേഹം വികസനത്തെക്കുറിച്ച് ക, മ മിണ്ടാതെ പോവുകയും ചെയ്തതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പരിഹാസ്യരായിപ്പോയ രാജീവ് ശങ്കറിന്റെയും കൂട്ടരുടെയും അവസാനത്തെ അത്താണിയായിരുന്നു കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിലും എടുത്തുപറയാന്‍ ഒരു പദ്ധതിപോലുമില്ലാത്ത സാഹചര്യത്തില്‍ തല ഉയര്‍ത്താന്‍ കഴിയാത്ത നിലയിലേക്കാണ് അവര്‍ എടുത്തെറിയപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയിലിനുപകരം ഇ. ശ്രീധരന് മുന്നോട്ടുവെച്ച പദ്ധതിയെ പിന്തുണക്കുക മാത്രമല്ല, അത് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപനം തന്നെ നടത്തിക്കളഞ്ഞിരുന്നു സംസ്ഥാന ബി.ജെ.പി. എന്നാല്‍ അതേക്കുറിച്ച് ഒരുപരാമര്ശംപോലുമുണ്ടായില്ലെന്നത് എത്രമാത്രം ദൈന്യതയാണ് അവര്‍ക്ക് സമ്മാനിച്ചതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
റെയില്‍വേ പദ്ധതി ഇല്ലെന്ന് മാത്രമല്ല 12 ജലപാത പ്രഖ്യാപിച്ചതിലും കേരളമില്ല. പുതിയ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രഖ്യാപിച്ചതിലും സംസ്ഥാനത്തെ കുറിച്ച് പരാമര്‍ശമില്ല. രാജ്യത്ത് ഏഴ് ഹൈസ്പീഡ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചതില്‍ കേരളമില്ല. മുംബൈ – പൂനെ, പൂനെ- ഹൈദരാബാദ്-ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡല്‍ഹി- വാരണാസി, വാരണാസി- സിലിഗുരി എന്നിവയാണ് പുതിയ ഇടനാഴികളായി പ്രഖ്യാപിച്ചിരിക്കുന്നത്.2026-27 സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തം 2.93ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്‍വേയ്ക്ക് മാത്രമായി ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനല്‍കുകയും എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്‍ കേരളത്തിന്റെ പേരില്ല. ധാതു ഖനനത്തിന് റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനം പൊതുമേഖലയില്‍ പ്രഖ്യാപിച്ച അതേ പദ്ധതിയാണ് കേന്ദ്രം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കലെത്തിനില്ക്കുമ്പോഴുള്ള ഈ അവഗണന കേരളത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഒരു പ്രതീക്ഷയുമില്ലെന്ന രാഷ്ട്രീയമാനം കൂടി ഈ ബജറ്റ് സമ്മാനിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള ‘സമഗ്ര ശിക്ഷാ’ തുടങ്ങിയ പദ്ധതികള്‍ക്ക് നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നല്‍കുന്നുമില്ല. ചുരുക്കത്തില്‍ കശുവണ്ടി നാളികേര സംരക്ഷണം, കടലാമ സംരക്ഷണം എന്നിവ പോലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ പൊതുവായ പ്രഖ്യാപനങ്ങളില്‍ ആശ്വാസം കൊള്ളാനാണ് സംസ്ഥാനത്തിന്റെ വിധി.
editorial
സഭയില്‍ സ്തംഭിക്കുന്ന സര്‍ക്കാര്‍
ഭരണപക്ഷ എം.എല്‍.എമാരെ നിയമവും ചട്ടവും പഠിപ്പിക്കേണ്ട ഗതികേടിലാണ് സഭാധ്യക്ഷന് എത്തിപ്പെട്ടിരിക്കുന്നത്.
സംസ്ഥാനം ഭരണപരാജയത്തിന്റെ ഘോഷയാത്രക്ക് സാക്ഷ്യംവഹിക്കുമ്പോള്‍ വിവിധ വകുപ്പുകളുടെ വീഴ്ച്ചകള്‍ തുറന്നുകാട്ടി പ്രതിപക്ഷം സര്‍ക്കാറിന്റെ തൊലിയുരിക്കുന്ന കാഴ്ച്ചക്കാണ് നിയമസഭ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ തീര്‍ത്തും പ്രതിരോധത്തിലായിപ്പോയ ഭരണപക്ഷത്തിന്റെ സമനിലപോലും തെറ്റിപ്പോകുന്ന അവസ്ഥാ വിശേഷമാണ് നിലനില്‍ക്കുന്നത്. ഭരണപക്ഷ എം.എല്‍.എമാരെ നിയമവും ചട്ടവും പഠിപ്പിക്കേണ്ട ഗതികേടിലാണ് സഭാധ്യക്ഷന് എത്തിപ്പെട്ടിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പി.പി ചിത്തരഞ്ജന് എം.എല്‍.എ യെ സ്പീക്കര്‍ക്ക് കടുത്ത ഭാഷയില്‍ ശാസിക്കേണ്ടിവന്നത് ഇതിന്റെ ഉദാഹരണമാണ്.
പതിവിനു വിപരീതമായ നാടകീയ രംഗങ്ങളാണ് ഈ സമ്മേളനക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ അരങ്ങേറിയത്. ശബരിമല സ്വര്‍ണമോഷണത്തിന്റെ പേരില്‍ പ്രതിപക്ഷം സഭസ്തം ഭിപ്പിച്ചപ്പോള് അനിതരസാധാരണമായി ഭരണപക്ഷംതന്നെ ഓടിയെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു. അതിന് നേതൃത്വം നല്‍കിയതാകട്ടേ രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരിക്കല്‍പോലും പ്രതിഷേധത്തിനോ പ്രതിരോധത്തിനോ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടില്ലാത്ത മുന്‍ആരോഗ്യ മന്ത്രികൂടിയായ കെ.കെ ശൈലജയും. സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തിന്റെ പ്രതിഫലനം ചൂടുംചൂരും ചോര്‍ന്നുപോകാതെ പ്രതിപക്ഷം മാധ്യമങ്ങള്‍ക്കുമുന്നിലും അവതരിപ്പിക്കുന്നതിന് തടയിടലായിരുന്നു ഈ നീക്കത്തിന്റെ ഒന്നാമത്തെ ലക്ഷ്യമെങ്കില്‍ കെ.കെ ശൈലജയെ മുന്നില്‍ നിര്‍ത്തിയതിലൂടെ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള സര്‍ക്കാറിന്റെ ആത്മവിശ്വാസക്കുറവാണ് പ്രകടമായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ ഈ സര്ക്കാറിനെതിരാ യ വികാരത്തിന്റെ ചൂടറിഞ്ഞ ഇടതുപക്ഷം പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിനോക്കിയത്.
എന്നാല്‍ എല്ലാം വൃഥാവിലാവുകയും ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ കൂടുതല്‍ അപഹാസ്യമായിത്തീര്ന്നിരിക്കുകയുമാണ്.ഒരേവിഷയത്തില്‍ ഭരണപക്ഷം രണ്ടുതട്ടിലാകുന്നതിനും സഭസാക്ഷ്യംവഹിക്കുകയുണ്ടായി. പ്രത്യേകിച്ചും ശബരിമല വിഷയത്തില്‍. എസ്.ഐ.ടി അന്വേഷണത്തിന്റെ ഭാഗമായി സോമിയാഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആവശ്യം മന്ത്രി വി. ശിവന്‍കുട്ടി ഉന്നയിച്ചപ്പോള്‍ അത്തരമൊരാവശ്യം ഞങ്ങള്‍ക്കില്ലെന്ന നിലപാടിലായിരുന്നു ഭരണപക്ഷത്തെ മറ്റുള്ളവര്‍. ഇന്നലെ നടന്ന ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതിഗതികള്‍.