Connect with us

News

‘ടൈം മെഷീന്‍ കിട്ടിയാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും’; നടന്‍ കിഷോറിന്റെ വാക്കുകള്‍ വൈറല്‍

വെറുപ്പ് ഇന്‍വെസ്റ്റ്‌മെന്റാക്കി അധികാരത്തില്‍ വരുന്നവര്‍ അപകടകാരികള്‍

Published

on

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യയാകെ ശ്രദ്ധേയ സാന്നിധ്യമായ നടന്‍ കിഷോര്‍ വീണ്ടും വാര്‍ത്തകളില്‍. മലയാളത്തിലും അഭിനയിച്ചിട്ടുള്ള കിഷോര്‍ വില്ലന്‍ വേഷങ്ങളിലൂടെയും നായകനായും കയ്യടി നേടിയിട്ടുള്ള താരമാണ്. ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ക്ക് പുറമേ, ഓഫ്സ്‌ക്രീനിലെ നിലപാടുകളിലൂടെയും അദ്ദേഹം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

പുതിയ ചിത്രം *’മെല്ലിസൈ’*യുടെ പ്രമോഷന്‍ പരിപാടിക്കിടെ കിഷോര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ‘ടൈം മെഷീന്‍ കിട്ടിയാല്‍ എന്ത് ചെയ്യും?’ എന്ന ചോദ്യത്തിന് മറുപടിയായി, 2014ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്നാണ് താന്‍ ചെയ്യുകയെന്ന് കിഷോര്‍ പറഞ്ഞു.

”ഞാന്‍ പറയുന്നത് നിങ്ങള്‍ ഇടുമോ എന്നറിയില്ല. എങ്കിലും പറയാം. 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യയാകെ മാറി. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പ് വളരെ അപകടകരമാണ്. ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ മാറാന്‍ പതിറ്റാണ്ടുകള്‍ എടുക്കും,” എന്നാണ് കിഷോര്‍ പറഞ്ഞത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചും കിഷോര്‍ സംസാരിച്ചു. ”ഈ സിനിമയും സംസാരിക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്നേഹമില്ലാതെ ഒന്നുമില്ല. മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. വെറുപ്പിനെ ഇന്‍വെസ്റ്റ്മെന്റാക്കി അധികാരത്തില്‍ വരുന്നവര്‍ അത്യന്തം അപകടകാരികളാണ്. അത് ഏതൊരു കമ്യൂണിറ്റിയെയായാലും, നാടായാലും, രാജ്യമായാലും ശരി,” എന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും പരാമര്‍ശിച്ച കിഷോര്‍, ”ട്രംപിനെ നോക്കൂ. അത് അപകടകരമാണ്. മനുഷ്യര്‍ സോഷ്യല്‍ ആനിമലുകളാണ്,” എന്നും അഭിപ്രായപ്പെട്ടു. കിഷോറിന്റെ ഈ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരത; കൂട്ടബലാത്സംഗ കേസില്‍ നാല് പേര്‍ പിടിയില്‍

ബലമായി മദ്യം നല്‍കിയ ശേഷമായിരുന്നു പെൺകുട്ടിയെ സംഘം പീഡിപ്പിച്ചത്

Published

on

By

ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ, പരിചയക്കാരനായ മിന്റു ജയ്സ്വാള്‍ ബൈക്കില്‍ ഇരുവരെയും കയറ്റി. വഴിയില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം, പെണ്‍കുട്ടിയെ അടുത്തുള്ള ഖനിപ്രദേശത്തേക്ക് കൊണ്ടുപോയ ഇയാള്‍ മറ്റു സുഹൃത്തുക്കളെ വിളിച്ചു വരുത്തി. തുടര്‍ന്ന് ബലമായി മദ്യം നല്‍കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ സ്ഥലത്ത് ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നതിനാലാണ് ബൈക്കില്‍ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ മിന്റു ജയ്സ്വാള്‍ (24), രവിനന്ദന്‍ സിങ് ഗൗര്‍ (22), നീരജ് ജയ്സ്വാള്‍ (21), സുഭാഷ് ജയ്സ്വാള്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Continue Reading

More

‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’

Published

on

ന്യൂയോർക്ക്: അപരിചിതനെ ചേർത്തുനിർത്തലാണ് തന്റെ കുടിയേറ്റ നയമെന്ന് വ്യക്തമാക്കി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഞങ്ങൾ അപരിചിതന്റെ കൂടെയായിരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാനുള്ള നൈതിക ദിശാബോധം നമുക്ക് നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയുമെന്നും മംദാനി വ്യക്തമാക്കി.

വെള്ളിയാഴ്ച, വിവിധ മതവിശ്വാസികൾക്കുള്ള വാർഷിക വിരുന്നിൽ സംസാരിക്കുകയായിരുന്നു മേയർ മംദാനി. ‘ആ​ഗ്രഹം, വെറുപ്പ്, അജ്ഞത എന്നീ മൂന്ന് വിഷങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കിയാൽ മാത്രമേ കഷ്ടപ്പാടുകളിൽ നിന്നും മോചനം കിട്ടൂ എന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ബുദ്ധൻ പഠിപ്പിക്കുന്നത്. മാറ്റമില്ലാത്ത കാര്യമാണ് കഷ്ടപ്പാടെന്ന് നാം കരുതേണ്ടതില്ല. വെറുപ്പിനെ സ്വാഭാവിക അവസ്ഥയായും നാം കാണരുത്. നമ്മെത്തന്നെ സ്വതന്ത്രരാക്കാനുള്ള ശക്തി നമുക്കുണ്ട്’- മംദാനി പറ‍ഞ്ഞു.

പരിപാടിയിൽ യുഎസ് കുടിയേറ്റ നയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചും പരാമർശിച്ചു. എന്റെ സ്വന്തം വിശ്വാസമായ ഇസ്‌ലാം, കുടിയേറ്റത്തിന്റെ ആഖ്യാനത്തിൽ കെട്ടിപ്പടുത്ത ഒരു മതമാണെന്ന് ഞാൻ കരുതുന്നു. ഹിജ്‌റയുടെ കഥ നമ്മെ ഓർമിപ്പിക്കുന്നത് പ്രവാചകൻ മുഹമ്മദ് നബിയും ഒരു അപരിചിതനായിരുന്നുവെന്നും മക്കയിൽ നിന്ന് പലായനം ചെയ്ത അദ്ദേഹത്തെ മദീന സ്വാഗതം ചെയ്തെന്നും ആണ്.

ഖുർആനിലെ സൂറത്ത് അന്നഹ്ൽ 42ാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു: ‘അതിക്രമത്തിന് വിധേയരായ ശേഷം സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ്‌ പോയവര്‍ക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൗകര്യം ഏർപ്പെടുത്തിനൽകും’. പ്രവാചൻ മുഹമ്മദ് നബി പറയുന്നു: ‘ഇസ്‌ലാം മക്കയിൽ അപരിചിതമായാണ് ആരംഭിച്ചത്. അന്ന് വിശ്വാസികളുടെ എണ്ണം വളരെ കുറവായിരുന്നു. അവസാനകാലത്തും അത് അപരിചിതമായ അവസ്ഥയിലേക്ക് തിരിച്ചുപോകും. ​​അപരിചിതർക്ക് സന്തോഷവാർത്ത’.

‘വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാൻ നമുക്ക് നൈതിക ദിശാബോധം നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയും. സ്നേഹിക്കാനും ആലിംഗനം ചെയ്യാനും സംരക്ഷിക്കാനും അധികാരം വിനിയോഗിക്കുന്ന ഒരു സിറ്റി ഹാളിനെക്കുറിച്ചുള്ള പുതിയ പ്രത്യാശ നമുക്കുണ്ടാക്കാം. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും നമ്മൾ അപരിചിതന്റെ കൂടെയായിരിക്കും’.

‘അതുകൊണ്ടാണ് ഇന്ന് രാവിലെ, നമ്മുടെ നഗരത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പുവച്ചത്. നമ്മുടെ സഹ കുടിയേറ്റക്കാരായ ന്യൂയോർക്ക് നിവാസികൾക്ക് മാത്രമല്ല, എല്ലാ ന്യൂയോർക്ക് നിവാസികൾക്കും കുടിയേറ്റ നിയമം ദുരുപയോ​ഗം ചെയ്യുന്നതിൽ നിന്ന് അത് സംരക്ഷണം നൽകും’.

Continue Reading

News

ചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നിലനിര്‍ത്തി. ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറിയ ടീമിന് ബിസിസിഐ 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Published

on

By

മുംബൈ:അണ്ടര്‍-19 ലോകകപ്പില്‍ ചരിത്രവിജയം നേടി കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയ ആയുഷ് മാത്ര നയിച്ച ഇന്ത്യന്‍ സംഘത്തിന്റെ അപരാജിത കുതിപ്പിന്റെ അംഗീകാരമായാണ് ഈ പ്രഖ്യാപനം.

ഹരാരെയില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി കാലേബ് ഫാല്‍ക്കനര്‍ 115 റണ്‍സ് നേടിയെങ്കിലും വിജയം ഇന്ത്യക്കായിരുന്നു.

ഫൈനലില്‍ സൂര്യവന്‍ഷി 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടി. 15 സിക്‌സറുകളും 15 ഫോറുകളും ഉള്‍പ്പെട്ട ഇന്നിംഗ്‌സില്‍ വെറും 55 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ടൂര്‍ണമെന്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി. കൂടാതെ 71 പന്തില്‍ 150 റണ്‍സ് എന്ന അണ്ടര്‍-19 ക്രിക്കറ്റിലെ അതിവേഗ 150 എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ അണ്ടര്‍-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ടീം സ്‌കോറും ഇന്ത്യ സ്വന്തമാക്കി.

ടൂര്‍ണമെന്റിലുടനീളം ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രശംസിച്ചു. ”ലോകകപ്പിലെ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐയും രാജ്യവും അഭിമാനിക്കുന്നു. ഫൈനലിലെ ആധിപത്യ വിജയം ഉള്‍പ്പെടെ അപരാജിത മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് 7.5 കോടി രൂപ പാരിതോഷികമായി നല്‍കുന്നത്,” സൈകിയ വ്യക്തമാക്കി. 2022ലും കിരീടം നേടിയ ഇന്ത്യ,  ഈ വിജയത്തോടെ അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു.

 

 

Continue Reading

Trending