Connect with us

News

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ തൂങ്ങിമരിച്ച നിലയില്‍

അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍.

Published

on

മലപ്പുറം: പ്രശസ്ത ചിത്രകാരനും കലാ അധ്യാപകനുമായ ശേഖര്‍ അയ്യന്തോള്‍ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലുള്ള സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്.

അഞ്ച് പതിറ്റാണ്ടിലേറെ കേരളത്തിലെ ചിത്രകലാ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ശേഖര്‍ അയ്യന്തോള്‍. കേരള ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.

1954-ല്‍ തൃശ്ശൂരിലെ അയ്യന്തോളില്‍ ജനിച്ച ശേഖര്‍ അയ്യന്തോള്‍, ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്) നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു. ഭാര്യ പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനല്ലൂര്‍, പാലക്കാട്)  ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് നടക്കും.

 

News

കടുവയുടെ തോലും പല്ലും നഖങ്ങളും വില്‍ക്കാന്‍ ശ്രമം; കണ്ണൂരില്‍ ഏഴുപേര്‍ അറസ്റ്റില്‍

കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ ടി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Published

on

By

തലശ്ശേരി: കടുവയുടെ തോല്‍, പല്ലുകള്‍, നഖങ്ങള്‍ എന്നിവ വില്‍പനയ്ക്കായി കടത്താന്‍ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് പിടികൂടി. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ ടി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ഫോറസ്റ്റ് ഇന്റലിജന്‍സില്‍ നിന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. വൈശാഖിന്റെ നിര്‍ദേശപ്രകാരം കതിരൂരില്‍ പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ എരുവട്ടി സ്വദേശി എന്‍. അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ പി.എം. സന്ദീഷ്, സി. ബാലന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കടുവയുടെ തോല്‍, പല്ലുകള്‍, നഖങ്ങള്‍ എന്നിവയും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കല്ലിക്കണ്ടി സ്വദേശി കെ.കെ. ശരത്, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരി സ്വദേശി വി.കെ. വിതുല്‍, മലാല്‍ സ്വദേശി ടി.പി. രഖില്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. കടുവയുടെ ശരീരഭാഗങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും വനം വകുപ്പ് പിടിച്ചെടുത്തു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ നിതിന്‍ രാജ്, കണ്ണൂര്‍ വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. രമ്യ, ബി.സി. വിപീഷ്, കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. മുകേഷ്, സി. ഷിനില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌നയും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.

Continue Reading

News

രാജസ്ഥാനില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം; നിരവധി പേര്‍ കുടുങ്ങി

രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് അപകടം.

Published

on

By

രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് അപകടം. റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കെട്ടിടം തകര്‍ന്നുവീണ സമയത്ത് റസ്റ്റോറന്റില്‍ നിരവധി ഉപഭോക്താക്കളും ജീവനക്കാരും ഉണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടവിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

”വലിയ അപകടമാണ് സംഭവിച്ചത്. ഇതുവരെ രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം തകര്‍ന്നതിന്റെ കാരണം അന്വേഷിച്ചുവരികയാണ്,” മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നതിന്റെ കാരണം നിലവില്‍ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ പഴക്കം, സുരക്ഷാ മാനദണ്ഡങ്ങള്‍, ആവശ്യമായ ഫിറ്റ്‌നസ് രേഖകള്‍ ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നു; രണ്ട് മരണം, നിരവധി പേര്‍ കുടുങ്ങി

രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് ഗുരുതരമായ അപകടം. റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കെട്ടിടം തകര്‍ന്നുവീണ സമയത്ത് റസ്റ്റോറന്റില്‍ നിരവധി ഉപഭോക്താക്കളും ജീവനക്കാരും ഉണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടവിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

”വലിയ അപകടമാണ് സംഭവിച്ചത്. ഇതുവരെ രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം തകര്‍ന്നതിന്റെ കാരണം അന്വേഷിച്ചുവരികയാണ്,” മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നതിന്റെ കാരണം നിലവില്‍ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ പഴക്കം, സുരക്ഷാ മാനദണ്ഡങ്ങള്‍, ആവശ്യമായ ഫിറ്റ്‌നസ് രേഖകള്‍ ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Continue Reading

News

അട്ടപ്പാടിയിലെ കര്‍ഷക ആത്മഹത്യ: രേഖകളില്‍ തിരിമറി; കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തില്‍ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

Published

on

By

പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായ രേഖാതിരിമറി നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കാവുണ്ടിക്കല സ്വദേശിയായ കര്‍ഷകന്‍ കൃഷ്ണസ്വാമിക്ക് ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കണ്ടെത്തല്‍. 2025 ഒക്ടോബറിലാണ് സംഭവം നടന്നത്. അന്വേഷണത്തില്‍ കൃഷ്ണസ്വാമി തന്റെ ഭൂമി ആര്‍ക്കും വിറ്റിട്ടില്ലെന്നും, ഭൂമിയുടെ കൈമാറ്റം നടന്നതായി കാണിക്കുന്നതിനായി റവന്യൂ രേഖകളില്‍ പഴയ ഉടമയുടെ പേര് നീക്കം ചെയ്ത് പുതിയ ഉടമയുടെ പേര് ചേര്‍ത്തുവെന്നുമാണ് കണ്ടെത്തിയത്.

ലൈസന്‍സുള്ള ആധാരം എഴുത്തുകാര്‍, സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ചില വില്ലേജ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷ്ണസ്വാമിയുടെ രേഖകളില്‍ തിരിമറി നടത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും റീ-സര്‍വേയില്‍ നല്‍കിയ രേഖകള്‍ വീണ്ടും പരിശോധിക്കണമെന്നും, ഭൂസര്‍വ്വേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കണമെന്നും, രേഖകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അടിയന്തരമായി അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending