Connect with us

News

ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം തന്നെ കൈക്കൂലി വാങ്ങി; പുതിയ എസ്എച്ച്ഒ എസിബിയുടെ പിടിയില്‍

ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം തന്നെ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി.

Published

on

റാഞ്ചി : ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം തന്നെ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ ചെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയായ ഷൈലേഷ് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ പിടിയിലായത്.

ജനുവരി 13ന് ചെയിന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഓഫീസര്‍ ഇന്‍-ചാര്‍ജായി ചുമതലയേറ്റ ഷൈലേഷ് കുമാര്‍, അതേ ദിവസം തന്നെ ഒരു പരാതിക്കാരനില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുപണിക്കായി സ്വന്തം ഭൂമിയില്‍ ഇഷ്ടിക നിര്‍മാണത്തിന് അനുമതി തേടി ബെന്‍ഡോറ ഗ്രാമവാസിയായ ജയ്പാല്‍ നായക് സ്റ്റേഷനിലെത്തിയിരുന്നു. പിന്നാലെ നായക്കിന്റെ വീട്ടിലെത്തിയ എസ്എച്ച്ഒ, അനുമതി താന്‍ നല്‍കിയതാണെന്നും 20,000 മുതല്‍ 30,000 രൂപ വരെ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയും ഇയാള്‍ ഉയര്‍ത്തിയതായി പറയുന്നു.
ഇതോടെ ജയ്പാല്‍ നായക് അഴിമതി വിരുദ്ധ ബ്യൂറോയുമായി ബന്ധപ്പെട്ടു. എസിബിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച (ജനുവരി 14) ജയ്പാല്‍ സ്റ്റേഷനിലെത്തി കൈക്കൂലി തുക ഷൈലേഷ് കുമാറിന് കൈമാറി. ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന എസിബി സംഘം കൈക്കൂലി സഹിതം ഷൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും എസിബി അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വീണ്ടും പരോള്‍ 

രണ്ടുമാസം മുമ്പും രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു

Published

on

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. നേരത്തേയും പരോള്‍ ലഭിച്ച പത്താം പ്രതി രഞ്ജിത്തിനാണ് വീണ്ടും പരോള്‍. രണ്ടുമാസം മുമ്പാണ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നത്. നിലവില്‍ പീതാംബരന്‍, ഗിജിന്‍ എന്നീ പ്രതികള്‍ പരോളിലാണ്.

കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ.പീതാംബരന്‍, അഞ്ചാം പ്രതി ഗിജിനും പരോള്‍ അനുവദിച്ചിരുന്നു.15 ദിവസത്തേക്കാണ് ഇരുവര്‍ക്കും പരോള്‍ നല്‍കിയത്. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതരുടെ വാദം.

കേസിലെ പ്രതികള്‍ നേരത്തെയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.

2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

 

Continue Reading

kerala

സിജെ റോയിയുടെ മരണം; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി

സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Published

on

By

ദില്ലി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിച്ചു.

സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നീണ്ട പീഡനം, നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

കിറ്റെക്‌സ് ഗാര്‍മെന്റസിന്റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടിയുടെ പ്രസിഡന്റുമായ ആള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. ഇത്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡന്‍ പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സുധീഷ് കുമാറിനെ പ്രതിചേര്‍ത്ത രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതിനാല്‍ ഇന്ന് ജയില്‍ മോചിതനാകും.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും. ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍. വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.

തട്ടിപ്പിന് ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ സുധീഷ് അവസരം ഒരുക്കി. രേഖകളില്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി. പാളികള്‍ അഴിച്ചപ്പോള്‍ കമ്മീഷണറെ ഒഴിവാക്കി നിര്‍ത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരാരി ബാബു സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Continue Reading

Trending