Connect with us

News

മേഘാലയിലെ കല്‍ക്കരി ഖനി അപകടം: മരണം 27 ആയി; 12 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മരണസംഖ്യ ഉയരുന്നു

Published

on

ഷില്ലോങ്: മേഘാലയിലെ ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ നടന്ന കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി. ഇന്നലെ വൈകിട്ട് കൂടി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തന സംഘങ്ങളുടെ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ അപകടം ഉണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടസമയത്ത് ഖനിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ കൃത്യമായ രേഖകള്‍ ഇല്ലായിരുന്നു. ഇതുമൂലം ഇനിയും നിരവധി പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 12 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

 

News

സംസ്ഥാനത്ത് സ്പാ ലൈസന്‍സ് ദുരുപയോഗം; അനധികൃത കേന്ദ്രങ്ങള്‍ക്ക് പൊലീസ് ഒത്താശയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവല്ലയില്‍ നടന്ന സമീപകാല സംഭവത്തിന് പിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Published

on

By

സംസ്ഥാനത്ത് സ്പാ ലൈസന്‍സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട്. നിരവധി ഇടങ്ങളില്‍ ഡോക്ടര്‍മാരോ അംഗീകൃത മസാജ് തെറാപ്പിസ്റ്റുകളോ ഇല്ലാതെയാണ് സ്പാകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചില അനധികൃത സ്പാകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കൂണുകള്‍ പോലെ സ്പാകള്‍ ഉയര്‍ന്നു വരുന്നതിന് പിന്നില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൊച്ചിയില്‍ മാത്രം 500ലേറെ സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, തിരുവനന്തപുരത്ത് ഏകദേശം 200ഓളം സ്പാകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗം കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

ചില സ്പാകളില്‍ ഗുണ്ടാസംഘങ്ങളുടെ നിരന്തര സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം പൊതു സുരക്ഷയ്ക്കും സാമൂഹ്യ ശാന്തിക്കും ഭീഷണി ഉയരുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്പാകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായി ഇടപെടണമെന്നും, നിലവിലെ നിയമങ്ങളില്‍ അടിയന്തരമായി ഭേദഗതികള്‍ വരുത്തണമെന്നും ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ആസ്ഥാനത്ത് ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നു. 2013 മുതല്‍ തന്നെ സ്പാകളുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നുവെന്നും, അന്നുതന്നെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന ആവശ്യം പൊലീസ് തലപ്പത്ത് ഉന്നയിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയില്‍ നടന്ന സമീപകാല സംഭവത്തിന് പിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

Continue Reading

News

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ തൂങ്ങിമരിച്ച നിലയില്‍

അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍.

Published

on

By

മലപ്പുറം: പ്രശസ്ത ചിത്രകാരനും കലാ അധ്യാപകനുമായ ശേഖര്‍ അയ്യന്തോള്‍ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലുള്ള സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്.

അഞ്ച് പതിറ്റാണ്ടിലേറെ കേരളത്തിലെ ചിത്രകലാ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ശേഖര്‍ അയ്യന്തോള്‍. കേരള ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.

1954-ല്‍ തൃശ്ശൂരിലെ അയ്യന്തോളില്‍ ജനിച്ച ശേഖര്‍ അയ്യന്തോള്‍, ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്) നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു. ഭാര്യ പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനല്ലൂര്‍, പാലക്കാട്)  ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് നടക്കും.

 

Continue Reading

News

കടുവയുടെ തോലും പല്ലും നഖങ്ങളും വില്‍ക്കാന്‍ ശ്രമം; കണ്ണൂരില്‍ ഏഴുപേര്‍ അറസ്റ്റില്‍

കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ ടി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Published

on

By

തലശ്ശേരി: കടുവയുടെ തോല്‍, പല്ലുകള്‍, നഖങ്ങള്‍ എന്നിവ വില്‍പനയ്ക്കായി കടത്താന്‍ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് പിടികൂടി. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ ടി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ഫോറസ്റ്റ് ഇന്റലിജന്‍സില്‍ നിന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. വൈശാഖിന്റെ നിര്‍ദേശപ്രകാരം കതിരൂരില്‍ പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ എരുവട്ടി സ്വദേശി എന്‍. അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ പി.എം. സന്ദീഷ്, സി. ബാലന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കടുവയുടെ തോല്‍, പല്ലുകള്‍, നഖങ്ങള്‍ എന്നിവയും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കല്ലിക്കണ്ടി സ്വദേശി കെ.കെ. ശരത്, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരി സ്വദേശി വി.കെ. വിതുല്‍, മലാല്‍ സ്വദേശി ടി.പി. രഖില്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. കടുവയുടെ ശരീരഭാഗങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും വനം വകുപ്പ് പിടിച്ചെടുത്തു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ നിതിന്‍ രാജ്, കണ്ണൂര്‍ വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. രമ്യ, ബി.സി. വിപീഷ്, കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. മുകേഷ്, സി. ഷിനില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌നയും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.

Continue Reading

Trending