News
ചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നിലനിര്‍ത്തി. ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറിയ ടീമിന് ബിസിസിഐ 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മുംബൈ:അണ്ടര്‍-19 ലോകകപ്പില്‍ ചരിത്രവിജയം നേടി കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയ ആയുഷ് മാത്ര നയിച്ച ഇന്ത്യന്‍ സംഘത്തിന്റെ അപരാജിത കുതിപ്പിന്റെ അംഗീകാരമായാണ് ഈ പ്രഖ്യാപനം.
ഹരാരെയില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി കാലേബ് ഫാല്‍ക്കനര്‍ 115 റണ്‍സ് നേടിയെങ്കിലും വിജയം ഇന്ത്യക്കായിരുന്നു.
ഫൈനലില്‍ സൂര്യവന്‍ഷി 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടി. 15 സിക്സറുകളും 15 ഫോറുകളും ഉള്‍പ്പെട്ട ഇന്നിംഗ്സില്‍ വെറും 55 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ടൂര്‍ണമെന്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി. കൂടാതെ 71 പന്തില്‍ 150 റണ്‍സ് എന്ന അണ്ടര്‍-19 ക്രിക്കറ്റിലെ അതിവേഗ 150 എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ അണ്ടര്‍-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ടീം സ്കോറും ഇന്ത്യ സ്വന്തമാക്കി.
ടൂര്‍ണമെന്റിലുടനീളം ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രശംസിച്ചു. ”ലോകകപ്പിലെ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐയും രാജ്യവും അഭിമാനിക്കുന്നു. ഫൈനലിലെ ആധിപത്യ വിജയം ഉള്‍പ്പെടെ അപരാജിത മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് 7.5 കോടി രൂപ പാരിതോഷികമായി നല്‍കുന്നത്,” സൈകിയ വ്യക്തമാക്കി. 2022ലും കിരീടം നേടിയ ഇന്ത്യ, ഈ വിജയത്തോടെ അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു.
kerala
‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകുമെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
‘വികസനമല്ലാതെ മറ്റെന്താണ് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകും. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാം.’- വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും യുഡിഎഫ് കാണുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമുള്ള ആക്ഷേപത്തിന് മറുപടിയായി വി ഡി സതീശന് പറഞ്ഞു.
സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. കാരണം ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. ഈ കുറ്റം പറയുന്നവര്‍ക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം കേറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണ്? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കള്‍. പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല. എന്‍എസ്എസിലോ എസ്എന്‍ഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താല്‍ നിങ്ങള്‍ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാന്‍. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങള്‍ അവര്‍ നോക്കിക്കോളും, അവിടെയുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചോളും.’- അദ്ദേഹം പറഞ്ഞു.
News
ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം – വ്യാപക പടര്‍ച്ചയ്ക്ക് സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന
2001ന് ശേഷം ബംഗ്ലാദേശില്‍ ഇതുവരെ 348 നിപ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ധാക്ക: ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ജനുവരി 28ന് മരിച്ച നവഗാവ് ജില്ലയിലെ 50 വയസുള്ള സ്ത്രീക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ അടുത്തിടെ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയും മറ്റ് ലക്ഷണങ്ങളുമായി ജനുവരി 21നാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത കാലത്തൊന്നും യാത്ര നടത്തിയിട്ടില്ലെങ്കിലും, ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം (ഡേറ്റ് പാം സാപ്) ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ജനുവരി 28ന് മരണം സംഭവിച്ചത്. തുടര്‍ന്ന് എടുത്ത സ്രവ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
മരിച്ച സ്ത്രീയുമായി അടുത്ത ബന്ധത്തിലുണ്ടായിരുന്ന 35 പേരെ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും, ആരിലും രോഗലക്ഷണങ്ങളോ വൈറസ് ബാധയോ കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ നിപ വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടരുന്നുണ്ടെന്നും WHO അറിയിച്ചു.
2001ന് ശേഷം ബംഗ്ലാദേശില്‍ ഇതുവരെ 348 നിപ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ പകുതിയോളം കേസുകളും ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം ഉപയോഗിച്ചതിലൂടെ ഉണ്ടായതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇക്കഴിഞ്ഞ ജനുവരിയില്‍ പശ്ചിമ ബംഗാളിലും രണ്ടുപേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.
News
ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന – രമേശ് ചെന്നിത്തല
എസ്ഐടിയുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് അമ്പല കള്ളന്മാരെ രക്ഷിക്കാനാണെന്നും, ഇതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നും ചെന്നിത്തല പറഞ്ഞു.
എസ്ഐടിയുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണവുമായി ബന്ധപ്പെട്ട കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ഇതുവരെ ലഭിക്കാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണെന്നും ചെന്നിത്തല ആരോപിച്ചു. മുന്‍ മന്ത്രിമാരെയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാരെയും മനഃപൂര്‍വ്വം സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, സിപിഐഎമ്മിന്റെ പല നേതാക്കളും കേസില്‍ ജയിലില്‍ പോകാന്‍ ക്യൂ നില്ക്കുന്ന അവസ്ഥയാണെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
സ്വര്‍ണക്കൊള്ളയുടെ സത്യാവസ്ഥ പുറത്തുവരണമെന്നും, ദേവസ്വം മന്ത്രിയുടെ കസേരയില്‍ തുടരാന്‍ മന്ത്രി വി.എന്‍. വാസവന് അര്‍ഹതയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എസ്ഐടിയുടെ അന്വേഷണത്തെ മരവിപ്പിക്കാനും കേസ് തേച്ച് മായ്ക്കാനും ഉന്നതതലങ്ങളില്‍ ഗൂഢാലോചന നടക്കുകയാണെന്നും, അതിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും, അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ മുഴുവനായി അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
News2 days agoവ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം; അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ
-
india2 days agoമോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി
