ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ, ജനകീയ പ്രശ്‌നങ്ങളും ഗൗരവകരമായ അഴിമതി ആരോപണങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയാണ്. എന്നാല്‍, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉത്തരം മുട്ടിയപ്പോള്‍ സഭാനടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞ സര്‍ക്കാര്‍ നടപടി ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, ഇത് ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടം തന്നെയാണ്. ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചോട്ടം എന്നത് ഗൗരവതരമാണ്. ശബരിമല പോലെയുള്ള ഒരു പുണ്യസങ്കേതത്തില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച ഭക്തലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.
ഈ കേസില്‍ കൃത്യമായ മറുപടി നല്‍കുന്നതിന്പകരം സഭ പിരിച്ചുവിട്ടത് സര്‍ക്കാരിന്റെ പരിഭ്രാന്തിയാണ് വെളിപ്പെടുത്തുന്നത്. സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന ഭരണകൂടം സംശയത്തിന്റെ നിഴലിലാണ്. പ്രതികളെ സംരക്ഷിക്കുന്നതാര് എന്ന പ്രധാന ചോദ്യവും ഈ വേളയില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. കേസിലെ പ്രതികള്‍ ഓരോരുത്തരായി പുറത്തിറങ്ങുന്നതും അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതും തെളിവ് നശിപ്പിക്കാനാണെന്ന ആരോപണം അതീവ ഗുരുതരമാണ്. പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിലെ നിര്‍ണ്ണായകമായ കണ്ണികളെ ഇല്ലാതാക്കാനും ഉന്നതതല ബന്ധങ്ങള്‍ മുടിവെക്കാനും സഹായിക്കുമെന്ന ആശങ്ക ശക്തമാണ്. കേസിലെ അന്വേഷണം സുതാര്യമാണെന്ന് ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍, പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു എന്ന ആരോപണം ജനമധ്യത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്നു.
ഭരണപക്ഷത്തിന്റെ്‌റെ ഈ പിന്മാറ്റം കേവലം രാഷ്ട്രീയ തന്ത്രമല്ല, മറിച്ച് വസ്തുതകള്‍ പുറത്തുവരുന്നതിനോടുള്ള ഭയമാണ്. ശബരിമലയിലെ സ്വത്ത് വകകളില്‍ കുറവുണ്ടായിട്ടുണ്ടോ എന്നതിലും അത് ആരുടെയൊക്കെ ഒത്താശയോടെയാണ് നടന്നതെന്നതിലും വ്യക്തമായ അന്വേഷണം അനിവാര്യമാണ്. സഭയില്‍ നിന്ന് ഒളിച്ചോടുന്നത് വഴി താല്‍ക്കാലികമായി രക്ഷപ്പെടാമെങ്കിലും ജനങ്ങളുടെ കോടതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാ ധ്യസ്ഥരാണ്. അഴിമതി ആരോപണങ്ങളില്‍നിന്ന് മുഖം തി രിക്കുകയും സഭയെ നിശബ്ദമാക്കുകയും ചെയ്യുന്നത് ജനാ ധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണ്. സത്യം പുറത്തുവരുന്നത് വരെ ഈ ചോദ്യങ്ങള്‍ ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ ച്ച കേസില്‍ ഉരുണ്ടുകൂടിയ ദുരൂഹതകള്‍ നീക്കണമെങ്കില്‍ നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ആവശ്യമാണ്. അതിന് തയ്യാറാകാതെ സഭ വിടുന്നത് ഭരണകൂടത്തിന്റെ പ രാജയമാണ് വിളിച്ചോതുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയിലിന് പുറത്തേ ക്ക് വരുന്നത് കേസിന്റെ ഭാവിയെതന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ദ്വാരപാലക പാളി കേസില്‍ നേരത്തെ ജാമ്യം നേടിയ പോറ്റിക്ക്, കട്ടിളപാളി കേസിലും 90 ദിവസ ത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാ മ്യം ലഭിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീ ഷ് എന്നിവര്‍ക്ക് പിന്നാലെ പോറ്റിയും പുറത്തിറങ്ങുകയാ ണ്. തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം കാര ണം കുറ്റപത്രം വൈകുന്നത് എസ്.ഐ.ടിയുടെ വീഴ്ചയാ ണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. മുന്‍ തിരുവാഭരണ ക മ്മീഷണര്‍ കെ.എസ് ബൈജു അടക്കമുള്ള മറ്റ് പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയിലെത്തിയിട്ടുണ്ട്.
