Connect with us

News

1200 പേര്‍ക്ക് മാത്രമുളള കോച്ചില്‍ 5000 പേര്‍; മുംബൈ ലോക്കലിലെ അമിത തിരക്കിനെതിരെ വിമര്‍ശിച്ച് യുവതി

മുംബൈ ലോക്കൽ ട്രെയിനുകളിലെ അപകടകരമായ തിരക്കിനെക്കുറിച്ച് യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. 1200 പേർക്ക് യാത്ര ചെയ്യാവുന്ന കോച്ചിൽ 5000-ത്തോളം പേരാണ് യാത്ര ചെയ്യുന്നത് എന്നാണ് മുദ്രിക കവാദിയ എന്ന യുവതി പറയുന്നത്.

Published

on

മുംബൈ: ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്നറിയപ്പെടുന്ന മുംബൈയില്‍, യാത്രക്കാരുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകള്‍ ഇന്ന് മരണക്കെണിയായി മാറുകയാണെന്ന് മുംബൈ സ്വദേശിയായ യുവതി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. മുദ്രിക കവാദിയ എന്ന യുവതിയാണ് എക്സ് (ട്വിറ്റര്‍) വഴി പങ്കുവെച്ച പോസ്റ്റിലൂടെയാണ് ലോക്കല്‍ ട്രെയിനുകളിലെ അമിത തിരക്കിനെതിരെ ആശങ്ക ഉയര്‍ത്തിയത്.

1,200 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു ലോക്കല്‍ ട്രെയിന്‍ കോച്ചില്‍ നിലവില്‍ 5,000ലധികം പേര്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നതായി മുദ്രിക തന്റെ കുറിപ്പില്‍ പറയുന്നു. ‘മുംബൈയുടെ ജീവനാഡി ഒരിക്കലും യാത്രക്കാരുടെ ജീവന് ഭീഷണിയാകരുത്’ എന്നായിരുന്നു അവരുടെ പ്രതികരണം. പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയത്.

നഗരത്തില്‍ ആകാശത്തിലും കടലിനടിയിലും റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴും, ലോക്കല്‍ ട്രെയിനുകളിലെ അമിത തിരക്ക് കുറയ്ക്കാന്‍ യാതൊരു ഗൗരവമായ നടപടികളും കൈക്കൊള്ളുന്നില്ലെന്ന് ഒരു ഉപയോക്താവ് വിമര്‍ശിച്ചു. ‘മുംബൈയുടെ സ്പിരിറ്റ്’ എന്ന പേരില്‍ ഈ അപകടകരമായ അവസ്ഥയെ ന്യായീകരിക്കുന്നത് വലിയ അപകടമാണെന്നും മറ്റൊരു കമന്റില്‍ ചൂണ്ടിക്കാട്ടി.

ലോക്കല്‍ ട്രെയിനുകളിലെ തിരക്കിനെ തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ വിമര്‍ശനം. കഴിഞ്ഞ ശനിയാഴ്ച ബദ്‌ലാപൂര്‍ സ്റ്റേഷനില്‍ ജോലിക്ക് പോകുന്നതിനിടെ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ചേതന ദേവരുഖ്കര്‍ എന്ന യുവതി, തിരക്കിനിടയില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീണു മരിച്ചതും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലോക ചാപ്റ്റര്‍ 2 വരുന്നു: ‘ചാത്തന്റെ കഥ’യ്ക്ക് തുടക്കം; അപ്ഡേറ്റ് പങ്കുവെച്ച് ഡൊമിനിക് അരുണ്‍