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപിഴവ് എണ്ണിപ്പറഞ്ഞ് പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിളപ്പില്‍ശാല ആശുപത്രി കവാടം രാത്രി മൂന്ന് പൂട്ടിട്ട് പൂട്ടിയ നിലയിലാണെന്നും എന്തിനാണ് ആശുപത്രി പൂട്ടുന്നതെന്നും പട്ടി കടിക്കാന്‍ വരുമെങ്കില്‍ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചുകൂടെയെന്നുമുള്ള വിഷ്ണുവി ന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഭരണപക്ഷത്ത് ആരുമുണ്ടായിരുന്നില്ല. വിളപ്പില്‍ ശാല ചികിത്സ പിഴവ്, ഹര്‍ഷിന, പാലക്കാട് കൈ മുറിച്ചു മാറ്റേണ്ടിവന്ന കുട്ടി, മാനന്തവാടിയില്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റില്‍ തുണികൂട്ടി തുന്നിയത്, എസ്.എ.ടി ആശുപത്രിയില്‍ അണുബാധയെതുടര്‍ന്ന് യുവതി മരിച്ചത്, മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ വേണു മരിച്ച സംഭവം, ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം വിഷ്ണുനാഥ് അക്കമിട്ടുനിരത്തുമ്പോള് ഭരണപക്ഷത്തിന്റെ ശിരസ്സ് അറിയാതെ താഴ്ന്നുപോകുന്നതിനാണ് സഭ സാക്ഷ്യംവഹിച്ചത്.
വേണുവിനെ കൊന്നത് ആ രോഗ്യവകുപ്പല്ലേയെന്നും കൊല്ലം വഴി എത്ര തവണ ആരോഗ്യമന്ത്രി പോയെന്നും ഒരു തവണയെങ്കിലും വേണു വിന്റെ കുടുംബത്തെ കണ്ടോയെന്നുമുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ചങ്കില്തറക്കാന് പര്യാപ്തമായിരുന്നു. മാതൃ മരണനിരക്ക് ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണെന്നും കേരളത്തില്‍ ഒരു ജില്ലാ ജനറല്‍ ആശുപത്രിയിലും ക്രിട്ടിക്കല്‍ കെയര്‍ സംവിധാനമില്ലെന്നും സംസ്ഥാനത്ത് ആകെയുള്ളത് 50 സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ മാത്രമാണെന്നുമുള്ള മാത്യു കുഴല്‍നാടന്റെ കൂട്ടിച്ചേര്‍ക്കലും സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കാന്‍ പര്യാപ്തമായിരുന്നു.ആരോഗ്യവകുപ്പ് വെന്റ്റിലേറ്ററിലാണെന്ന തന്റെ ആരോപണം പ്രതിപക്ഷനേതാവ് കൂടുതല്‍ കടുപ്പിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം യു.ഡി.എഫ് കാലത്തേക്ക് ഊളിയിടാനും വസ്തുതാവിരുദ്ധമായ കാര്യങ്ങളില്‍ അഭയംതേടാനുമാണ് വകുപ്പ് മന്ത്രി തയാറായത്. ധിക്കാരവും ധാര്‍ഷ്ട്യവും മന്ത്രി പദവിയുടെ ഭാഗമാണെന്ന് ധരിച്ചുവശായ അവര്‍ വക്കുംമുനയും തേഞ്ഞുപോയ പഴമ്പുരാണങ്ങള് ആവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തിനു തന്നെ അതെല്ലാം അരോചകമായിത്തീര്ന്നിരുന്നു. ഏതായാലും ഉത്തരങ്ങളോ മറുപടികളോ ഇല്ലാതെ നിരന്തരമായി പ്രതിരോധത്തിലായിപ്പോകുന്ന സര്‍ക്കാര്‍ ഈ സഭാ കാലാവധി കൂടുതല്‍ പരിക്കുകളില്ലാതെ എങ്ങനെ അവസാനിപ്പിക്കുമെന്ന ചിന്തയിലായിരിക്കുമെന്ന കാര്യത്തിലായിരിക്കും.
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
india2 days agoമോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി
-
GULF14 hours agoഅബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി
