ഗോഹട്ടി: 79ാമത് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും സര്‍വിസസും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമും ലക്ഷ്യമിടുന്നത് എട്ടാം കിരീടം. തകര്‍പ്പന്‍ പ്രകടനങ്ങളുമായി അവസാന മല്‍സരത്തിന് യോഗ്യത നേടിയ സഞ്ജുവും ടീമും ആകെ തോറ്റത് പട്ടാളക്കാരോട് മാത്രമായതിനാല്‍ ചെറിയ ടെന്‍ഷനും. ആസാമിലെത്തിയതിന് ശേഷം തുടക്കത്തില്‍ അസ്ഥിരത പ്രകടിപ്പിച്ച ടീം പിന്നീട് കരുത്ത് കാട്ടിയാണ് ഫൈനല്‍ ബെര്‍ത്ത് നേടിയത്. അതിനാല്‍ തന്നെ ആത്മവിശ്വാസം ചെറുതല്ല എന്നത് വ്യക്തം. പക്ഷേ അപ്പോഴും ഫൈനല്‍ റൗണ്ടിലെ ഏക തോല്‍വി എന്നതാണ് ആരാധകരെ അലട്ടുന്ന വിഷയം പഞ്ചാബിനെ രണ്ട് വട്ടം തോല്‍പ്പിക്കാനായതാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വലിയ നേട്ടം. ആദ്യ മത്സരത്തിലും സെമിയിലും പഞ്ചാബികളെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായിരുന്നു.
ഈ മത്സരങ്ങളില്‍ മുന്‍നിരക്കാര്‍ പ്രകടിപ്പിച്ച കരുത്താണ് ആരാധകര്‍ അവസാനങ്കത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഗോവ, കര്‍ണാടക, ലക്ഷദീപ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എച്ചില്‍ കളിച്ച സര്‍വിസസ് ആ മൂന്ന് മത്സരങ്ങളും സ്വന്തമാക്കിയാണ് ആസാമിലെത്തിയത്. എന്നാല്‍ കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് ബി-യില്‍ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തതത്. അവസാന മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ചാല്‍ മാത്രം ക്വാര്‍ട്ടര്‍ സാധ്യതയുളളപ്പോഴായിരുന്നു ഏക ഗോളിന് ആ മത്സരം നേടിയത്.
ക്വാര്‍ട്ടറിലായിരുന്നു ഏറ്റവും വലിയ വിജയം പട്ടാളക്കാര്‍ സ്വന്തമാക്കിയത്. ഏറ്റവുമധികം തവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയ ബംഗാളിനെ ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കി സെമിയില്‍ കരുത്തമായ റെയില്‍വേസിനെ രണ്ട് ഗോളിനും പിറകിലാക്കി. കേരളം ക്വാര്‍ട്ടറിലും സെമിയിലുമായി ഏഴ് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ആസാമിനെതിരെ മൂന്നും പഞ്ചാബിനെതിരെ നാലും മുന്‍നിരക്കാരില്‍ പലരും ഫോമിലെത്തിയതോടെ ആ ആത്മവിശ്വാസം അവര്‍ പ്രകടിപ്പിക്കുന്ന പക്ഷം കേരളത്തിന് സന്തോഷത്തോടെ മടങ്ങാനാവും. മത്സരം ഉച്ചത്തിരിഞ്ഞ് ഒരു മണി മുതല്‍