‘ചാത്തന്റെ കഥ’യാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Published

on

By

കൊച്ചി: ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ലോക: ചാപ്റ്റര്‍ വണ്‍ – ചന്ദ്രയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ലോക ചാപ്റ്റര്‍ 2യുടെ ചിത്രീകരണം 2026 ഡിസംബറില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ സൂചന നല്‍കി. ‘ചാത്തന്റെ കഥ’യാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമായ ലോക ചാപ്റ്റര്‍ വണ്‍ – ചന്ദ്ര വലിയ പ്രീ-റിലീസ് ഹൈപ്പുകളില്ലാതെ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 300 കോടി രൂപയ്ക്ക് മേല്‍ കളക്ഷന്‍ നേടിയ മലയാള ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചന്തു സലീംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ ശക്തമായ പ്രകടനങ്ങളും ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും ചെയ്ത അതിഥി വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായിരുന്നു. ലോക ചാപ്റ്റര്‍ 2യില്‍ ടൊവിനോ തോമസ് നായകനായി എത്തുമെന്നതാണ് പുറത്തുവരുന്ന വിവരം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റിലീസ് ചെയ്ത ലോക പാന്‍-ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായി മാറി. അഞ്ച് മില്യണിലധികം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റ ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രം, ആദ്യ 300 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം എന്നിവ ഉള്‍പ്പെടെ നിരവധി ചരിത്ര നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്.

Continue Reading

kerala

ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നു; ഗണേഷ് കുമാറിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സുധീർ മലയിൽ

Published

on

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിന്‍റെ മൊഴി ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിലിന്‍റെ മൊഴി.

പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി. 2011 മുതൽ 2013 വരെപെഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നൽകിയത്. സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്.

മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ വ്യക്തമാക്കി. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണെന്ന പരാതിയിൽ ആണ് മൊഴി. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹരജിക്കാരൻ.

Continue Reading

News

സമസ്ത കാലുഷ്യങ്ങളുടെ കാലത്തെ സ്‌നേഹ സന്ദേശം: സമദാനി

സമസ്ത ചരിത്രവും
പാരമ്പര്യവുമാണ്.

Published

on

By

കുണിയ: കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെ സന്ദേശമാണ് സമസ്തയെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമസ്ത നൂറാം വാര്‍ഷിക സമ്മേളന ഭാഗമായുള്ള ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ വാര്‍ഷികം ഇന്നലെയിലേക്ക് തിരിഞ്ഞു നോട്ടവും നാളെയിലേക്ക് ഉറ്റുനോക്കുന്ന മുഹൂര്‍ത്തവുമാണ്. രോമാഞ്ചമുളവാക്കുന്ന ഓര്‍മകള്‍ തഴുകി തലോടുകയാണ്. സമസ്ത ചരിത്രവും പാരമ്പര്യവുമാണ്.

കാലുഷ്യതയുടെ കാലത്തിലുടെയാണ് ലോകം കടന്നുപോകുന്നത്. പുതിയ പ്രവണതകള്‍ കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ധാര്‍മിക പതനവും മാനവിക പ്രതിസന്ധിയും സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തെറ്റായ ഈ പ്രവണതകളെ തരണം ചെയ്യാന്‍ ശക്തമായ വിശ്വാസം അനിവാര്യമാണ്. മതം നന്മയാണ് അനുശാസിക്കുന്നത്. ചുറ്റുവട്ടം അസാമാധാനം നിറയുമ്പോള്‍ സമാധാനമാണ് സമസ്തയുടെ സന്ദേശം.

ദൈവനിഷേധം എല്ലാത്തിന്റെയും നിഷ്‌കാസനമാണ്. ധാര്‍മിക മൂല്യങ്ങളുടെ നിരാസം സമൂഹത്തെ എവിടെയെത്തിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സല്‍സ്വഭാവമാണ് ഏറ്റവും വലിയ സമ്പാദ്യം. അക്രമം പ്രചരിപ്പിക്കുകയും വൈരം പരത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

എല്ലാത്തിനും പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. സ്‌നേഹം പടര്‍ത്താനും സമുദായ മൈത്രി ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. സമസ്ത ശതാബ്ദി സമ്മേളനത്തിലൂടെ ഉദ്‌ഘോഷിക്കുന്നതും ഇക്കാലമത്രയും വിളിച്ചു പറഞ്ഞതും മൂല്യങ്ങളെക്കുറിച്ചാണെന്നന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

 

Continue Reading

Trending