തുടക്കത്തിലുള്ള വേഗത അന്വേഷണത്തില്‍ ഇപ്പോഴില്ലെ ന്നത് പകല്‍പോലെ വ്യക്തമാണ്. കോടതി മേല്‍നോട്ടത്തി ലാണ് അന്വേഷണമെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന തിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാ ണെന്നാണ് കാണേണ്ടത്. പാളികള്‍ മാറിയില്ലെന്ന് വി.എ സ്.എസ്.സിയിലെ പരിശോധനയില്‍ വ്യക്തമായതോടെ ഇ നി എത്ര സ്വര്‍ണം പോയെന്ന് മാത്രമാണ് തെളിയിക്കാനു ള്ളത്. നിലവില്‍ പ്രതികള്‍ നല്‍കിയതും ദേവസ്വം ബോഡ് നല്‍കിയതുമായ വിവരങ്ങള്‍ മാത്രമാണ് എസ്.ഐ.ടിക്കു ള്ളത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍ വിചാരണയെ ബാധിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേവലം ഉദ്യോഗസ്ഥ തലത്തില്‍ ഒതുങ്ങുന്നതല്ലെന്നും അതിന്റെറെ വേരുകള്‍ ഭരണസിരാകേന്ദ്രങ്ങളിലേക്കും സി.പി.എം ഉന്നതരിലേക്കും നീളുന്നുവെന്നുമുള്ള ആ ക്ഷേപം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
അന്വേഷണം പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലേക്ക് എത്താതിരി ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നത് ജനാധിപത്യപരമായ സുതാര്യതക്ക് വിരുദ്ധമാണ്. അന്വേഷണം കൃത്യമായ ദിശയില്‍ നീങ്ങിയാല്‍ അത് പല വി.വി.ഐ.പികളുടെയും മുഖംമൂടി അഴിക്കുമെന്ന് ഭരണകൂടം ഭയപ്പെടുന്നുണ്ടോ? സഭാനടപടികള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചതും പ്രതികളെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കുന്നതും ഈ ഭയത്തിന്റെ പ്രതിഫലനമാണ്. അ ഴിമതിയുടെ കറ പുരണ്ട കൈകളെ സംരക്ഷിക്കാന്‍ സര്‍ ക്കാര്‍ കാട്ടുന്ന അമിത ജാഗ്രത, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കമായി മാത്രമേ കാണാന്‍ കഴിയൂ. ശബരിമല എന്നത് കോടിക്കണക്കിന് ഭക്തരുടെ വൈകാ രികമായ പുണ്യകേന്ദ്രമാണ്. അവിടെ നടന്ന സ്വര്‍ണ്ണക്കവര്‍ ച്ച അന്വേഷിക്കുന്നതില്‍ കാണിക്കുന്ന മെല്ലെപ്പോക്കും ഉ ന്നതരെ സംരക്ഷിക്കാനുള്ള നീക്കവും യഥാര്‍ത്ഥത്തില്‍ വി ശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഭക്തര്‍ സ മര്‍പ്പിച്ച കാണിക്കയും വഴിപാടുകളും അധികാരത്തിന്റെ സ്വാധീനത്തില്‍ അപഹരിക്കപ്പെടുന്നത് ഒരു തരത്തിലും അം ഗീകരിക്കാനാവില്ല. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് കേ വലം ഭൗതികമായ വിലയല്ല, മറിച്ച് ഭക്തരുടെ വിശ്വാസവും കൂറുമാണ്. അന്വേഷണ ഏജന്‍സികളുടെ കൈകള്‍ കെട്ടി യിടുന്നത് പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍, അത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണപക്ഷത്തിന്റെ ‘രക്ഷപ്പെടുത്തല്‍ തന്ത്രം’ ജനങ്ങള്‍ തി രിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.